Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറുനാടൻ മലയാളിയിൽ ഫുൾ ടൈംപാർട്ട് ടൈം ഒഴിവുകൾ ഏറെ; സർവ്വ നഗരങ്ങളിലും പാർട്ട് ടൈം ലേഖകരെ നിയമിക്കുന്നു; പ്രാദേശിക ലേഖകർക്ക് വൻ അവസരം

മറുനാടൻ മലയാളിയിൽ ഫുൾ ടൈംപാർട്ട് ടൈം ഒഴിവുകൾ ഏറെ; സർവ്വ നഗരങ്ങളിലും പാർട്ട് ടൈം ലേഖകരെ നിയമിക്കുന്നു; പ്രാദേശിക ലേഖകർക്ക് വൻ അവസരം

ലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ ന്യൂസ്‌പോർട്ടലായ മറുനാടൻ മലയാളിയിൽ ഒട്ടേറെ ഒഴിവുകൾ. എഡിറ്റർ ഇൻ ചാർജ്ജിന് പുറമേ നാല് പ്രധാന നഗരങ്ങളിൽ ഫുൾ ടൈം റിപ്പോർട്ടർമാരേയും ഉടനടി നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, കാസർഗോഡ്, തിരുവനന്തപുരം, കൊച്ചി എന്നിവിടിങ്ങളിലാണ് പുതിയ നിയമനം. കൊച്ചിയിലും തിരുവനന്തപുരത്തും റിപ്പോർട്ടർമാരുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് നിയമനം. ഇത് കൂടാതെ കേരളത്തിലെ നൂറോളം നഗരങ്ങളിൽ പാർട്ട്‌ടൈം ലേഖകരെയും തേടുന്നുണ്ട്. മറ്റു പത്രങ്ങളുടെ പ്രാദേശിക ലേഖകരായി പ്രവർത്തിക്കുന്നവരേയാണ് പാർട്ട് ടൈം ലേഖകരായി തെരഞ്ഞൈടുക്കുന്നത്.

പത്ത് വർഷത്തെ പരിചയം ഉണ്ടെങ്കിൽ എഡിറ്റർ ഇൻ ചാർജ് ആകാം

നിങ്ങൾ പത്തു വർഷം എങ്കിലും പരിചയം ഉള്ള പത്രപ്രവർത്തകൻ ആണോ? സത്യസന്ധമായ വാർത്തകൾ പുറംലോകം അറിയാത് മുങ്ങി പോകുന്നതിൽ അസ്വസ്ഥത ഉള്ള പത്രപ്രവർത്തകൻ ആണോ? ആരും പറയാൻ മടിക്കുന്ന വാർത്തകൾ പുറംലോകത്തോട് വിളിച്ചു പറയാൻ തന്റേടമുള്ള, പൂർണമായ പ്രവർത്തന സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മാദ്ധ്യമ പ്രവർത്തകൻ ആണോ? മലയാളത്തിൽ ടൈപ്പ് ചെയ്യാൻ നല്ല സ്പീഡ് ഉണ്ടോ? നവ മാദ്ധ്യമങ്ങളോട് ആദരവും മതിപ്പും ഉണ്ടോ? ഡസ്‌ക് കോർഡിനേറ്റ് ചെയ്യാനും റിപ്പോർട്ടർമാരെ കോർഡിനേറ്റ് ചെയ്യാനും സാധിക്കും എന്ന ആത്മവിശ്വാസവും പ്രവർത്തി പരിചയവും ഉണ്ടോ? എങ്കിൽ മറുനാടനിൽ എഡിറ്റർ ഇൻചാർജ്ജ് ആകാൻ അവസരം ഉണ്ട്. കഴിവും അനുഭവവും അനുസരിച്ച് മികച്ച പ്രതിഫലം ലഭിക്കും. സമയ നിബന്ധനകൾ ഇല്ലാതെ ടെടികെയ്റ്റ് ചെയ്തു വർക്ക് ചെയ്യാൻ പറ്റുന്നവർക്കാണ് ഈ അവസരം.

അപേക്ഷകർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മറുനാടൻ ബുദ്ധി ജീവികൾക്ക് വേണ്ടിമാത്രമുള്ള ഒരു പത്രമല്ല. നല്ല വാർത്തകൾക്കൊപ്പം ലൈറ്റ് റീഡിങ്ങിനുള്ള ജീവിത കഥകളും ഫീച്ചറുകളും സെലിബ്രിറ്റികളുടെ ജീവിതത്തിലെ ഗോസിപ്പുകളും ഒക്കെ കലർന്ന ഒരു ശൈലിയാണ് മറുനാടന്റേത്. അതൊക്കെ അംഗീകരിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാവും. പത്രപ്രവർത്തനത്തിലെ പരിചയം മാത്രം ഒരു ഘടകമല്ല, മുകളിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നിർബന്ധമായും ശ്രദ്ധിക്കണം. മുഖ്യധാരാ പത്രങ്ങളുടെ ഓൺലൈൻ എഡിഷനിൽ ജോലി ചെയ്ത് പരിചയം ഉള്ളവർക്കാണ് മുൻഗണന. പത്തും പതിനഞ്ചും വർഷം പരിചയം ഉള്ളവർ ഡസ്‌കിൽ ഉള്ളതിനാൽ തൊഴിൽ പരിചയം നിർബന്ധമാണ് താനും. മുകളിൽ സൂചിപ്പിച്ച യോഗ്യതകൾ ഇല്ലാത്തവർ ദയവായി അപേക്ഷിക്കരുത്. നിങ്ങളുടെ വിവരം ഞങ്ങൾ പൂർണമായും രഹസ്യമാക്കി വയ്ക്കുമെന്ന് അറിയിക്കട്ടെ.

നല്ല വാർത്തകൾ ചെയ്യാൻ പറ്റുന്നവർക്ക് റിപ്പോർട്ടർ ആകാൻ അവസരം

ണ്ണൂർ, കാസർഗോഡ്, എറണാകുളം, തിരുവനന്തപുരം നഗരങ്ങളിൽ ആണ് റിപ്പോർട്ടർമാരെ തേടുന്നത്. ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നതിന് പകരം ഇറങ്ങി നടന്ന് വാർത്ത കണ്ടെത്താൻ മനസ്സുള്ളവർക്കാണ് പരിഗണന. ഒന്നോ രണ്ടോ വർഷത്തെ തൊഴിൽ പരിചയം ഉള്ളവർക്കും ട്രയിനികൾക്കും അവസരം ഉണ്ടാകും. മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള കഴിവ് നിർബന്ധമാണ്. സ്വന്തമായി മുൻകൈ എടുത്ത് വാർത്തകൾ കണ്ടെത്താനും മറുനാടൻ ഡസ്‌കിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് വാർത്ത കണ്ടെത്താനും കഴിയണം. ഫുൾ ടൈം ആയി ജോലി ചെയ്യാൻ താത്പര്യം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. രണ്ട് വർഷം മുതൽ അഞ്ച് വർഷം വരെ പരിചയം ഉള്ളവർക്കായിരിക്കും മുൻഗണന. ആദ്യ മൂന്നു മാസത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സ്ഥിര നിയമനം. ജില്ലക്ക് പുറത്ത് പോയും ജോലി ചെയ്യാൻ മനസ്സുള്ളവരാകണം. ഓരോരുത്തരുടേയും പരിചയവും ഇപ്പോൾ ലഭിക്കുന്ന പ്രതിഫലവും അനുസരിച്ചായിരിക്കും പ്രതിഫലം നിശ്ചയിക്കുക. പരിചയം ഇല്ലാത്തവർ ജേർണലിസം കഴിഞ്ഞ തുടക്കക്കാർ ആകണം. മറ്റേതെങ്കിലും മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ട്രയിനിയായി നിയമനം നൽകുന്നതല്ല.

പ്രാദേശിക ലേഖകർക്ക് വമ്പൻ അവസരം

കേരളത്തിലെ പത്രങ്ങളുടെ പ്രാദേശിക ലേഖകരായി പ്രവർത്തിക്കുന്നവർക്കും ലോക്കൽ ചാനലുകളിൽ പ്രവർത്തിക്കുന്നവർക്കും പാർട്ട് ടൈം ആയി മറുനാടനിൽ ജോലി ചെയ്യാം. കേരളത്തിലെ നൂറോളം നഗരങ്ങളിൽ ഇങ്ങനെ പ്രാദേശിക ലേഖകരെ നിയമിക്കാൻ ആണ് പദ്ധതിയിടുന്നത്. ഒരു വാർത്ത ലഭിച്ചാൽ അത് ഡസ്‌കിൽ വിളിച്ച് സംസാരിച്ച് അനുമതി വാങ്ങിയ ശേഷം ചെയ്താൽ അർഹിക്കുന്ന പ്രതിഫലം നൽകുന്നതാണ്. പ്രത്യേക വാർത്തകൾ, അഭിമുഖങ്ങൾ എന്നിവ മറുനാടൻ ഓഫീസിൽ നിന്നും ആവശ്യപ്പെടുന്നത് അനുസരിച്ചാകണം ചെയ്യേണ്ടത്. ചെയ്യുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രതിഫലം നൽകുന്നത്. ഇവർക്ക് മലയാളം ടൈപ്പ് ചെയ്യാൻ വശമില്ലെങ്കിലും പ്രശ്‌നമില്ല. മലയാളത്തിൽ എഴുതി സ്‌കാൻ ചെയ്ത് അയച്ച് തന്നാൽ മതിയാകും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ്.

ഈ വിഭാഗത്തിൽ അപേക്ഷിക്കാൻ പരിചയവും അനിവാര്യമില്ല. പ്രാദേശിക ലേഖകർക്ക് മുൻഗണന ഉണ്ടെങ്കിലും സമയവും ബന്ധങ്ങളും ഉള്ള ആർക്കും അപേക്ഷിക്കാം. വിവരാവകാശ നിയമങ്ങളും മറ്റും ഫലപ്രദമായി ഉപയോഗിക്കാൻ അറിഞ്ഞിരിക്കുകയാണ് വേണ്ടത്. മുകളിൽ പറഞ്ഞ ഏതെങ്കിലും തസ്തികയിലേക്ക് അപേക്ഷിക്കാൻ താത്പര്യം ഉള്ളവർ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP