മറുനാടൻ ആപ്പിന് ഇനി മൂന്ന് ദിവസം മാത്രം ആയുസ്സ്; പുതിയ ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യുകയും ഐഫോൺ ആപ്പ് അപ്ഡേറ്റ് നടത്തുകയും ചെയ്യുക; ഏറ്റവും പുതിയ ഫീച്ചറുകളുമായി വായനയുടെ പുതിയ സുഖം നൽകുന്ന പുതിയ ആപ്പ് മറക്കാതെ ഡൗൺലോഡ് ചെയ്യുക
December 02, 2019 | 03:18 PM IST | Permalink

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി പുതിയ മൊബൈൽ ആപ്ലീക്കേഷൻ പുറത്തിറക്കി. ആൻഡ്രോയിഡ്, ഐഫോൺ വേർഷനുകളുടെ പുതിയ രൂപമാണ് പുറത്തിറങ്ങിയത്. നിലവിലുള്ള മൊബൈൽ ആപ്ലിക്കേഷനേക്കാൾ വിശദമായ ഫീച്ചറുകളോടു കൂടിയാണ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ. കൂടുതൽ വൈറ്റ് സ്പേസുകളോടു കൂടി വായന അനായാസമാക്കുന്ന വിധത്തിലുള്ള സംവിധാനം പുതിയ ആൻഡ്രോയിഡ് അപ്ലിക്കേഷനിൽ ഒരുക്കിയിട്ടുണ്ട്. മറുനാടന്റെ വെബ് പേജിലെ ഹോം പേജ് പോലെ ലീഡ് വാർത്തും ബാനറും ദൃശ്യമാകുന്ന വിധത്തിൽ തന്നെ ഇന് മൊബൈൽ വായനയും ദൃശ്യമാകും.
വിവിധ മെനുബാറുകളിലേക്ക് സ്ലൈഡ് ചെയ്തു പോകാവുന്ന വിധത്തിലാണ് ആൻഡ്രോയിഡ് അപ്ലിക്കേഷൻ പുറത്തിറങ്ങിയിരിക്കുന്നത്. പുതിയ അപ്ലിക്കേഷൻ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. നിലവിലുള്ള മറുനാടൻ അപ്ലിക്കേഷൻ മൂന്ന് ദിവസത്തിനുള്ളിൽ പ്രവർത്തന രഹിതമാകും. അടുത്തകാലത്തായി മറുനാടന്റെ ഡിസൈൻ മാറ്റിയ ശേഷം ആൻഡ്രോയ്ഡ് അടക്കമുള്ള ചില പ്ലാറ്റ്ഫോമുകളിൽ മറുനാടൻ വിശദമായി വായിക്കാൻ സാധിക്കുന്നില്ലെന്ന് ചില വായനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ആൻഡ്രോയിഡിന്റെ പുതിയ വേർഷന് രൂപം കൊടുത്തത്.
ഐഒഎസിന്റെ അപ്ഡേറ്റഡ് വേർഷനാണ് നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ കിട്ടുന്നത്. അതിനായി വായനക്കാർ നിലവിലുള്ള വേർഷൻ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. വീഡിയോയ്ക്ക് മാത്രമായി പുതിയൊരു സെക്ഷൻ തന്നെ ആപ്പിൽ ലഭ്യമാണ്. ഇൻസ്റ്റന്റ് റെസ്പോൺസ് അടക്കമുള്ള വീഡിയോകൾ കാണാൻ താഴെയുള്ള വീഡിയോയിൽ ക്ലിക്ക് ചെയ്താൽ മതി. ടോപ്പ് വാർത്തകൾ അറിയാൻ ട്രെന്റിങ് മെനുവിൽ ക്ലിക്ക് ചെയ്താൽ മതിയാവും. സിനിമ, ചാനൽ, സ്പോർസ് അടക്കമുള്ള എല്ലാ സെക്ഷനുകളും മെനുബാറിൽ ലഭ്യമാണ്. ലൈൻ മോഡാണ് പുതിയ ആപ്പിന്റെ മറ്റൊരു പ്രത്യേകത. നെറ്റ് ഓഫാണെങ്കിലും ഓഫ് ലൈനിലും വായനക്കാർക്ക് മറുനാടൻ വാർത്തകൾ വായിക്കാൻ സൗകര്യമുണ്ട്.
വായനക്കാർക്ക് മറുനാടനിൽ വരാൻ ആഗ്രഹിക്കുന്ന വാർത്തകൾ ഞങ്ങൾക്ക് അയച്ചു നൽകുന്നതിനും ആപ്പിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇതിനായി ആപ്പിന്റെ താഴെ വലതുവശത്തായുള്ള More ൽ ക്ലിക്ക് ചെയ്യുക.
ലഭിക്കുന്ന സ്ക്രീനിൽ Report Your Story എന്ന മെനു സെലക്ട് ചെയ്യുക.
തുടർന്ന് വരുന്ന വിൻഡോയിൽ Sign Up കൊടുക്കുക.
ശേഷം ലഭിക്കുന്ന വിൻഡോയിൽ നിങ്ങളുടെ പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പാസ് വേർഡ് മുതലായവ കൊടുത്ത് രജിസ്ട്രേഷൻ നടത്താവുന്നതാണ്.
നിങ്ങളുടെ ഇമെയിലും പാസ് വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
തുടർന്ന് വാർത്തയുടെ ഹെഡ്ഡിംഗും വിശദാംശങ്ങളും ചേർത്ത് സബ്മിറ്റ് ബട്ടൺ അമർത്തുക. വീഡിയോ, ഡോക്യുമെന്റ് അല്ലെങ്കിൽ ഫോട്ടോ ചേർക്കുന്നതിനായി വലത് വശത്ത് താഴെയായി കാണുന്ന ബട്ടൺ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ഇംഗ്സീഷിലോ മലയാളത്തിലോ വാർത്തകൾ ടൈപ്പ് ചെയ്ത് അയയ്ക്കാവുന്നതാണ്.
അപ്ലോഡ് യുവർ ന്യൂസിൽ ക്സിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ ചേർത്ത് രജിസ്റ്റർ ചെയ്ത ശേഷം വാർത്തകളും വീഡിയോകളും ചിത്രങ്ങളും അയക്കുന്നതിനുള്ള സൗകര്യം ആപ്പിലുണ്ട്.
പ്രധാന വാർത്തയും മുകളിൽ കാണുന്ന ആറ് വാർത്തകളും ഒരേ സമയം ഹോമിൽ ഉണ്ടാകും. താഴേക്ക് സ്ലൈഡ് ചെയ്താൽ പ്രധാന സെക്ഷനുകൾ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ആ സെക്ഷനിൽ ടച്ച് ചെയ്താൽ അതിലെ ഏറ്റവും ഒടുവിൽ കൊടുത്തിരിക്കുന്ന വാർത്തകൾ ആയിരിക്കും കാണിക്കുക. ഏത് സെക്ഷനിൽ ടച്ച് ചെയ്താലും അതിൽ ഏറ്റവും ഒടുവിൽ ആഡ്ചെയ്തിരിക്കുന്ന വാർത്തകൾ കാണാം. വിശദമായ വാർത്തയ്ക്ക് ആ വാർത്തയിൽ ടച്ച് ചെയ്താൽ മതിയാകും. അതേ സമയം വലത് വശത്ത് മുകളിൽ ഉള്ള മെനു ഐക്കണിൽ ടച്ച് ചെയ്താൽ എല്ലാ പ്രധാന സെക്ഷനുകളും ലഭിക്കും. അതിൽ ഓരോന്നിലും ടച്ച് ചെയ്താൽ അതാത് സെക്ഷനിൽ ആഡ് ചെയ്തിരിക്കുന്ന വാർത്തകൾ മുഴുവൻ കാണാം. വായിക്കാൻ ആവശ്യമുള്ളവർ വേണ്ട വാർത്തയിൽ ടച്ച് ചെയ്ത് തുറന്ന് വായിച്ചാൽ മതിയാകും.
മൊബൈൽ എടുത്താൽ ആദ്യം കാണുന്നത് പ്രധാന വാർത്തയായിരിക്കും. അതിന് മുകളിലായി ബാനറും വരും. അതിന്റെ താഴെ ലേറ്റസ്റ്റ് ന്യൂസ് എന്ന പേരിൽ സ്ക്രോൾ ചെയ്യുന്ന വാർത്തകൾ കാണാം. ഈ വാർത്തയിൽ ഏതെങ്കിലും ഒന്നിൽ ടച്ച് ചെയ്താൽ ലേറ്റസ്റ്റ് ന്യൂസ് എന്ന സെക്ഷനിലേക്ക് പോകും. അവിടെ ലഭ്യമായ വാർത്തകളിൽ ഇഷ്ടമുള്ളത് തുറന്ന് വായിക്കാം. വായനക്കാർക്ക് കമന്റ് ചെയ്യാനും ഷെയർ ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള ലിങ്ക് കൂടി ഈ ദിവസങ്ങളിൽ നൽകുന്നതാണ്. ഇതോടെ മറുനാടൻ വാർത്തകൾ അപ്ഡേറ്റ് ചെയ്യുമ്പോൾ തന്നെ വായനക്കാർക്ക് വായിക്കാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്.
മറുനാടൻ മലയാളി മൊബൈൽ ഫോണിൽ വായിക്കുന്നവരുടെ എണ്ണത്തിൽ ഇരട്ടി വർദ്ധന ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മുമ്പ് മറുനാടൻ മലയാളിയുടെ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമായിരുന്നപ്പോൾ വായിക്കുന്നവരുടെ എണ്ണം ആയിരക്കണക്കിന് ആയിരുന്നു. വായനക്കാരുടെ നിർദ്ദേശങ്ങളും പ്രതികരണങ്ങളും ഈ വാർത്തയുടെ ചുവടെയുള്ള കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നിങ്ങൾക്ക് പുതിയ വേർഷൻ കാണാൻ കഴിയാതെ വരുന്നുണ്ടെങ്കിൽ ഏത് ഫോൺ ആണെന്നത് സഹിതം കമന്റിടുക. ഈ കമന്റുകളെല്ലാം ടെക്നിക്കൽ ടീം പരിശോധിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുന്നതാണ്. ഫീഡ്ബാക്കുകൾക്കാണ് കൂടുതൽ പ്രാധാന്യമെങ്കിലും വായനക്കാരുടെ അഭിപ്രായങ്ങൾ കേൾക്കാനും ഞങ്ങൾക്ക് താത്പര്യമുണ്ട്.
