Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മാസം യൂട്യൂബിലും ഫേസ്‌ബുക്ക് പേജുകളിലുമായി മാത്രം മൂന്ന് കോടിയിൽ അധികം കാഴ്‌ച്ചകൾ; യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ ന്യൂസ് 18നെ കടത്തി വെട്ടി ഒരു ലക്ഷം പിന്നിട്ടു; ഫേസ്‌ബുക്ക് പേജിൽ ലൈക്കിന്റെ തേരോട്ടം: ഒരു മാസം കൊണ്ട് മറുനാടൻ ടിവിയെ നെഞ്ചേറ്റി ലോകം എമ്പാടുമുള്ള മലയാളികൾ; മറുനാടൻ ടിവിക്ക് പുതിയ ലോഗോയുമായി

ഒരു മാസം യൂട്യൂബിലും ഫേസ്‌ബുക്ക് പേജുകളിലുമായി മാത്രം മൂന്ന് കോടിയിൽ അധികം കാഴ്‌ച്ചകൾ; യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ ന്യൂസ് 18നെ കടത്തി വെട്ടി ഒരു ലക്ഷം പിന്നിട്ടു; ഫേസ്‌ബുക്ക് പേജിൽ ലൈക്കിന്റെ തേരോട്ടം: ഒരു മാസം കൊണ്ട് മറുനാടൻ ടിവിയെ നെഞ്ചേറ്റി ലോകം എമ്പാടുമുള്ള മലയാളികൾ; മറുനാടൻ ടിവിക്ക് പുതിയ ലോഗോയുമായി

ടീം മറുനാടൻ

തിരുവനന്തപുരം: വ്യവസ്ഥാപിത മാധ്യമങ്ങൾ അവർക്കിഷ്ടമുള്ള വാർത്തകൾ മാത്രം നൽകിയിരുന്ന കാലം പഴങ്കഥയാക്കിക്കൊണ്ട് ധീരതയോടെ എല്ലാ വാർത്തകളും വിളിച്ചു പറയാൻ മറുനാടൻ മലയാളി പിറന്നിട്ട് പത്ത് വർഷം പൂർത്തിയായി. പ്രതിമാസം അൻപത് ലക്ഷത്തിൽ അധികം യൂണിക് റീഡേഴ്‌സ് ഉള്ള മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പോർട്ടലായി വളർന്ന മറുനാടൻ ഇപ്പോൾ നടത്തുന്നത് ടെലിവിഷൻ മേഖലയെയും ജനകീയ വത്കരിക്കുക എന്ന ലക്ഷ്യമാണ്. മറുനാടൻ തുടക്കമിടാൻ ശ്രമിക്കുന്ന ഓൺലൈൻ ടെലിവിഷൻ എന്ന ആശയത്തിന് ഒരു മാസം തികയും മുമ്പ് ലോകം എമ്പാടുമുള്ള പ്രേക്ഷകരുടെ അസാധാരണമായ പിന്തുണ കാണുമ്പോൾ വ്യക്തമാകുന്നത് ഈ മേഖലയിലും ഇനി സത്യത്തിന്റെ കാറ്റ് വീശുമെന്ന് തന്നെയാണ്.

തല്ക്കാലം യൂട്യൂബ് ഫേസ് ബുക്ക് പേജുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിലും പ്രേക്ഷകർ നൽകുന്ന അംഗീകാരം മറ്റൊരിടത്തും ലഭിക്കാത്തതാണ്. ഒരു മാസം കൊണ്ട് മറുനാടൻ ടിവി, ഫേസ് ബുക്ക് പേജിലെ ലൈക്കിന്റെ എണ്ണം 21, 000 കടന്നു എന്നു മാത്രമല്ല ഫോളോവേഴ്സിന്റെ എണ്ണം നാൽപ്പതിനായിരത്തിന് അടുത്തെത്തുകയും ചെയ്തു. യൂട്യൂബ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണമാകട്ടെ മലയാളത്തിലെ പ്രമുഖ ചാനലായ ന്യൂസ് 18നെയും കടത്തി വെട്ടി ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് എന്ന ലക്ഷ്യം കടന്നിരിക്കുകയാണ്. ഫേസ്‌ബുക്ക് പേജിലൂടെ മാത്രം ഒരു മാസം കൊണ്ട് 1.4 കോടി ആളുകൾ മറുനാടൻ ടിവി കണ്ടെങ്കിൽ യൂട്യൂബിലെ ഒരു മാസത്തെ കാഴ്ചക്കാരുടെ എണ്ണം 1.9 കോടിയാണ്.

ഇതിനിടയിൽ മറുനാടൻ ടിവിക്ക് പ്രത്യേകം ലോഗോയും തയ്യാറാക്കി കഴിഞ്ഞു. ഔദ്യോഗികമായ ലോഗോയുടെ പ്രകാശനം വരും ദിവസങ്ങളിൽ നടത്തുന്നതായിരിക്കും. മറുനാടന്റെ തിരിവനന്തപുരം ഓഫീസിൽ വച്ചായിരിക്കും ലോഗോയുടെ പ്രകാശനം നിർവഹിക്കാൻ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ വായനക്കാരെ പിന്നീട് അറിയിക്കുന്നതായിരിക്കും. തിരുവനന്തപുരത്തെ പ്രശസ്ത ഡിസൈനിങ് സ്ഥാപനമായ ബ്രാൻഡ് വില്ലേജാണ് മറുനാടൻ ടിവിയുടെ ലോഗോയുടെ നിർമ്മാതാക്കൾ. ചുവപ്പും നീലയും കലർന്ന അതിസുന്ദരമായ ലോഗോ ഏറെ വൈകാതെ പ്രേക്ഷക മനസ്സിൽ ഇടം നേടുമെന്നുറപ്പാണ്.

വ്യവസ്ഥാപിത മാധ്യമങ്ങൾ അപ്രത്യക്ഷമാകുന്ന തരത്തിലേക്ക് സ്വതന്ത്ര ഓൺലൈൻ മാധ്യമങ്ങൾ വളരുന്ന കാലത്ത് വഴികാട്ടി മുൻപേ നടക്കുന്ന മറുനാടന്റെ കിരീടത്തിലെ പുതിയ തൂവലായി മാറുകയാണ് മറുനാടൻ ടിവി. പരസ്യക്കാരെ ആശ്രയിക്കാതെയുള്ള ഒരു ടെലിവിഷൻ എന്നതാണ് സ്വപ്നം. യൂട്യൂബ് ഫേസ്‌ബുക്ക് പ്ലാറ്റ്ഫോമിൽ നിന്നും സ്വതന്ത്രമായ ഐപി ടിവി പ്ലാറ്റ്ഫോമിലേക്ക് ഒരു വർഷത്തിനകം മാറ്റുന്നതോടെ മറുനാടൻ ടിവിയുടെ വികാസം അടുത്ത സ്റ്റേജിലേക്ക് പ്രവേശിക്കും.

സ്മാർട്ട് ടിവികളും ചെലവ് കുറഞ്ഞ വൈഫൈയും സാധാരണമാകുമ്പോൾ ആർക്കും മൊബൈലിലും കമ്പ്യൂട്ടറിലും ടിവിയിലും ഒരു പോലെ സൗജന്യമായി കാണാവുന്ന ചാനലായി മാറുകയാണ് ലക്ഷ്യം. ഇപ്പോൾ തന്നെ സ്മാർട്ട് ടിവി ഉള്ളവർക്ക് വൈഫൈ ഉപയോഗിച്ച് പൂർണ്ണമായും ടിവികളുലൂടെ മറുനാടൻ കാണാം. ഇതു സർവ്വസാധാരണമാകുമ്പോൾ ആർക്കും കാശു മുടക്കി കേബിൾ എടുത്തു ചാനൽ കണേണ്ട സാഹചര്യം ഉണ്ടാവില്ല. അന്ന് നിലവിലുള്ള വ്യവസ്ഥാപിത ചാനലുകളും മറുനാടൻ ടിവിയും അടക്കം എല്ലാം സൗജന്യമായി കാണാൻ സാധിക്കും. ആ കാലത്തേക്കുള്ള തയ്യാറെടുപ്പായാണ് മറുനാടന്റെ ഇപ്പോഴത്തെ കാൽവെയ്‌പ്പ്.

24 മണിക്കൂറും വാർത്തകളും വിശകലനങ്ങളും മറ്റ് എന്റർടെയ്മെന്റ് പരിപാടികളുമുള്ള ഒരു സമ്പൂർണ്ണ ചാനലായി മാറ്റുകയാണ് ലക്ഷ്യം. ഏറെ വൈകാതെ അന്തിചർച്ചകളും ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ വാർത്താ ചാനലും എന്റർടെയ്മെന്റ് ചാനലും രണ്ടാക്കും. യദു നാരായണന്റെ നേതൃത്വത്തിൽ ഒരു ഡസനോളം ടെലിവിഷൻ മാധ്യമ പ്രവർത്തകരുടെ ഒരു സംഘം തന്നെ ഇപ്പോൾ തിരുവനന്തപുരത്തെ ഓഫീസിൽ പ്രവർത്തിച്ചു വരുന്നു.

പരസ്യക്കാരെ ആശ്രയിക്കാതെ ഒരു മാധ്യമ സ്ഥാപനം എന്ന നിലയിലാണ് മറുനാടൻ തുടക്കം ഇട്ടത്. ചാനലും ആ ലക്ഷ്യത്തിലേക്ക് തന്നെയാണ് കാലുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ മറുനാടന് ഒരു വാർത്ത പോലും മറച്ചു വയ്ക്കേണ്ടി വരികയില്ല. മറുനാടനെ ഇഷ്ടപ്പെടുന്നവരും സ്വതന്ത്ര മാധ്യമ പ്രവർത്തനം മലയാളത്തിൽ നിലനിൽക്കണം എന്നു ആഗ്രഹിക്കുന്നവരും ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്തും യൂട്യൂബ് ചാനൽ സബ്സ്‌ക്രൈബ് ചെയ്തും പങ്കാളികളാവുക.

എല്ലാ വായനക്കാർക്കും ഒരിക്കൽ കൂടി നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP