Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലയാളി ലൈഫ് ടീമിൽ നിങ്ങൾക്കും അംഗമാകാം; സെലിബ്രിറ്റികളുടെ ജീവിതം നേരിട്ടറിഞ്ഞ് റിപ്പോർട്ട് ചെയ്യാനും വീഡിയോ റിപ്പോർട്ടുകൾ തയ്യാറാക്കാനും അവസരം; നിയമനം കൊച്ചിയിലും തിരുവനന്തപുരത്തും

മലയാളി ലൈഫ് ടീമിൽ നിങ്ങൾക്കും അംഗമാകാം; സെലിബ്രിറ്റികളുടെ ജീവിതം നേരിട്ടറിഞ്ഞ് റിപ്പോർട്ട് ചെയ്യാനും വീഡിയോ റിപ്പോർട്ടുകൾ തയ്യാറാക്കാനും അവസരം; നിയമനം കൊച്ചിയിലും തിരുവനന്തപുരത്തും

മറുനാടൻ ഡെസ്‌ക്‌

ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ട എന്റർടൈന്മെന്റ് പോർട്ടലായി മാറിയ മലയാളി ലൈഫിലും സിനി ലൈഫിലും ചേർന്ന് പ്രവർത്തിക്കാൻ വാർത്തകളോട് താൽപര്യമുള്ളവർക്ക് അവസരം. മലയാളി ലൈഫിന്റെ തിരുവനന്തപുരം കൊച്ചി ബ്യുറോകളിൽ റിപ്പോർട്ടർമാരെയും തിരുവനന്തപുരം ഡെസ്‌കിൽ സബ് എഡിറ്റർമാരെയും വാർത്താ അവതാരകരെയുമാണ് ഉടൻ നിയമിക്കുന്നത്.

സിനിമ ചാനൽ വിശേഷങ്ങളും ഭക്ഷണവും ലൈഫ് സ്‌റ്റൈലും യാത്രയും ജ്യോതിഷവും അടങ്ങിയ സാധാരണക്കാരന്റെ ഇഷ്ട വിശേഷങ്ങളുമായിട്ടാണ് മലയാളി ലൈഫ് എത്തുന്നത്. ദിവസവും കുറഞ്ഞത് 25 വാർത്തകളും വീഡിയോകളും മലയാളി ലൈഫിൽ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. സിനിമ-ചാനൽ വിശേഷങ്ങൾ, ടെലിവിഷൻ പരിപാടികളുടെ വിശദാംശങ്ങളും വിലയിരുത്തലകളും, പാചകം, ഫാഷൻ, ലൈഫ് സ്‌റ്റൈൽ, ജ്യോതിഷം, വീട്, യാത്ര തുടങ്ങിയ ഏതു സാധാരണക്കാരും ഇഷ്ടപ്പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളുമാണ് മലയാളി ലൈഫ് പോർട്ടലിൽ ഉള്ളത്. മലയാളി ലൈഫിന്റെ യൂട്യൂബ് ചാനലുകളായ മലയാളി ലൈഫിലും സിനി ലൈഫിലും സിനിമാ-സീരിയൽ ലോകത്തെ വാർത്തകളും വിശേഷങ്ങളും അഭിമുഖങ്ങളും കൗതുക വാർത്തകളുമൊക്കെയാണ് ഉൾപെടുത്തിയിരിക്കുന്നത്. മലയാളത്തിൽ ഇറങ്ങുന്ന പ്രമുഖ സിനിമകളെ കുറിച്ചുള്ള നിരൂപണങ്ങളും പ്രേക്ഷക പ്രതികരണങ്ങളും മലയാളി ലൈഫ് വാർത്തയാക്കുകയും യൂട്യൂബ് ഫേസ്‌ബുക്ക് പേജുകളിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്യുന്നുണ്ട്.

മലയാളി ലൈഫ് തിരുവനന്തപുരം ഡെസ്‌കിലേക്ക് സബ് എഡിറ്റർമാരെയും വാർത്താ അവതാരകരെയുമാണ് ആവശ്യം. കൊച്ചി, തിരുവനന്തപുരം ബ്യുറോകളിലേക്ക് റിപ്പോർട്ടർമാരെയും വേണം. സിനിമാ-സീരിയൽ ലോകവുമായി പരിചയമുള്ള റിപ്പോർട്ടേഴ്സിന് മുൻഗണന. റിപ്പോർട്ടർമാർക്ക് സെലിബ്രിറ്റിസിന്റെ ഇന്റർവ്യുകളും സിനിമാ-ചാനൽ വാർത്തകളുടെയും വീഡിയോ റിപ്പോർട്ടുകളും തയ്യാറാക്കേണ്ടിവരും.

സംപ്രേഷണം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ മൂന്നുലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സുമായിട്ടാണ് സിനി ലൈഫ് യൂട്യുബ് ചാനൽ മുന്നേറുന്നത്. ഒട്ടെറെ എക്സ്‌ക്യൂവിവ് വാർത്തകളും മലയാളി ലൈഫിലൂടെ പ്രേക്ഷകർ കണ്ടിരുന്നു. ഡെസ്‌കിലേക്ക് ജേർണലിസ്റ്റ് ട്രയിനികൾക്കും അവസരമുണ്ട്. താൽപ്പര്യമുള്ളവർ എത്രയും പെട്ടന്ന് ബയോഡാറ്റ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. തിരുവനന്തപുരത്ത് ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നൽകുന്നത്.

മലയാളി ലൈഫ് പോർട്ടൽ സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിനി ലൈഫ് യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലയാളി ലൈഫ് ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP