Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

33 വർഷമായി വാച്ച്മാനായി ജോലി ചെയ്തയാൾക്ക് സഹപ്രവർത്തകർ നൽകിയത് ഊഷ്മളമായ യാത്രയയപ്പ്; കണ്ണീരോടെ നന്ദി പറഞ്ഞ് കഴിഞ്ഞ ഉടൻ മറിഞ്ഞു വീണു മരിച്ചു: ചിറ്റൂരില തങ്കച്ചന്റെ മരണത്തിൽ മനം നൊന്ത് സഹപ്രവർത്തകർ

33 വർഷമായി വാച്ച്മാനായി ജോലി ചെയ്തയാൾക്ക് സഹപ്രവർത്തകർ നൽകിയത് ഊഷ്മളമായ യാത്രയയപ്പ്; കണ്ണീരോടെ നന്ദി പറഞ്ഞ് കഴിഞ്ഞ ഉടൻ മറിഞ്ഞു വീണു മരിച്ചു: ചിറ്റൂരില തങ്കച്ചന്റെ മരണത്തിൽ മനം നൊന്ത് സഹപ്രവർത്തകർ

ചിറ്റൂർ: 33 വർഷമായി ജോലി ചെയ്ത ഓഫിസിൽ നിന്നും ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് പടിയിറങ്ങിയപ്പോൾ തങ്കച്ചന് അത് താങ്ങാവുന്നതിലും അധികം ആയിരുന്നു. സഹപ്രവർത്തകർ നൽകിയ സ്‌നേഹോഷ്മളമായ യാത്രയയപ്പിന് ശേഷം വിങ്ങിപ്പൊട്ടിയ മനസ്സുമായാണ് തങ്കച്ചൻ മൈക്കിനു മുന്നിൽ നിന്നും എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് മറുപടി പ്രസംഗവും നടത്തിയത്. എന്നാൽ അതിന് പിന്നാലെ അത്രയും കാലം ജോലി ചെയ്ത ഓഫിസിൽ തന്നെ വീണു മരിക്കുക ആയിരുന്നു തങ്കച്ചൻ.

ജലസേചനവകുപ്പ് ജീവനക്കാരനായിരുന്നു സർവീസിൽനിന്ന് വിരമിക്കുന്ന ദിവസം തന്നെ കുഴഞ്ഞ് വീണ് മരിച്ച തങ്കച്ചൻ. പറമ്പിക്കുളം കുരിയാർക്കുറ്റി കോളനിനിവാസിയും ചുള്ളിയാർഡാം സെക്ഷന്റെ വാച്ച്മാനുമായ കെ.ഡി. തങ്കച്ചനാണ് (56) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.

വ്യാഴാഴ്ച വിരമിക്കുന്ന തങ്കയ്യന് സഹപ്രവർത്തകർ ചേർന്ന് ചിറ്റൂർപ്പുഴ പദ്ധതി ഓഫീസിൽ യാത്രയയപ്പുസമ്മേളനം ഒരുക്കിയിരുന്നു. ചടങ്ങിൽ സഹപ്രവർത്തകരുടെ സ്‌നേഹോപഹാരങ്ങൾ ഏറ്റുവാങ്ങിയ തങ്കയ്യൻ, മറുപടിപ്രസംഗം നടത്തിക്കഴിഞ്ഞയുടൻ ഓഫീസിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

ഓഫീസിലുണ്ടായിരുന്നവർ ഉടൻ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. 33 വർഷമായി തങ്കച്ചന്റെ ലോകം മുഴുവനും ഈ ഓഫിസ് ആയിരുന്നു. നാലു മക്കളെ വളർത്തി വലുതാക്കിയതും ഈ ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു.

ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: പ്രമോദ്, പ്രദീഷ്, പ്രേമൻ, പ്രവ്യ. മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP