Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോളാറിൽ സ്‌കോർ ചെയ്തത് ദേശാഭിമാനി തന്നെ; തകർപ്പൻ ഹെഡ്‌ലൈനുമായി മംഗളവും മെട്രോ വാർത്തയും; ഒന്നാംതരം പ്രതിരോധം തീർത്ത് വീക്ഷണം; ഇന്നത്തെ പത്രങ്ങളിലൂടെ

സോളാറിൽ സ്‌കോർ ചെയ്തത് ദേശാഭിമാനി തന്നെ; തകർപ്പൻ ഹെഡ്‌ലൈനുമായി മംഗളവും മെട്രോ വാർത്തയും; ഒന്നാംതരം പ്രതിരോധം തീർത്ത് വീക്ഷണം; ഇന്നത്തെ പത്രങ്ങളിലൂടെ

മറുനാടൻ ഡസ്‌ക്

സോളാർ കേസ് ആഘോഷമാക്കി കേരളത്തിലെ പത്രമാധ്യമങ്ങൾ. പ്രതീക്ഷിച്ചത് പോലെ തന്നെ പത്രങ്ങളിൽ ദേശാഭിമാനിയാണ് ഇന്നത്തെ താരം, സോളാർ കേസ് ഇതിലും ഭംഗിയായി ആഘോഷിക്കാൻ മറ്റ് ആർക്കും കഴില്ലെന്ന് തെളിയിച്ചായിരുന്നു ദേശാഭിമാനിയുടെ ഇന്നത്തെ പത്രം. എന്നാൽ കോൺഗ്രസിനെ അടിക്കാൻ വടി കൈയിൽ കിട്ടിയിട്ടും വെറുതെവിട്ട ബിജെപി മുഖപത്രം ജന്മഭൂമി വ്യത്യസ്തമായി.

എല്ലാ പത്രങ്ങളും സോളാർ തന്നെ വിഷയാമാക്കിയെങ്കിലും ഏറ്റവും നല്ല ടൈറ്റിൽ നൽകിയത് മംഗളവും മെട്രോ വാർത്തയുമായിരുന്നു. ലൈംഗികസംതൃപ്തിയും കൈക്കൂലിയായി കണക്കാക്കും എന്ന സോളാർ കമ്മീഷന്റെ പ്രധാന നിരീക്ഷണത്തിനും വേണ്ട പ്രാധാന്യം നൽകിയത് മംഗളം തന്നെയായിരുന്നു.

രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിനിർത്തി മലയാള മനോരമ സോളാർ കേസിൽ വാർത്ത വേണ്ടവിധം കൊടുത്തെങ്കിലും കോൺഗ്രസിനെ ഉപദ്രവിക്കാതെ വിടുന്ന രീതിയിലുള്ള വാർത്തകളായിരുന്നു നൽകിയത്. എന്നാൽ സോളാറിൽ ബലാത്സംഗ കുറ്റവും എന്ന തലക്കെട്ടോടെ രാഷ്ട്രീയവും മറ്റ് മാനദണ്ഡങ്ങളും നോക്കാതെ മാതൃഭൂമി ഏറ്റവും മികച്ച രീതിയിൽ തന്നെ വാർത്തകൾ കൈകാര്യം ചെയ്തു. തിരുവനന്തപുരത്തെയും പ്രത്യേകിച്ച് സെക്രട്ടേറിയേറ്റിലേയും വാർത്തകൾ നന്നായി കൈകാര്യം ചെയ്യുന്ന കേരള കൗമുദി സെക്രട്ടേറിയറ്റിൽ ഭരണസർവീസ് നടപ്പാക്കും എന്ന പ്രധാനപ്പെട്ട വാർത്ത വേണ്ടവിധത്തിൽ കൈകാര്യം ചെയ്ത ഏകപത്രമാണ്.

പതിവ് പോലെ തന്നെ അമിതമായ ആവേശം കാണിക്കാതെ മാധ്യമം അർഹിക്കുന്ന പ്രാധാന്യത്തോടെ മാത്രമാണ് സോളാർ വിഷയം കൈകാര്യം ചെയ്തത്. എന്നാൽ മറ്റ് പത്രങ്ങൾ അമിത പ്രാധാന്യം നൽകാത്ത സുപ്രീംകോടതിയുടെ ഒരു പ്രധാന നിരീക്ഷണം മാധ്യമം നല്ല പ്രാധാന്യത്തോടെ തന്നെ നൽകി. 18 വയസ് തികയാത്ത ഭാര്യയുമായി ലൈംഗിക ബന്ധം പാടില്ലെന്ന വാർത്ത മികച്ച രീതിയിൽ നൽകിയത് മാധ്യമം തന്നെയാണ്.

കോൺഗ്രസിന് ഒരു തോൽവി ഉണ്ടായാൽ ഏറ്റവും ഗുണകരമാകുന്ന ബിജെപി തങ്ങളുടെ മുഖപത്രമായ ജന്മഭൂമിയിൽ ചെറിയ ഒരു വാർത്തക്കപ്പുറം ഒന്നും ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസല്ല സിപിഎമ്മാണ് കേരളത്തിലെ ബിജെപിയുടെ ശത്രു എന്ന പ്രഖ്യാപിക്കുന്ന രീതിയിലാണ് ജന്മഭൂമിയിലെ സോളാർ റിപ്പോർട്ട് വാർത്ത പുറത്ത് വന്നത്.

എല്ലാ മാധ്യമങ്ങളും കോൺഗ്രസിനെതിരെ വാർത്ത നൽകുമ്പോൾ നേതാക്കളെ സംരക്ഷിക്കാൻ വീക്ഷണം പത്രം എന്ത് നിലപാട് എടുക്കും എന്നത് കൗതുകത്തോടെയാണ് വായനക്കാർ നിരൂക്ഷിച്ചത്. എന്നാൽ ഏറ്റവും ഉത്തരവാദിത്ത ബോധത്തോടെ വീക്ഷണം മനേഹരമായി വാർത്തയെ പ്രതിരോധിച്ചു അവരുടെ കടമ നിറവേറ്റി. ദീപിക, സുപ്രഭാതം,ജനയുഗം തുടങ്ങിയ പത്രങ്ങൾ തങ്ങളുടെ പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്തിരുന്നില്ല.

ഇന്നത്തെ പത്രവിചാരണ കാണാം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP