Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറുനാടന്റെ പുതിയ ലുക്ക് ഇഷ്ടമായോ? കുറവുകൾ പരിഹരിക്കാൻ ഒരാഴ്ച; ഫീഡ്ബാക്ക് നൽകി സഹായിക്കുക

മറുനാടന്റെ പുതിയ ലുക്ക് ഇഷ്ടമായോ? കുറവുകൾ പരിഹരിക്കാൻ ഒരാഴ്ച; ഫീഡ്ബാക്ക് നൽകി സഹായിക്കുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ദിനപ്പത്രം അതിന്റെ ചരിത്രത്തിലെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. ഇന്ത്യയുടെ 67-ാം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് പുതിയ യൂണിക്കോഡ് സൈറ്റിലേക്ക്‌ ചുവടുവച്ചിരിക്കയാണ്, ഞങ്ങൾ. മറുനാടൻ മലയാളിയുടെ പുനർജന്മത്തിന്റെ രണ്ടാംവാർഷികത്തിലാണ്, ഞങ്ങളുടെ ഈ മുഖംമാറ്റം എന്നതും ശ്രദ്ധേയമാണ്.

പോർട്ടലിന്റെ സ്ഥിരം വായനക്കാർ കണ്ടുപരിചയിച്ച സൗകര്യങ്ങൾ മിക്കതും ഞങ്ങൾ അതേ പടി നിലനിർത്തിയിട്ടുണ്ട്. മുമ്പില്ലാതിരുന്ന ഒരുപിടി സൗകര്യങ്ങൾ അധികമായി ഏർപ്പെടുത്തിയിട്ടുമുണ്ട്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടി ഹുസൈൻ കെ എച്ചും സുരേഷ് പിയും ചേർന്നു വികസിപ്പിച്ച മീര യൂണിക്കോഡ് ഫോണ്ടിലാണ് സൈറ്റ് പ്രവർത്തിക്കുക. അധികം വൈകാതെ തന്നെ മറുനാടന്റെ സിഗ്നേച്ചർ ഫോണ്ടായ പാണിനിയുടെ യൂണിക്കോഡ് വേർഷൻ ലഭ്യമായിരുന്നെങ്കിലും ആൻഡ്രോയിഡ് ഡിവൈസുകളിൽ ചില റെൻഡറിങ് ബഗ്ഗുകൾ ശ്രദ്ധയിൽ പെട്ടതിനാൽ അതു ശരിയാകുംവരെ മീര തന്നെ ഉപയോഗിക്കാനാണ് പദ്ധതി.

പുതിയ സൈറ്റിൽ മെച്ചപ്പെട്ട നാവിഗേഷൻ സൗകര്യം ലഭ്യമാണ്. വളരെ സൗകര്യമായി ആവശ്യമായ വിഷയങ്ങൾ കണ്ടെത്താനും അവ ഒരുമിച്ച് ഒരിടത്തുനിന്ന് വായിക്കാനും സൗകര്യമുണ്ട്. ഒരു വാർത്ത ബ്രേക്ക് ചെയ്താൽ ഏറ്റവും ആദ്യം ഓൺലൈൻ വായനക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ മുഖംമാറ്റം അവതരിപ്പിക്കുന്നത്. ഒരു വാർത്ത പ്രസിദ്ധീകരിച്ച തീയതി അടിസ്ഥാനപ്പെടുത്തിയും ബൈലൈൻ അടിസ്ഥാനപ്പെടുത്തിയും മറ്റും വാർത്തകൾ സോർട്ട് ചെയ്യാനുള്ള സൗകര്യം ഈ സൈറ്റിൽ ഉണ്ട്.

പുതിയ സൈറ്റിനൊപ്പം പുതിയ സർവറിലേക്കും മറുനാടൻ മാറുകയാണ്. അതിന്റേതായ പ്രശ്നങ്ങൾ ഏതാനും ദിവസങ്ങളിലേക്ക് മറുനാടനിൽ ഉണ്ടാവാം. എന്നാൽ അധികം വൈകാതെ തന്നെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കൂടുതൽ സേർച്ച് ഫ്രണ്ട്‌ലിയായി സൈറ്റ് പ്രവർത്തനക്ഷമമാകുമെന്ന് കരുതുന്നു.

നിലവിൽ ഞങ്ങൾ ടെസ്റ്റ് ചെയ്തതിൽ ആപ്പിൾ ഡിവൈസുകളിൽ റെൻഡറിങ് ബഗ് ഉള്ളതായി വെളിവായിട്ടുണ്ട്. ആപ്പിൾ അഡ്വാൻസ് ടൈപ്പോഗ്രഫി ടേബിൾ ചേർത്തിട്ടുള്ള ഫോണ്ട് മാത്രമേ, അതിൽ കൃത്യമായി കാണിക്കുകയുള്ളൂ. അതിനാൽ മക്കിന്റോഷ് മെഷീനുകളിലും ഐഫോൺ, ഐപാഡ് തുടങ്ങിയ ഇടങ്ങളിലും സിസ്റ്റം ഫോണ്ടിൽ തന്നെ കാട്ടുവാനുള്ള കോഡ് വൈകാതെ തന്നെ ഉൾപ്പെടുത്തുന്നതാണ്.

ഇതുകൂടാതെ മറ്റു പല പ്രശ്നങ്ങളും വായനക്കാർക്ക് ചൂണ്ടിക്കാട്ടാനാവും. നിങ്ങളുടെ കൂടി സഹകരണത്തിലാണ്, ഈ സൈറ്റ് ഇത്രയും ദൂരം സഞ്ചരിച്ചത്. ഇനിയും നമുക്ക് ഒരുമിച്ച് യാത്ര തുടരേണ്ടതുണ്ട്. ചെറിയ പിഴവുകൾ സംഭവിക്കുമ്പോഴൊക്കെ ഞങ്ങളെ തിരുത്തിയും നേരെ നടത്തിയും സഹായിച്ചത് പ്രിയവായനക്കാരാണ്. വായനക്കാരിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞങ്ങൾ എന്നും ശ്രദ്ധിച്ചിട്ടുമുണ്ട്. മറുനാടൻ മലയാളിയിൽ കാണുന്ന ഓരോ പ്രശ്നങ്ങളും മാന്യവായനക്കാർ കമന്റുകളിലൂടെ ഞങ്ങളെ അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു. നിങ്ങളുടെ നിർദ്ദേശങ്ങളിൽ ഉൾച്ചേർക്കാൻ കഴിയുന്ന മികച്ച മാറ്റങ്ങൾ ഞങ്ങൾ സൈറ്റിൽ വരുത്തുവാൻ ശ്രമിക്കുന്നതാണ്. സഹകരിക്കുമല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP