1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
21
Tuesday

കേരളത്തിൽ ഓരോ സീറ്റുകളിലും വിജയിക്കുന്നത് ആരൊക്കെ? കേന്ദ്രത്തിൽ ആര് അധികാരത്തിലെത്തും? ആരായിരിക്കും അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി? യുഡിഎഫും എൽഡിഎഫും എത്ര സീറ്റുകൾ വീതം നേടും? ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ രണ്ടാഴ്‌ച്ച മാത്രം ബാക്കി നിൽക്കേ തെരഞ്ഞെടുപ്പ് പ്രവചന മത്സരവുമായി മറുനാടൻ; കൃത്യമായ ഫലം പ്രവചിക്കുന്ന മൂന്ന് പേർക്ക് റാവിസ് ഗ്രൂപ്പിന്റെ കോഴിക്കോട്, കൊല്ലം, കടവ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഏതിലെങ്കിലും ഒരു ദിവസം താമസ സൗകര്യം സമ്മാനം

May 07, 2019 | 10:29 AM IST | Permalink



കേരളത്തിൽ ഓരോ സീറ്റുകളിലും വിജയിക്കുന്നത് ആരൊക്കെ? കേന്ദ്രത്തിൽ ആര് അധികാരത്തിലെത്തും? ആരായിരിക്കും അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി? യുഡിഎഫും എൽഡിഎഫും എത്ര സീറ്റുകൾ വീതം നേടും? ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ രണ്ടാഴ്‌ച്ച മാത്രം ബാക്കി നിൽക്കേ തെരഞ്ഞെടുപ്പ് പ്രവചന മത്സരവുമായി മറുനാടൻ; കൃത്യമായ ഫലം പ്രവചിക്കുന്ന മൂന്ന് പേർക്ക് റാവിസ് ഗ്രൂപ്പിന്റെ കോഴിക്കോട്, കൊല്ലം, കടവ് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഏതിലെങ്കിലും ഒരു ദിവസം താമസ സൗകര്യം സമ്മാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇനി രണ്ടാഴ്‌ച്ച മാത്രം. കേന്ദ്രത്തിൽ ഇക്കുറി ആര് അധികാരത്തിൽ വരും. കേരളത്തിലെ ഇരുപത് ലോക്‌സഭാ സീറ്റുകളിൽ ഇത്തവണ ആർക്കാവും വിജയം. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ എത്ര സീറ്റുകൾ വീതം കേരളത്തിൽ നേടും. കേന്ദ്രത്തിൽ കോൺഗ്രസ് എത്ര സീറ്റ് നേടും, എൻഡിഎയ്ക്ക് രണ്ടാം ഊഴം ലഭിക്കുമോ? എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങളാണ് കേരളത്തിന്റെയും പൊതുവായി ഇന്ത്യയുടെയും രാഷ്ട്രീയ അന്തരീക്ഷത്തിൽ മുഴങ്ങുന്നത്. അത്യന്ത്യം വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇക്കുറി നടന്നതെന്നും വ്യക്തമാണ്. രാഹുൽ നയിക്കുന്ന കോൺഗ്രസും മോദി നയിക്കുന്ന ബിജെപിയും ഏറ്റുമുട്ടുമ്പോൾ അന്തിമ വിജയം ആർക്കാകും?

കേന്ദ്രത്തിൽ ജാതി-മതം അടിസ്ഥാനമാക്കി വോട്ടു തേടരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപനം ഇറക്കിയിരുന്നുവെങ്കിലും ശബരിമല വിഷയം തിരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ നിർണ്ണയിച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് കേരളത്തിൽ വന്നത്. ഇടത്-വലത് മുന്നണികളും ബിജെപിയുമൊക്കെ അതിനാൽ ആകാംക്ഷയോടെയാണ് മെയ് 23 നു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ഉറ്റുനോക്കുന്നത്. കേരളത്തിൽ നിന്നും ആര് കൂടുതൽ സീറ്റുകൾ തേടും എന്നതിനൊപ്പം കേന്ദ്രത്തിൽ ആര് വരുമെന്നതും ഈ ഘട്ടത്തിൽ നിർണ്ണായകമാണ്. യുപിഎ സർക്കാരിനെപ്പോലെ ഒരു രണ്ടാമൂഴം കേന്ദ്രത്തിൽ എൻഡിഎയ്ക്ക് ലഭിക്കുമോ എന്നാണ് ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തോളോട് തോൾ ചേർന്ന് കോൺഗ്രസിനായി പ്രചാരണം നയിച്ച ഒരു തിരഞ്ഞടുപ്പ് കൂടിയായിരുന്നു എന്ന്. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ ആര് വരുമെന്ന ചോദ്യവും പ്രസക്തമായി നിലനിൽക്കുകയാണ്.

കേരളത്തിലേക്ക് വന്നാൽ ഇരുപത് ലോക്‌സഭാ സീറ്റുകളിൽ 17 ഉം തങ്ങൾ കയ്യടക്കും എന്നാണ് യുഡിഎഫ് അവകാശവാദം. എന്നാൽ 12 സീറ്റുകൾ കയ്യിൽ ഒതുങ്ങുമെന്നും ഇടതുമുന്നണിയും കണക്കുകൂട്ടുന്നു. ആലത്തൂരിൽ യുഡിഎഫിന്റെ പെങ്ങളൂട്ടിയായ രമ്യ ഹരിദാസ് വിജയിക്കുമോ? തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമോ? ഇന്നസെന്റിനൊപ്പം ഇക്കുറിയും ചാലക്കുടി നിലകൊള്ളുമോ? ഇങ്ങനെ ഒട്ടുവളരെ ചോദ്യങ്ങൾ ആണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ഇക്കുറിയും ഉയരുന്നത്. ശബരിമല തിരഞ്ഞെടുപ്പ് അടിയൊഴുക്കുകൾ നിയന്ത്രിച്ചതിനാൽ ഇത്തവണ തങ്ങൾ അക്കൗണ്ട് തുറക്കും എന്ന് തന്നെയാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്. അത് പത്തനംതിട്ടയാവാം അല്ലെങ്കിൽ തിരുവനന്തപുരവും തൃശൂരിനുമൊക്കെയായി ബിജെപി പ്രതീക്ഷകൾ വളരുന്നുമുണ്ട്. എല്ലാത്തിനുമുള്ള ഉത്തരമാണ് മെയ് 23 നു ലഭിക്കാൻ പോകുന്നത്.

ഫലപ്രഖ്യാപനത്തിനു ഇനി രണ്ടാഴ്‌ച്ചയിലേറെ സമയവുമുണ്ട്. അഭിപ്രായ വോട്ടുകൾ അനവധി വന്നു കഴിഞ്ഞു. ഈ വിഷയത്തിൽ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ അവരുടേതായ അഭിപ്രായങ്ങളും വിലയിരുത്തലുകളും നടത്തുന്നുണ്ട്. വായനക്കാർ അവരുടെ ഇഷ്ടം അനുസരിച്ച് ചില അഭിപ്രായങ്ങളോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു. അതിൽ ഭൂരിപക്ഷവും യുഡിഎഫിന് അനുകൂലമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തിരിയുമെന്നു പറയുന്നുണ്ടെങ്കിലും ഇടതു മുന്നണിയും യുഡിഎഫിനൊപ്പം സീറ്റുകൾ കരസ്ഥമാക്കുമെന്നു സമ്മതിദായകർ കണക്കുകൂട്ടുന്നുണ്ട്. പക്ഷെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് 23 ന് ബാലറ്റ് പെട്ടി തുറക്കുമ്പോഴേ അറിയൂ.

മാധ്യമങ്ങൾ അഭിപ്രായങ്ങൾ പറയുന്നതിന് പകരം വായനക്കാർ അഭിപ്രായം പറയുന്ന ഒരു വേദി ഞങ്ങൾ ഒരുക്കുകയാണ്. കേരളത്തിലെ പ്രമുഖ ഹോട്ടൽ ശൃഖലയായ റാവിസ് ഗ്രൂപ്പുമായി ചേർന്നാണ് ഈ പ്രവചന മത്സരം സംഘടിപ്പിക്കുകയാണ് മറുനാടൻ മലയാളി. പ്രവചന മത്സരത്തിൽ വിജയിക്കുന്ന മുന്ന് പേർക്ക് സമ്മാനം ഒരുക്കുകയാണ് മറുനാടൻ. വിജയിക്കുന്ന മൂന്നു പേർക്ക് കോഴിക്കോട് കടവ്, കോഴിക്കോട് മാവൂർ റോഡ് റാവിസ് സിറ്റി ഹോട്ടൽ, കൊല്ലം അഷ്ടമുടി റാവിസ് - ഏതെങ്കിലും ഒരു ഹോട്ടലിൽ ഒരു രാത്രി സ്റ്റേ പ്രഭാതഭക്ഷണം ഉൾപ്പെടെ നൽകുന്നതാകും സമ്മാനം. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിനാണ് താമസ സൗകര്യം ഒരുക്കുക.

കേന്ദ്രത്തിലേയും കേരളത്തിലെയും ഫലങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന നടക്കുന്ന പ്രവചനമത്സരത്തിൽ വായനക്കാർക്കായി 27 ചോദ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ ഉത്തരങ്ങളിൽ ഏറ്റവും കൂടുതൽ ശരി ഉത്തരം പറയുന്ന മൂന്നു പേർക്കായിരിക്കും റാവിസ് ഗ്രൂപ്പ് ഹോട്ടലിൽ ഒരു ദിവസം താങ്ങാനുള്ള അവസരം നൽകുക. എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവർ മൂന്നിൽ കൂടുതൽ ആണെങ്കിൽ നറുക്കെടുപ്പിലൂടെയാവും അവസാന വിജയികളായ മൂന്നു പേരെ കണ്ടെത്തുക. ഈ മാസം  17ാം തിയ്യതി വരെ നിങ്ങൾക്ക് പ്രവചനം മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.

ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന 27 ചോദ്യങ്ങൾക്കും നിങ്ങളുടെ ഉത്തരം രേഖപ്പെടുത്തുകയാണ്. എല്ലാ ചോദ്യങ്ങൾക്കും വ്യത്യസ്തമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിൽ ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് ഓർത്തിരിക്കാൻ കുറിച്ച് വയ്ക്കുകയോ പ്രിന്റ് ചെയ്ത് വയ്ക്കുകയോ ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന എല്ലാ ഉത്തരങ്ങളും പരിശോധിച്ച ശേഷം എല്ലാം ശരിയാക്കിയവരോ ഏറ്റവും കൂടുതൽ ശരിയാക്കിയവരോ ആയ മൂന്നു പേർക്ക് സമ്മാനം നൽകും. മൂന്നിലേറെ പേർ ശരിയായ പ്രവചനം നടത്തിയാൽ നറുക്കിട്ടെടുത്താകും മൂന്ന് വിജയികളെ തീരുമാനിക്കുക. 

കേരളത്തിലെ ടൂറിസം രംഗത്തെ ഏറ്റവും മികച്ച ഹോട്ടൽ ശൃഖലയാണ് റാവിസ് ഗ്രൂപ്പിന്റേത്. മികച്ച അന്താരാഷ്ട്ര സൗകര്യങ്ങളോടു കൂടിയിള്ള റാവിസിന്റെ ഏതെങ്കിലും ഹോട്ടലിലാണ് വിജയികൾക്ക് താമസം ഒരുക്കുക. കോഴിക്കോട് കായലോരത്ത് തെങ്ങുകൾക്കിടയിൽ സ്ഥിതി ചെയുന്ന കടവ് റിസോർട്ട് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ അടങ്ങിയതാണ്. കടവിൽ ഒരു ദിവസം കുടുംബസമേതം താമസിക്കാനുള്ള സൗജന്യ അവസരം ആണ് നൽകുക. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കടവ്. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.

കോഴിക്കോട് നഗരമധ്യത്തിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ അടങ്ങിയ ഹോട്ടലാണ് മാവൂർ റോഡിലുള്ള റാവിസ് ഹോട്ടൽ. സ്വിമ്മിങ് പൂൾ അടക്കമുള്ള സൗകര്യങ്ങളും ഈ ഹോട്ടലിലുണ്ട്. കോഴിക്കോട്ടെ മികച്ച ഹോട്ടലുകളിൽ ഒന്നായാണ് റാവിസ് ഗ്രൂപ്പ് ഹോട്ടൽ. കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദി റാവിസ് കൊല്ലം, ദി റാവിസ് അഷ്ടമുടി എന്ന പേരിലും ഇത് അറിയപ്പെടുന്ന ഹോട്ടൽ ഇന്ത്യയിലെ തന്ന ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നാണ്. തിരുവിതാംകൂർ ശൈലിയും കോളോണിയൽ കാലത്തെ ശൈലിയും ഇടചെർന്നതാണ് ഹോട്ടലിന്റെ രൂപകൽപന. മുറികൾ, സ്യൂട്ട് മുറികൾ, കോട്ടേജുകൾ, സ്വകാര്യ നീന്തൽകുളത്തോടുകൂടിയുള്ള വില്ലകൾ, ആയുർവേദ സ്പാ, ഭക്ഷണശാലകൾ എന്നിവ ഹോട്ടലിൽ ഉണ്ട്.

സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. വിജയികൾ മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ ഹോട്ടൽ താമസ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.  പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജിമെയിൽ അക്കൗണ്ട് തുറന്ന് ശേഷം നിങ്ങളുടെ പ്രവചനം നടത്തുക. ഒരാൾക്ക് ഒരു തവണ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
സൽമാനൊപ്പം നിൽക്കുന്നത് 'അഭിപ്രായ സർവേ'...എന്നോടൊപ്പം നിൽക്കുന്നത് 'എക്‌സിറ്റ് പോൾ'...അഭിഷേകിനൊപ്പം കുടുംബമായി നിൽക്കുന്നത് തിരഞ്ഞെടുപ്പ് ഫലം; ബോളിവുഡ് റാണി ഐശ്വര്യ റായിയെ അവഹേളിക്കുന്ന തരത്തിലുള്ള എക്‌സിറ്റ് പോൾ ട്രോൾ പങ്കുവെച്ച വിവേക് ഓബ്രോയ്ക്ക് സമൂഹ മാധ്യമത്തിൽ കനത്ത വിമർശനം; ട്രോൾ 'ക്രിയേറ്റീവാണെന്നും' ലൂസിഫർ വില്ലന്റെ വക ക്യാപ്ഷൻ
ജിദ്ദയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; എയർപോർട്ടിനെ നേരെ തുടർച്ചയായി തൊടുത്ത മിസൈലുകൾ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ഉപയോഗിച്ചു തകർത്തു; മിസൈൽ തകർക്കുന്ന വീഡിയോയും പുറത്തുവിട്ടു; ആക്രമണം നടന്നത് നിരവധി മലയാളികൾ വസിക്കുന്ന നഗരത്തിലായതിനാൽ എങ്ങും ആശങ്ക; ആകാശത്ത് വൻ ശബ്ദം കേട്ടതായി പ്രദേശവാസികൾ; ഇറാൻ പിന്തുണക്കുന്ന ഹൂതി വിമതരെ ഇനി വെച്ചേക്കില്ലെന്ന് കർശന നിലപാടി സൗദി അറേബ്യ
'വിവാഹം കഴിക്കുന്നത് കുഞ്ഞുണ്ടാവാൻ വേണ്ടി മാത്രമാണെന്ന മിഥ്യാ ബോധം പേറുന്ന അനേകം പെൺകുട്ടികൾ നമുക്കിടയിൽ ഇപ്പോഴുമുണ്ട്; ദാമ്പത്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവർ നാളെയൊരുപക്ഷേ കുഞ്ഞുങ്ങളുടെ ആ ചോദ്യങ്ങൾക്ക് മുന്നിൽ പകച്ച് പോയേക്കാം'; വന്ധ്യതാ ചികിത്സയുടെ പേരിൽ ജീവിതം പാഴാക്കുന്നവർക്ക് ഓർമ്മപ്പെടുത്തലുമായി യുവതിയുടെ കുറിപ്പ്
കുന്ദമംഗലത്ത് പിഎസ്‌സി കോച്ചിങ് സെന്ററിലെ ടോയ്ലറ്റിൽ ഒളിക്യാമറ സ്ഥാപിച്ചു നഗ്നത പകർത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ; തിരുവനന്തപുരം വെട്ടുകാട് സ്വദേശി പ്രവീൺ കുമാർ പിടിയിലായതോടെ ആശങ്കയിലായത് നൂറുകണക്കിന് പെൺകുട്ടികൾ; വിവിധ സ്ഥാപനങ്ങളിൽ ക്ലാസെടുത്തിരുന്ന പ്രവീൺ മറ്റു സ്ഥാപനങ്ങളിലും ഒളിക്യാമറ സ്ഥാപിച്ചിരുന്നോ എന്ന് അന്വേഷിക്കാൻ പൊലീസ്
നോമ്പു തുറക്കാൻ വെള്ളം ചോദിച്ചപ്പോൾ എയർഹോസ്റ്റസിന്റെ 'മഞ്ജുളമായ' മറുപടി; വിമാനയാത്രികന് ലഭിച്ചത് പ്രതീക്ഷിച്ചതിലും അധികം; ഖൊരക്പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള 'എയർ ഇന്ത്യാ' യാത്രയ്ക്കിടെ നടന്ന സംഭവം ട്വീറ്റ് ചെയ്ത് മാധ്യമപ്രവർത്തകൻ; ഹൃദ്യമായ പെരുമാറ്റത്തിന് എയർ ഹോസ്റ്റസിന് സമൂഹ മാധ്യമത്തിന്റെ കയ്യടി
സാനിട്ടറി നാപ്കിനുകൾ വെച്ച് പൊതിഞ്ഞ സ്വർണം യുവതികളെകൊണ്ട് 'ധരിപ്പിച്ചും' കള്ളക്കടത്ത് സംഘത്തിന്റെ തന്ത്രം തകൃതി; മലദ്വാരത്തിൽ സ്വർണം കടത്തുന്ന വിദ്യ പൊളിഞ്ഞടുങ്ങാൻ തുടങ്ങിയതോടെ സ്ത്രീകളെ വച്ചുള്ള 'ഓപ്പറേഷൻ' പതിവ്; ഒറ്റദിവസം കൊണ്ട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത് 1.15 കോടിയുടെ സ്വർണം; ബ്രായ്ക്കുള്ളിൽ മണ്ണുരൂപത്തിൽ സ്വർണമാക്കി കടത്തുന്നതും വിമാനത്താവളങ്ങളിൽ തുടർക്കഥ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
രോഗ നിർണയം നടത്തുന്നതിനോ അതിന്റെ തീവ്രത മനസ്സിലാക്കുന്നതിനോ വേണ്ട അറിവും ഉപകരണങ്ങളും വൈദ്യർക്ക് ഇല്ല; മരുന്നു കഴിച്ചപ്പോൾ അൽപ്പം ഭേദമുണ്ടായി എങ്കിലും ഇപ്പോൾ നല്ല വേദനയുണ്ട്; ഒരാളെയും ഞാൻ അങ്ങോട്ട് ശിപാർശചെയ്യില്ലെന്നും മോഹനൻ വൈദ്യർ ചികിൽസിച്ച് ഭേദമാക്കിയെന്ന് അവകാശപ്പെടുന്ന കാൻസർ രോഗി; നിപ്പ രോഗക്കാലത്ത് വവ്വാൽ കടിച്ച ഫലങ്ങൾ കഴിച്ചും മഞ്ഞപ്പിത്തമില്ലെന്ന് തെളിയിക്കാൻ രക്തം കുടിച്ചും ചികിസിച്ച മോഹനൻ വൈദ്യർ വീണ്ടും വിവാദക്കുരുക്കിൽ
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ