Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറുനാടൻ-മിർ ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന ഫലത്തിൽ 15 ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം പറഞ്ഞത് 110 പേർ; നറുക്കെടുപ്പിലൂടെ ആലപ്പുഴ കായലോരം റിസോർട്ടിൽ താമസിക്കാനുള്ള സമ്മാനം നേടിയത് ഈ അഞ്ച് പേർ; ഒറ്റ ഉത്തരം മാത്രം തെറ്റിച്ചത് 273 പേർ

മറുനാടൻ-മിർ ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന ഫലത്തിൽ 15 ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം പറഞ്ഞത് 110 പേർ; നറുക്കെടുപ്പിലൂടെ ആലപ്പുഴ കായലോരം റിസോർട്ടിൽ താമസിക്കാനുള്ള സമ്മാനം നേടിയത് ഈ അഞ്ച് പേർ; ഒറ്റ ഉത്തരം മാത്രം തെറ്റിച്ചത് 273 പേർ

ടീം മറുനാടൻ

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയാണ്. വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒടുവിൽ 91 സീറ്റുകളിൽ വിജയിച്ചാണ് എൽഡിഎഫ് അധികാരത്തിൽ എത്തിയത്. തെരഞ്ഞെടുപ്പിന്റെ ആവേശം കൊഴിപ്പിക്കുന്നതായിരുന്നു മറുനാടൻ മലയാളിയും പ്രമുഖ ബിൽഡറുമായ മിർ റിയലറ്റേഴ്സും ചേർന്ന് തെരഞ്ഞെടുപ്പ് പ്രവചന മത്സരം സംഘടിപ്പിച്ചത്. ആവേശകരമായ പങ്കാളിത്തമായിരുന്നു മറുനാടൻ പ്രവചന മത്സരത്തിന് ഉണ്ടായിരുന്നത്. 15 ചോദ്യങ്ങൾ ഉന്നയിച്ചതിൽ എല്ലാ ഉത്തരവും ശരിയാക്കിയവരിൽ നിന്നും വിജയികളായ അഞ്ച് പേരെ തെരഞ്ഞെടുത്തു.

പ്രവചന മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം പറഞ്ഞ 110 പേരിൽ നിന്നുമാണ് നറുക്കെടുപ്പിലൂടെ അഞ്ച് പേരെ തിരഞ്ഞെടുത്തത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ പി എ ബിജു, ബാംഗ്ലൂരിൽ താമസമാക്കിയ കണ്ണൂർ സ്വദേശി ബിജോയ്, ദുബായിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി രാജീവ് ഭാസ്‌ക്കരൻ, ജിദ്ദയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ബാബു, കോട്ടയം ജില്ലക്കാരനായ മനോജ് തോമസ് എന്നിവരാണ് മറുനാടൻ - മിർ റിയലറ്റേഴ്സ് പ്രവചന മത്സരത്തിലെ വിജയികളായത്. വിജയികളായ ഇവർക്ക് ആലപ്പുഴയിലെ കായലോരം റിസോർട്ടിൽ ഒരു ദിവസം കുടുംബസമേതം സൗജന്യമായി താമസിക്കാനുള്ള അവസരം ലഭിക്കും.

വിജയികളായവർ

1- ബിജു പി എ
പാറക്കടവിൽ (ഹൗസ്)
മണങ്ങല്ലൂർ, കരുവന്മൂഴി പിഒ
എരുമേലി, കോട്ടയം

2- ബിജോയ് അനന്തോത്ത് കോയിറ്റി
മട്ടന്നൂർ, കണ്ണൂർ ജില്ല.
ജോലി സ്ഥലം: ബാംഗ്ലൂർ

3- രാജീവ് ഭാസ്‌കരൻ
തിരുവനന്തപുരം, പോത്തൻകോട്
ജോലി സ്ഥലം - ദുബായ്

4- ബാബു
കൊല്ലം
ജോലി സ്ഥലം: ഫിനാൻസ് സീനിയർ
യുസിഎ ഇൻഷുറൻസ്
ജിദ്ദ

5- മനോജ് തോമസ്
കോട്ടയം
ജോലിസ്ഥലം : ബഹ്‌റിൻ

ആരായിരിക്കും ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുക? എൽഡിഎഫോ അതോ യുഡിഎഫോ? അതോ അട്ടിമറിയിലൂടെ എൻഡിഎ തന്നെ അധികാരത്തിൽ എത്തുമോ? ബിജെപി അക്കൗണ്ട് തുറക്കുമോ? തുറന്നാൽ തന്നെ എത്ര സീറ്റ് പിടിക്കും? കുമ്മനവും രാജഗോപാലും ജയിക്കുമോ? തുടങ്ങിയ 15ഓളം ചോദ്യങ്ങളായിരുന്നു മറുനാടൻ മലയാളി വായനക്കാരോടായി പ്രവചന മത്സരത്തിൽ ഉന്നയിച്ചത്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞ 110 പേരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ അഞ്ച് പേരെ തിരഞ്ഞെടുത്തത്. 25032 പേരാണ് മറുനാടൻ മലയാളി നടത്തിയ പ്രവചന മത്സരത്തിൽ പങ്കാളികളായത്. ഇതിൽ 273 പേർക്ക് ഒരു ഉത്തരം പിഴച്ചു.

സൗദി അറേബ്യയിലെ ജിദ്ദയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ബിജു പി എ പ്രവചന മത്സരത്തിൽ വിജയി ആയതിന്റെ സന്തോഷം മറുനാടൻ മലയാളിയുമായി പങ്കുവച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ മണങ്ങല്ലൂർ എന്ന സ്ഥലമാണ് ബിജുവിന്റെ നാട്. പ്രവചന മത്സരത്തിൽ വിജയി ആയതോടെ ഭാര്യ ഷെഫ്‌നയ്ക്കും ഏകമകൻ ഏഴുവയസുകാരൻ ബേസിലുമൊപ്പം ബിജുവിന് ആലപ്പുഴയിലെ കായലോരം റിസോർട്ടിൽ താമസിക്കാം. ഈ അവസരം തീർച്ചയായും ഉപയോഗിക്കുമെന്ന് ബിജു വ്യക്തമാക്കുകയും ചെയ്തു.

സമ്മാനത്തിന് അർഹരായവരിൽ ഒരാളായ ബിജോയിയും മറുനാടന് നന്ദി അറിയിച്ചു. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ബിജോയ് മാദ്ധ്യമപ്രവർത്തകൻ കൂടിയാണ്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശിയായി അദ്ദേഹം കഴിഞ്ഞ വർഷം വരെ റോയിട്ടേഴ്‌സിലെ ബിസിനസ് ജേണലിസ്റ്റായിരുന്നു. ഇപ്പോൾ കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന ആൽഫ സ്ട്രീറ്റ് ഫിനാൻഷ്യൻ മീഡിയ സ്റ്റാർട്ട് അപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. അദ്ധ്യാപികയായ ഭാര്യ സമുജയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ആലപ്പുഴയിലെ കായലോരം റിസോർട്ടിൽ എത്തുമെന്ന് ബിജോയിയും മറുനാടനോട് വ്യക്തമാക്കി.

ദുബായിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ രാജീവ് ഭാസ്‌ക്കറും പ്രവചന മത്സരത്തിൽ വിജയി ആയതിന്റെ സന്തോഷത്തിലാണ്. നാട്ടിലെത്തുന്ന വേളയിൽ കുടുംബസമേതം മിർ റിസോർട്ടിൽ ചെലവിടാൻ ശ്രമിക്കുമെന്നാണ് രാജീവ് വ്യക്തമാക്കിയത്. മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങളിലെ വായന തന്നെയാണ് ശരിയായ ഉത്തരത്തിലേക്ക് എത്താൻ സഹായിച്ചതെന്നും രാജിവ് വ്യക്തമാക്കി.

20 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന കൊല്ലം സ്വദേശി ബാബുവും മറുനാടൻ - മിർ പ്രവചന മത്സരത്തിലെ വിജയി ആയതിന്റെ സന്തോഷത്തിലാണ്. കഴിഞ്ഞ നാല് വർഷമായി ജിദ്ദയിലെ ഫിനാൻസ് ഓഫീസറായി ജോലി ചെയ്യുന്ന അദ്ദേഹ് മൂന്ന് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തോടൊപ്പം റിസോർട്ട് സന്ദർശിക്കാനാണ് ഉദ്ദേശിക്കുന്നത്. കോട്ടയം ജില്ലയിൽ നിന്നും ബഹ്‌റിനിലെത്തി ജോലി ചെയ്യുന്ന മനോജ് തോമസ് എന്നയാളാണ് പ്രവചന മത്സരത്തിലെ വിജയിയായ അഞ്ചാമൻ. 

മെയ് 11 മുതലാണ് മറുനാടൻ മലയാളി- മിർ ഗ്രൂപ്പുമായി ചേർന്ന് നടത്തുന്ന പ്രവചന മത്സരത്തിന് തുടക്കമായത്. 18ാം തീയതി അർദ്ധരാത്രി വരെയാണ് പ്രവചനം നടത്താൻ അവസരം ഒരുക്കിയിരുന്നത്. വിജയികളായവർക്ക് കായലോരം റിസോർട്ടിൽ കുടുംബ സമേതം താമസിക്കാൻ എപ്പോഴാണ് അവസരം ലഭിക്കുക എന്ന വിവരം ഇമെയ്ൽ വഴി അറിയിക്കുന്നതാണ്. ആലപ്പുഴയിലെ പുന്നമട കായലിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഫോർ സ്റ്റാർ റിസോർട്ടാണ് മിർ ഗ്രൂപ്പിന്റെ കായലോരം. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കായലോരം. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.

എന്നാൽ സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. ഹോട്ടലുകളും റിസോർട്ടുകളും വിജയകരമാക്കുകയാണ് മിർ ഹോട്ടൽസ് ആൻഡ് റിസോർട്‌സിന്റെ ലക്ഷ്യം. മിർ ഹോട്ടൽസിന്റെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് ആലപ്പുഴയിലെ കായലോരം ഹെരിറ്റേജ് റിസോർട്ട്.

റിസോർട്ടുകൾ കൂടാതെ ഹോംസ്റ്റേ മേഖലയിലും മിർ ഹോട്ടൽസ് സജീവമാണ്. ഹോംസ്റ്റേ സംരംഭകർക്ക് മാനേജ്മെന്റിനും മാർക്കറ്റിങ്ങിനുമുള്ള പിന്തുണ നൽകുന്നതിനായി പ്രത്യേകം ഹോം സ്റ്റേ ഡിവിഷനും മിർറിനുണ്ട്. കേരളത്തിലെ മികച്ച പല ഹോം സ്റ്റേകളും ഇതിനു വേണ്ടി ഇതിനകം മിർ ഹോട്ടൽസുമായി കരാറൊപ്പുവച്ചിട്ടുണ്ട്. ഇതിനുപുറമെ ഇൻബോണ്ട്, ഔട്ട്ബോണ്ട് ടൂർ പാക്കേജുകൾ നൽകുന്നതിനുവേണ്ടിയുള്ള പ്രത്യേക ടൂർ ഡിവിഷനും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ ബിൽഡറുമാരിൽ ഒന്നു കൂടിയാണ് മിർ റിയലറ്റേഴ്സ്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി മിർ റിയലറ്റേഴ്സിന്റെ ഫ്ലാറ്റ് പ്രൊജക്ടുകളുണ്ട്. ടൂറിസം, ഹോട്ടൽസ് ആൻഡ് റിസോർട്സ്, അടിസ്ഥാന സൗകര്യം, ലൈഫ് സയൻസ്, എനർജി സൊലൂഷൻസ്, അന്താരാഷ്ട്ര വ്യാപാരം, വിദ്യാഭ്യാസം എന്നിവയാണ് മിർ ഗ്രൂപ്പിന്റെ മറ്റു പ്രവർത്തന മേഖലകൾ. കൊച്ചിയാണ് മിർ ഗ്രൂപ്പിന്റെ ആസ്ഥാനമെങ്കിലും ലൈഫ് സയൻസ്, എനർജി സൊലൂഷൻസ് വിഭാഗങ്ങൾ ബാംഗ്ലൂരിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ ശ്രീലങ്ക, റഷ്യ എന്നീ രാജ്യങ്ങളിലും ഗ്രൂപ്പിന് ഓഫീസുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP