1 usd = 76.06 inr 1 gbp = 93.14 inr 1 eur = 82.34 inr 1 aed = 20.71 inr 1 sar = 20.21 inr 1 kwd = 244.55 inr

Apr / 2020
06
Monday

മറുനാടൻ കുടുംബത്തിന്റെ കാരുണ്യസ്പർശം ഏറ്റുവാങ്ങി 205 കുടുംബങ്ങൾ; ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി സ്വരൂപിച്ച 40 ലക്ഷം രൂപ 200 നഴ്‌സിങ് വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു; അഞ്ചു രോഗികളുടെ ചികിത്സയ്ക്കായി ഓരോ ലക്ഷം രൂപ വീതം നൽകി; മറുനാടന്റെ പുതിയ ചാരിറ്റബിൾ സ്ഥാപനമായ ആവാസിനും ഉജ്ജ്വല തുടക്കം; ആശിർവാദങ്ങളുമായി മന്ത്രി ഇപി ജയരാജനും ചെന്നിത്തലയും ഒ രാജഗോപാലും മേയർ കെ ശ്രീകുമാറും അടക്കമുള്ളവർ; പത്തനാപുരത്തെ 'സ്വർഗ്ഗത്തിന്റെ നാഥനും' ചടങ്ങിൽ ആദരം

January 31, 2020 | 03:41 PM IST | Permalink



മറുനാടൻ കുടുംബത്തിന്റെ കാരുണ്യസ്പർശം ഏറ്റുവാങ്ങി 205 കുടുംബങ്ങൾ; ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴി സ്വരൂപിച്ച 40 ലക്ഷം രൂപ 200 നഴ്‌സിങ് വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു; അഞ്ചു രോഗികളുടെ ചികിത്സയ്ക്കായി ഓരോ ലക്ഷം രൂപ വീതം നൽകി; മറുനാടന്റെ പുതിയ ചാരിറ്റബിൾ സ്ഥാപനമായ ആവാസിനും ഉജ്ജ്വല തുടക്കം; ആശിർവാദങ്ങളുമായി മന്ത്രി ഇപി ജയരാജനും ചെന്നിത്തലയും ഒ രാജഗോപാലും മേയർ കെ ശ്രീകുമാറും അടക്കമുള്ളവർ; പത്തനാപുരത്തെ 'സ്വർഗ്ഗത്തിന്റെ നാഥനും' ചടങ്ങിൽ ആദരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏഴു തിരിയിട്ട നിലവിളക്കിലെ തിരികൾക്ക് വ്യവസായമന്ത്രി ഇ.പി.ജയരാജൻ അഗ്‌നി പകർന്നതോടെ കാരുണ്യത്തിന്റെ കർമ്മവഴികളിൽ പുതിയ ഒരധ്യായം ജ്വലിപ്പിച്ചുകൊണ്ട് മറുനാടൻ മലയാളിയുടെ ചാരിറ്റി സംഘടനയായ ആവാസിനു ഔപചാരികമായ തുടക്കമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒ.രാജഗോപാൽ എംഎൽഎയും മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയും ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ഷാജി ലൂക്കോസും, ടോമിച്ചനും നിലവിളക്കിലെ മറ്റു തിരികൾക്ക് അഗ്‌നി പകർന്നു. തിരുവനന്തപുരം മേയർ കെ ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷനായി.

കാരുണ്യത്തിന്റെ സ്‌നേഹസ്പർശം തുളുമ്പി നിൽക്കുന്ന വിജെടി ഹാളിലെ ഈ ചടങ്ങ് തന്റെ ഉള്ളിൽ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയുമൊക്കെ അലയിളക്കം സൃഷ്ടിക്കുന്നതായി അഞ്ചു രോഗികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫണ്ട് നൽകുന്ന ചികിത്സാ സഹായം വിതരണം ചെയ്തുകൊണ്ട് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. 46 ലക്ഷത്തോളം രൂപയുടെ സഹായമാണ് ഇന്ന് മറുനാടൻ കുടുംബം വിതരണം ചെയ്തത്. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ വച്ചായിരുന്നു ചടങ്ങുകൾ.

പരിപാടികളുടെ ഔപചാരിക ഉദ്ഘാടനമായിരുന്നു വ്യവസായ മന്ത്രി ഇ പി ജയരാജൻ നിർവ്വഹിച്ചത്. ഏത് ചടങ്ങിൽ പങ്കെടുക്കുന്നതിലും അധികം ആഹ്‌ളാദമാണ് മറുനാടൻ സംഘടിപ്പിച്ച ഈ ചടങ്ങിൽ പങ്കെടുക്കുമ്പോൾ തനിക്ക് ലഭിക്കുന്നത്. ഇപ്പോൾ നല്കിയ അഞ്ചു ലക്ഷം രൂപ കൂടാതെ മൂന്നു രോഗികൾക്ക് ഒന്നര ലക്ഷം രൂപ വേറെയും നൽകിയിട്ടുണ്ട്. ഇതു കൂടാതെ ബ്രിട്ടീഷ് മലയാളി ചാരിറ്റബിൾ ഫൗണ്ടേഷനും മറുനാടൻ മലയാളിയും ശേഖരിച്ച നാൽപ്പത് ലക്ഷത്തോളം രൂപ ഈ ചടങ്ങിൽ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് പഠനസഹായമായി നൽകുന്നുണ്ട്. ഇതെല്ലാം മനസിന് പുതിയ ഊർജ്ജം നൽകുന്നു കാര്യമാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. വ്യക്തിപരമായി താനും ഇത്തരം സംരംഭങ്ങൾ സ്വന്തം നിലയിൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന ആഹ്‌ളാദമാണ് ഈ വഴിയിൽ ഉറച്ചു മുന്നോട്ടു പോകാൻ തനിക്ക് പ്രേരണ നൽകുന്നതെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മാറിയ ലോകത്ത്, ടെക്‌നോളജിയുടെ അത്യുന്നത അവസ്ഥയിൽ ഇപ്പോൾ വാർത്തകളിലെ മേധാവിത്തം ഓൺലൈൻ മീഡിയയ്ക്കാണ്. കേരളത്തിലെ ഓൺലൈൻ മീഡിയയെ നയിക്കുന്നത് മറുനാടനാണ്. എല്ലാ മാധ്യമങ്ങളും ഇന്ന് ഓൺലൈൻ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. സമ്പൂർണ്ണ സാക്ഷരതയുള്ള കേരളത്തിൽ വാർത്തകളുടെ ഈ ഓൺലൈൻ തരംഗം പിടിമുറുക്കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മോബൈൽ ഫോണും ടാബും ഒക്കെ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ഇപ്പോൾ മൈക്രോ വായനയാണ്. ഈ മൈക്രോ വായന നടക്കുന്നത് മൊബൈൽ വഴിയും ടാബുകൾ വഴിയുമാണ്. ഈ വാർത്തകളിൽ ആധിപത്യം മറുനാടനുമാണ്. വാർത്തകൾ അതേസമയം തന്നെ ആളുകൾക്ക് ലഭ്യമാകുകയാണ്. ഒന്നിനും താമസം വരുന്നില്ല. ഈ വാർത്തകൾ വായനാ സംസ്‌ക്കാരത്തെ മാത്രമല്ല രാഷ്ട്രീയ സംസ്‌കാരത്തെവരെ മാറ്റി മറിക്കുകയാണ്. നിക്ഷ്പക്ഷമായ ഒരു നിലപാട് അപ്രത്യക്ഷമായിരിക്കുന്നു. നിക്ഷ്പക്ഷം എന്നത് ഒരു പക്ഷം തന്നെയായി മാറിയിട്ടുണ്ട്. വാർത്തകൾ വളച്ചോടിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. പക്ഷെ മാധ്യമങ്ങൾ സാമൂഹ്യ പരിഷ്‌ക്കരണത്തെക്കുറിച്ചും സാമൂഹിക ദൗത്യങ്ങളെക്കുറിച്ചും ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു.

മറുനാടൻ വാർത്തകളുടെ കാര്യത്തിൽ കുതിപ്പ് നടത്തുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് മറുനാടന്റെ പുതിയ ചാരിറ്റബിൾ പ്രസ്ഥാനമായ ആവാസിന്റെ ഉദ്ഘാടനം നിർവ്വഗിച്ചു കൊണ്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉടനടിയാണ് ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ ജനങ്ങൾക്ക് മുൻപാകെ എത്തിക്കുന്നത്. ഇതേ മറുനാടൻ ഇപ്പോൾ മറ്റൊരു ദൗത്യം കൂടി ഏറ്റെടുത്തിരിക്കുന്നു. മറ്റുള്ളവർക്ക് ചികിത്സാ സഹായം ഉൾപ്പെടെ എത്തിക്കുക പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

200 നഴ്‌സിങ് വിദ്യാർത്ഥികൾക്ക് ഈ ചടങ്ങിൽ 40 ലക്ഷം രൂപ ഈ ചടങ്ങിൽ എത്തിക്കുന്നത് കൂടുതൽ സന്തോഷം പകരുന്നു. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന പുനലൂർ സോമരാജനെ ഈവേദിയിൽ ആദരിക്കുന്നു. ദൈവ ശുശ്രൂഷ എന്നത് തീർത്തും ദൈവീകമായ കാര്യമാണ്. ഈ ദൈവീകമായ കാര്യമാണ് പത്തനാപുരം ഗാന്ധിഭവൻ നടത്തുന്ന പുനലൂർ സോമരാജൻ നടത്തുന്നത്. മനുഷ്യത്വം വറ്റിയിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു ചടങ്ങിലാണ് ഞാൻ പങ്കെടുക്കുന്നത്. വിഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി എന്റെ മണ്ഡലത്തിൽ ഞാൻ കെട്ടിടം കെട്ടി ഇവരുടെ ക്ഷേമകാര്യങ്ങൾ നോക്കുന്നുണ്ട്. മാതാ അമൃതാനന്ദമയിയാണ് ആദ്യ നില പണിത് നൽകിയത്. ഒരു കോടി രൂപ നൽകി വ്യവസായ പ്രമുഖൻ എം.എ.യൂസഫലി ശക്തമായ പിന്തുണ തന്നെ എനിക്ക് നൽകി. ഈ കുട്ടികളെ കാണുമ്പോൾ എനിക്ക് എവിടെയും ലഭിക്കാത്ത സന്തോഷം ലഭിക്കുന്നുണ്ട്. ഇതേ സന്തോഷം തന്നെയാണ് മറുനാടൻ മലയാളിയുടെ ഷാജൻ സ്‌കറിയയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്. ചാരിറ്റി പ്രവർത്തനങ്ങൾ മുന്നോട്ട് തന്നെ കൊണ്ട് പോകേണ്ടതുണ്ട്-ചെന്നിത്തല പറഞ്ഞു.

ഗാന്ധി ഭവന്റെ പുനലൂർ സോമരാജനെ ഈ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദരിച്ചു. ചെന്നിത്തല നൽകിയ ആദരവും ഫലകവും എന്റെ ജീവിതപങ്കാളിയായ പ്രസന്നയ്ക്ക് നൽകണം എന്നുണ്ട്. ഒ.രാജഗോപാൽ എംഎൽഎ ഇവിടെയുണ്ട്. അദ്ദേഹം ഇത് എന്റെ ഭാര്യ പ്രസന്നയ്ക്ക് നൽകണം എന്നാണ് എന്റെ ആഗ്രഹം. ഇതു പറഞ്ഞതോടെ ഒ.രാജഗോപാൽ പ്രതിപക്ഷ നേതാവ് നൽകിയ ഫലകം സോമരാജന്റെ ഭാര്യയ്ക്ക് കൈമാറി. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴിയും കൂടാതെ സ്‌കൈ ഡൈവിങ് നടത്തി ശേഖരിച്ച 40 ലക്ഷം രൂപ കേരളത്തിൽ പാവപ്പെട്ട 200 നഴ്‌സിങ് വിദ്യാർത്ഥികൾക്കായാണ് വിതരണം ചെയ്തത്. ഒപ്പം അഞ്ചു നിർധന രോഗികൾക്ക് ഓരോ ലക്ഷം രൂപ വീതവും ചടങ്ങിൽ വിതരണം ചെയ്തു.

നേരത്തെ ഉദ്ഘാടന പരിപാടികൾക്ക് മുന്നോടിയായി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംവാദവും സംഘടിപ്പിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നടന്ന സംവാദത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ, രാജു എബ്രഹം എംഎൽഎ എന്നിവർ പങ്കെടുത്തു. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ മോഡറേറ്ററായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വീട്ടിൽ നിന്നും ഇറങ്ങിയോടാൻ ഏപ്രിൽ 15 ആകാൻ കാത്തിരിക്കുന്നവർ അറിയുക; ആദ്യം ലോക്ക്ഡൗണിൽ നിന്നും നീക്കുന്നതുകൊറോണാ രഹിത ജില്ലകളെ മാത്രം; ഈ ജില്ലകൾക്കുള്ളിൽ യാത്ര നിയന്ത്രിക്കും; ആൾക്കൂട്ടങ്ങൾക്കും പ്രധാന കൂട്ടായ്മകൾക്കും വിലക്ക് തുടരും; സർക്കാർ-സ്വകാര്യ ഓഫീസുകൾ നിയന്ത്രിതമായി പ്രവർത്തിക്കും; മോദിയുടെ ലോക്ക്ഡൗൺ പിന്മാറ്റത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്; കേരളത്തിൽ ഭാഗീക നിയന്ത്രണങ്ങൾ തുടർന്നേക്കും
പൊട്ടി... പൊട്ടി... ഗ്രിഡ് പൊട്ടി.....: 2019 ലെ പവർ ഗ്രിഡ് തോമാച്ചൻ ...; പാവം വിട്ടുകള... വെറും കീരി അല്ല ചെങ്കീരി അല്ലെ...; ശാസ്ത്രജ്ഞൻ തോറ്റു രാജ്യം ജയിച്ചു.... എന്ന ട്രോളുമായി ബിജെപി സംസ്ഥാന ട്രഷററും; ഐക്യ ദീപത്തിലെ ഗ്രിഡ് തകരൽ വാദം ഉയർത്തിയ തോമസ് ഐസക്കിന് പൊങ്കാല തീരുന്നില്ല; പിണറായിയും ലൈറ്റ് അണച്ചതോടെ ധനമന്ത്രി സോഷ്യൽ മീഡിയയിൽ ഒറ്റപ്പെടുമ്പോൾ
ആശുപത്രി വരാന്തകളിൾ മഞ്ഞ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മൃതശരീരങ്ങൾ അടുക്കി വച്ചിരിക്കുന്നു; ഒന്നിനു പുറകെ ഒന്നായി പടുകൂറ്റൻ ലോറികൾ എത്തി ശവങ്ങളുമായി പോകുന്നു; മരണം പിടിവിട്ടു കുതിക്കുന്ന ന്യുയോർക്കിലെ കാഴ്ചകൾ ഭയാനകം; മരണസംഖ്യ 10,000 ത്തിന് അടുത്തെത്തിയിട്ടും രോഗത്തേക്കാൾ ചെലവേറിയ ചികിൽസ വേണ്ടെന്ന വാദവുമായി ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച് തുറന്നു പറഞ്ഞ് ട്രംപും
പ്രധാനമന്ത്രിക്ക് കൊറോണ വന്നിട്ട് പോലും പത്ത് ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല; ഒടുവിൽ വിറളി വെളുത്ത് ഗുരുതരാവസ്ഥയിലായപ്പോൾ ഓടിപ്പിടിച്ച് ചികിത്സ; ബ്രിട്ടനിലെ സ്ഥിതി അറിയാൻ ഇതിലും നല്ല ഉദാഹരണം വേറെ എന്ത്...? സൗഖ്യം നേർന്ന് ട്രംപ് മുതലുള്ള ലോകനേതാക്കൾ; ബ്രിട്ടനിലെ ഭയാനകമായ സ്ഥിതി തുടരുന്നു
മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു; ഇവർക്ക് പിന്നാലെ 150ൽ അധികം നഴ്‌സുമാരെയും നിരീക്ഷത്തിൽ പാർപ്പിച്ചു; ആശുപത്രിയിലെ 51 നഴ്‌സുമാർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ എങ്ങും കടുത്ത ആശങ്ക; ആശുപത്രിയിലെ 300 നഴ്‌സുമാരിൽ 200 പേരും മലയാളികൾ; നഴ്‌സുമാരെയെല്ലാം നിരീക്ഷണത്തിൽ പാർപ്പിച്ചു; മുംബൈ നഗരത്തിൽ കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്നു; അതിവേഗം കോവിഡ് പടരുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ സർക്കാർ
മാതാപിതാക്കളെ കാണാൻ പോകുന്നതു മാത്രമല്ല പ്രശ്‌നം; ദിവസവുമുള്ള യാത്രയിൽ അയാൾക്ക് രോഗം ബാധിച്ചാൽ ഞാനും അനുഭവിക്കണമല്ലോ! ലോക് ഡൗൺ കാലത്ത് വീട്ടിൽ ഭാര്യയ്‌ക്കൊപ്പം ഇരിക്കണം; അച്ഛനേയും അമ്മയേയും കാണാൻ പോയാൽ കണവന് പണി കൊടുക്കും ഭാര്യ! കേരളാ പൊലീസിനെ പോലും അമ്പരപ്പിച്ച് ലോക് ഡൗൺ ലംഘന പരാതി; ബൈക്കിലെ കറക്കത്തിന് യുവാവിന് പിഴ അടയ്‌ക്കേണ്ടി വന്നേക്കും; അഴിക്കുള്ളിലേക്ക് ഭർത്താവിനെ ഭാര്യ തള്ളി വിടുമ്പോൾ
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ