Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റിനിലെ മലയാളി യുവാക്കൾക്ക് കലാരംഗത്ത് പ്രോത്സാഹനം നൽകുന്ന സംഘടന; കോൺഗ്രസിന്റെ സാംസ്കാരിക സംഘടനയായി പ്രവർത്തനം; നിർദ്ധനരായ അമ്മമാരെ സഹായിക്കുന്ന കൈനീട്ടം പദ്ധതി ജനകീയം: മറുനാടൻ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ച ഐവൈസിസി ബഹ്‌റിനെ പരിചയപ്പെടാം..

ബഹ്‌റിനിലെ മലയാളി യുവാക്കൾക്ക് കലാരംഗത്ത് പ്രോത്സാഹനം നൽകുന്ന സംഘടന; കോൺഗ്രസിന്റെ സാംസ്കാരിക സംഘടനയായി പ്രവർത്തനം; നിർദ്ധനരായ അമ്മമാരെ സഹായിക്കുന്ന കൈനീട്ടം പദ്ധതി ജനകീയം: മറുനാടൻ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ച ഐവൈസിസി ബഹ്‌റിനെ പരിചയപ്പെടാം..

തിരുവനന്തപുരം: മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം സംഘടനകളും ഇഷ്ടം പോലെയുണ്ടാകും. ഇത്തരം പ്രവാസി സംഘടനകൾക്ക് വ്യക്തമായ രാഷ്ട്രീയ രൂപം ഉള്ളവയും ഇല്ലാത്തവയും ഉണ്ട്. മുസ്ലിംലീഗിന്റെ കെഎംസിസി എന്നതു പോലെ കോൺഗ്രസിന് വേണ്ടി സാംസ്കാരിക ഇടപെടൽ നടത്തുന്ന പ്രവാസി സംഘടനയാണ് ഐ വൈ സി സി ബഹറിൻ(ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്). ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ പ്രവർത്തനം മറ്റ് സംഘടനകളെ പോലെ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. കേരളത്തിലെ നിരാലംബരായവർക്ക് നിരവധി സഹായങ്ങൾ എത്തിച്ചതിനാണ് സംഘടനയെ മറുനാടൻ പുരസ്‌ക്കാര ലിസ്റ്റിൽ ഇടം നൽകാൻ ഇടയാക്കിയത്.

മറുനാടൻ മലയാളിയുടെ മികച്ച പ്രവാസി സംഘടനയ്ക്കുള്ള പുരസ്‌ക്കാരത്തിന്റെ ലിസ്റ്റിലാണ് ഐ വൈ സി സി ബഹറിനും ഇടം പിടിച്ചത്. ഈ സംഘടനയെ കൂടാതെ കെഎംസിസി ദുബായും അബുദാബി ശക്തി തിയേറ്റേഴ്‌സും ഫൊക്കാനയും ദുബായിൽ പ്രവർത്തിക്കുന്ന ഗോൾഡ് എഫ്എം എന്ന റേഡിയോ സ്ഥാപനവും പുരസ്‌കാര പട്ടികയിലുണ്ട്. മലയാളിക്ക് അഭിമാനമായിമാറിയ സംഘടനകളാണ് ഇവ.

മറ്റ് സംഘടനകളുമായി തട്ടിച്ചു നോക്കുമ്പോൾ താരതമ്യേന പ്രായം കുറഞ്ഞ സംഘടനയാണ് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റിൻ ഘടകം. 2012ലാണ് ഈ സംഘടന പ്രവർത്തനം ആരംഭിച്ചത്. പേര് സൂചിപ്പിക്കുന്നത് പോലെ യുവാക്കൾക്ക് തന്നെയാണ് ഈ സംഘടനയിൽ കൂടുതൽ പ്രാതിനിധ്യം. സാമൂഹ്യ പ്രതിബന്ധതയുള്ള സംഘടന എന്ന നിലയിലാണ് ഈ സംഘടനയുടെ പ്രവർത്തനം. 2012 മാർച്ച് മാസത്തിൽ രൂപം കൊണ്ട സംഘടനയുടെ പ്രവർത്തനം കോൺഗ്രസ് ആശയങ്ങൾ പിന്തുടർന്നാണ്.

കോൺഗ്രസ്സ് അനുഭാവമുള്ള യുവാക്കളെ ഒരുമിപ്പിച്ച് കൊണ്ട് ബഹറിനിലെ വിവിധ പ്രദേശങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക ,അവശത അനുഭവിക്കുന്ന പ്രവാസികൾക്കും ,കേരളത്തിൽ ഉള്ളവർക്കും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ എത്തിച്ച് കൊടുക്കുക .സാംസ്‌കാരിക മേഖലയിലും ,കലാ കായിക മേഖലയിലും പ്രവാസികൾക്ക് വേണ്ട പ്രോതാഹനം കൊടുകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം.

9 ഏരിയകളിലായി ഏകദേശം 500 ഓളം സജീവ പ്രവർത്തകരുള്ള സംഘടന സാമൂഹിക പ്രവർത്തനത്തിനാണ് മുൻതൂക്കം കൊടുക്കുന്നത് .അതുപോലെ സംഘടനയുടെ കീഴിൽ ഒരു ചാരിറ്റി വിഭാഗവും ,ജോബ് സെൽ ,സ്‌പോര്ട്‌സ് വിങ് ,ആര്ട്‌സ് വിങ് ,നിയമ സഹായ വിഭാഗവും പ്രവർത്തിക്കുന്നു. ബഹറിനിലും ,നാട്ടിലും ശാരീരിക മായി അവശത അനുഭവിക്കുന്ന ആളുകൾക്ക് സാമ്പത്തിക സഹായം എത്തിച്ച് നല്കുക .ബഹറിനിൽ പല വിധ കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ട് നാട്ടിൽ പോകുവാൻ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ടിക്കറ്റ് നൽകുക അങ്ങനെ പോകുന്നു പ്രവർത്തനം.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും നിർദ്ധനരായ അമ്മമാരെ കണ്ടുപിച്ച് ഒരോരുത്തർക്കും ഓരോ മാസവും പെൻഷൻ നല്കുന്ന പദ്ധതിയാണ് അമ്മക്കൊരു കൈ നീട്ടം. ഈ വർഷം ആരംഭിച്ച പദ്ധതി വഴി 14 ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് വരുന്ന 5 വർഷത്തേക്ക് മുടങ്ങാതെ പെൻഷൻ എത്തിക്കുന്നു. ഏകദേശം 3000 ത്തോളം അംഗങ്ങളായ ഒരു ജോബ് സെൽ ആണ് പ്രവർത്തിക്കുന്നത് ,ബഹറിനിലും ,ഗൾഫ് ,യുറോപ്പ് ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും വരുന്ന ഒഴിവുകൾ ഈ ഫെയിസ് ബുക്ക് പേജ് വഴി സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ,പ്രധാന ഉദ്ദേശം .ആളുകൾക്ക് വേണ്ട തൊഴിൽ നിയമ സഹായങ്ങൾ ,നോർക്കയുമായി ബന്ധപ്പെട്ട അപേക്ഷാ ഫോമുകൾ ,പൊതു മാപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇതുവഴി നല്കി വരുന്നു. പ്രവാസികളുടെ കലാപരമായ ഇടപെടലിനും ശ്രമിക്കുന്നു.

ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് മറുനാടന്റെ മികച്ച പ്രവാസി സംഘടനയിലേക്കുള്ള വോട്ടെടുപ്പിനുള്ള നോമിനേഷൻ. നിങ്ങൾ ഈ സംഘടനയടെ പ്രവർത്തനം അംഗീകരിക്കുന്നുവെങ്കിൽ വോട്ട് ചെയ്യാം. ജനുവരി അഞ്ചാം തീയ്യതി വരെ വോട്ട് ചെയ്യാൻ സാധിക്കും. വോട്ട് ചെയ്യുന്നതിയി ഈ വാർത്തയോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.

നിലവിൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ട് ചെയ്യാൻ അവസരം ഇല്ല. കൂടാതെ മറുനാടന്റെ മറ്റ് വിഭാഗങ്ങളിലെയും ഓരോരുത്തർക്ക് വീതം ക്ലിക്ക് ചെയ്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ ജിമെയിൽ അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ ഓട്ടോമാറ്റിക്ക് ആയി നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇ മെയിൽ അക്കൗണ്ട് ലോഗിൻ ചെയ്ത ശേഷം മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP