Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കരുണാനിധിയുടെ മരണ വാർത്ത അറിയാൻ മലയാളികൾ യൂട്യൂബിൽ ഏറ്റവും അധികം ആശ്രയിച്ചത് മറുനാടനെ; ഏഷ്യാനെറ്റിനെയും മനോരമയെയും വരെ പിൻതള്ളി മറുനാടൻ ടിവിയുടെ മുന്നേറ്റം; മൂന്ന് മാസം കൊണ്ട് രണ്ട് ലക്ഷം സബ്സ്‌ക്രൈബേഴ്സ് കടന്നു മറുനാടൻ ടിവി ചരിത്രത്തിലേയ്ക്ക്: ഫേസ്‌ബുക്ക് ഫോളോവേഴ്സും കുതിച്ചുയരുന്നു

കരുണാനിധിയുടെ മരണ വാർത്ത അറിയാൻ മലയാളികൾ യൂട്യൂബിൽ ഏറ്റവും അധികം ആശ്രയിച്ചത് മറുനാടനെ; ഏഷ്യാനെറ്റിനെയും മനോരമയെയും വരെ പിൻതള്ളി മറുനാടൻ ടിവിയുടെ മുന്നേറ്റം; മൂന്ന് മാസം കൊണ്ട് രണ്ട് ലക്ഷം സബ്സ്‌ക്രൈബേഴ്സ് കടന്നു മറുനാടൻ ടിവി  ചരിത്രത്തിലേയ്ക്ക്: ഫേസ്‌ബുക്ക് ഫോളോവേഴ്സും കുതിച്ചുയരുന്നു

ടീം മറുനാടൻ

തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സ്വതന്ത്ര ഓൺലൈൻ ദിനപ്പത്രം തുടങ്ങിയത് മറുനാടൻ മലയാളി ആയിരുന്നു. പത്ത് വർഷം കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളോടു കിടപിടിക്കുന്ന തരത്തിൽ മറുനാടൻ മലയാളി വളർന്നു. മലയാളത്തിലെ മാധ്യമങ്ങൾ ഇന്നുവരെ ശീലിച്ചിരുന്ന രീതിൽ മറുനാടൻ നടത്തിയ പൊളിച്ചെഴുത്ത് വാർത്തകൾ പുറം ലോകത്തെത്തുന്ന രീതിക്കു തന്നെ മാറ്റം ഉണ്ടാക്കി. ഏതു വാർത്തകളും മുക്കാൻ സാധിച്ചിരുന്ന കാലം വിസ്മൃതിയിലായത് മറുനാടന്റെ വരവോടെ ആയിരുന്നു.

ഓൺലൈൻ മാധ്യമ രംഗത്തു കൊടുങ്കാറ്റായി അഴിച്ചു  വിട്ട മറുനാടന്റെ രണ്ടാമത്തെ പരീക്ഷണവും വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ ഓൺലൈൻ ചാനൽ എന്ന സങ്കൽപ്പത്തിന് തുടക്കം ഇട്ടു മൂന്നു മാസം തികയും മുൻപ് പ്രേക്ഷകർ വമ്പൻ സ്വീകരണം ആണ് നൽകുന്നത്. ഇന്നലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി അന്തചിച്ച വാർത്ത ഓൺലൈൻ ചാനലിൽ ആദ്യം പുറത്തുവിട്ടത് മറുനാടൻ ടിവി ആയിരുന്നു. അതുകൊണ്ട് തന്നെ മലയാളികൾ യുട്യൂബ് ചാനലിൽ ഏറ്റവും അധിക പേർ കരുണാനിധിയുടെ വിയോഗവാർത്ത അറിയാൻ ആശ്രയിച്ചതും മറുനാടൻ ടിവി ആയിരുന്നു. യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിൽ മുൻപന്തിയിലുള്ള ഏഷ്യാനെറ്റ് ന്യൂസിനെയും മനോരമ ന്യൂസിനെയും ഈ വാർത്തയുടെ കാര്യത്തിൽ മറുനാടൻ കടത്തിവെട്ടി.

മറുനാടൻ ടിവിയുടെ യുട്യൂബിൽ അപ്ലോഡ് ചെയ്ത മരണവാർത്ത ഇതിനോടകം 128,195 പേർ കണ്ടുകഴിഞ്ഞു. അതേസമയം മനോരമ ന്യൂസിന്റെ യുട്യൂബ് ചാനൽ വഴി ഈവാർത്ത കണ്ടത് 2,700 പേർ മാത്രമായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് യുട്യൂബ് ചാനലിൽ നിന്നും 31,000ത്തിലേറെ പേരും വാർത്ത അറിഞ്ഞു. മുഖ്യമധാരയിലുള്ള ചാനലുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഇക്കാര്യത്തിൽ വലിയ കുതിപ്പാണ് മറുനാടൻ ടിവിക്ക് ഉണ്ടായത്. ഓൺലൈൻ ചാനൽ തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വൻ കുതിപ്പാണ് മറുനാടൻ ടിവിക്ക് ഉണ്ടാക്കാൻ സാധിച്ചത്.

മെയ് മാസം അഞ്ചിന് തുടക്കമിട്ട മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജിന് 68,195 ലൈക്ക്സും 1,25,040 ഫോളേവേഴ്സും ആയി വളർന്നു കഴിഞ്ഞു ഇതുവരെ.  ഫേസ്‌ബുക്ക് പേജ് ആരംഭിച്ച ശേഷം സജീവമാക്കിയ യൂട്യൂബ് പേജിലും കുതിച്ചു കയറ്റം നടക്കുകയാണ്. യൂട്യൂബ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം രണ്ടു ലക്ഷം കടന്നിരിക്കുകയാണിപ്പോൾ.  212,907 സബ്‌സ്‌ക്രൈബേഴ്‌സാണ് ഇപ്പോൾ മറുനാടൻ ടിവിക്ക് നിലവിലുള്ളത്.

ഒരു ദിവസം മൂവായിരത്തിൽ അധികം സബ്സ്‌ക്രൈബേഴ്സ് ആണ് മറുനാടൻ യൂട്യൂബ് ചാനലിന് പുതിയതായി ലഭിക്കുന്നത്. ജീവൻ ടിവി, ജനം ടിവി, ന്യൂസ് 18, മംഗളം, കൈരളി പീപ്പിൾ എന്നീ ന്യൂസ് ചാനലുകളേക്കാൾ കൂടുതൽ സബ്സ്‌ക്രൈബേഴ്സ് മറുനാടന് ഇപ്പോൾ ഉണ്ട്. കഴിഞ്ഞ രണ്ടു മാസം കൊണ്ടാണ് ഇവരെയെല്ലാം മറി കടന്നത്. റിപ്പോർട്ടർ ചാനലിന്റെ ഇപ്പോഴത്തെ സബ്സ്‌ക്രൈബേഴ്സ് ആയ 3,73,211 ഉം പിന്നാലെ മാതൃഭൂമി ചാനലിന്റെ ഇപ്പോഴത്തെ സബ്സ്‌ക്രൈബേഴ്സ് എണ്ണമായ 4,29,963 ഉം മറികടക്കുകയാണ് അടുത്ത ലക്ഷ്യം. മൂന്നു മാസം കൊണ്ട് ഇതു സാധിക്കുമെന്നാണ് കണക്കാക്കുന്നത്. തുടർന്ന് മീഡിയാ വണ്ണിന്റെ 5,91,157 സബ്സ്‌ക്രൈബേഴ്സിനെ മറികടക്കാനും മറുനാടന് സാധിക്കുമെന്ന് കരുതുന്നു. അതു കൂടി കഴിഞ്ഞാൽ മറുനാടൻ ടിവിയേക്കാൾ യൂട്യൂബ് സബ്സ്‌ക്രൈബേഴ്സ് ഉള്ള രണ്ടേ രണ്ടു ചാനലുകളും ഏഷ്യാനെറ്റ് ന്യൂസും മനോരമയും മാത്രം ആയിരിക്കും.

ഒരു കൊല്ലത്തിനകം ആ ലക്ഷ്യം കൂടി പൂർത്തിയായാൽ മലയാളത്തിലെ ഏറ്റവും സ്വാധീനമുള്ള മൂന്നാമത്തെ ചാനലായി മറുനാടൻ മാറും. ഓൺലൈൻ പത്ര രംഗത്തു മനോരമയ്ക്കും മാതൃഭൂമിക്കും ശേഷം മൂന്നാം സ്ഥാനം ഉറപ്പിക്കാൻ മറുനാടന് സാധിച്ചത് പോലെയൊരു വിപ്ലവകരമായ നേട്ടം ആയിരിക്കും ഇതെന്നാണ് കണക്കാക്കുന്നത്. മൂന്നു കൊല്ലം കൊണ്ട് ഒന്നാം സ്ഥാനം നേടുകയാണ് മറുനാടന്റെ ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. മറുനാടൻ ടിവിയുടെ എഡിറ്റോറിയൽ ടീം വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. മറ്റു ചാനലുകളിൽ പ്രവർത്തിക്കുന്ന നിരവധി പേർ മറുനാടൻ ടിവിയിൽ ചേർന്നു തുടങ്ങിയിട്ടുണ്ട്.

മൂന്നു മാസം കൊണ്ട് മറുനാടൻ ടിവിക്ക് അത്ഭുതപൂർവ്വമായ വളർച്ചയാണ് ഉണ്ടായത്. ഫേസ്‌ബുക്ക് പേജിൽ മാത്രം ഒരാഴ്‌ച്ച ശരാശരി 76 ലക്ഷം പേർ മറുനാടൻ വീഡിയോകൾ കണ്ടു വരുന്നു. ചില വീഡിയോകൾ മാത്രം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇതിന്റെ സ്‌ക്രീൻ ഷോർട്ടാണ് വാർത്തകൾക്കൊപ്പം കൊടുക്കുന്നത്. യൂട്യൂബിൽ മറുനാടൻ വീഡിയോകൾ കാണുന്നവരുടെ എണ്ണവും മറ്റ് ചാനലുളെ കാണുന്നവരുടെ എണ്ണവും അത്ഭുതപ്പെടുത്തുന്നതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP