1 usd = 72.36 inr 1 gbp = 95.07 inr 1 eur = 84.47 inr 1 aed = 19.70 inr 1 sar = 19.29 inr 1 kwd = 238.95 inr

Sep / 2018
20
Thursday

ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം

September 17, 2018

തിരുവനന്തപുരം: നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജു അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു 68 വയസുകാരനായ ക്യാപ്ടൻ രാജു. ഈയിടെ വിമാനയാത്രയ്ക്കിടെ ഉണ്ടായ മസ്തിഷ്‌കാഘാതമാണ് രാജുവിനെ ആരോഗ്യപ...

ഐ.എസ്.ആർ.ഓ ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതിയാക്കപ്പെട്ട കെ. ചന്ദ്രശേഖരൻ അന്തരിച്ചു; മരണം ബെംഗളൂരിവിലെ ആശുപത്രിയിൽ; വിടവാങ്ങിയത് മനോനില തെറ്റി ചികിത്സയിൽ കഴിയവേ

September 17, 2018

ബെംഗലൂരു: ചാരക്കേസിൽ നമ്പി നാരായണനൊപ്പം പ്രതിയാക്കപ്പെട്ട കെ ചന്ദ്രശേഖരൻ (76) അന്തരിച്ചു. കേസിൽ കുറ്റാരോപിതനായതോടെ ക്രൂര മർദനങ്ങളും പീഡനങ്ങളു ഏറ്റ് മനോനില തകർന്ന നിലയിലായിരുന്നു ചന്ദ്രശേഖരനെന്ന് ഭാര്യ പറഞ്ഞു. ചാരക്കേസിലെ സുപ്രീം കോടതി വിധിയെക്കുറിച്ച...

കളിക്കുന്നതിനിടയിൽ രണ്ടു വയസുകാരൻ കാൽ വഴുതി കിണറ്റിൽ വീണു; പിന്നാലെ പേരക്കുട്ടിയ രക്ഷിക്കാൻ ചാടിയ മുത്തച്ഛനും ദാരുണാന്ത്യം; ഒരു കുടുംബത്തിലെ രണ്ട് മരണത്തിൽ ഞെട്ടി ചെർപ്പുള്ളശ്ശേരി ഗ്രാമവാസികൾ

September 16, 2018

പാലക്കാട്: കളിക്കുന്നതിനിടെ കിണറ്റിലേക്കു വീണ രണ്ടുവയസുകാരനും കഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ മുത്തച്ഛനും മരിച്ചു. ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് (60), പേരക്കുട്ടി ജാബിർ (രണ്ട്) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണു സം...

നിലമ്പൂരിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു; പിക്കപ്പ് വാൻ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമായെന്ന് നാട്ടുകാരുടെ ആരോപണം

September 13, 2018

നിലമ്പൂർ: ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ദമ്പതികൾ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് എടക്കര പാലുണ്ടയിലാണ് സംഭവം. ചുങ്കത്തറ സ്വദേശികളായ ജോൺസൻ മേസ്ത്രിയും ഭാര്യ ചിന്നമ്മയുമാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം. ഇരുവരും സംഭവസ്ഥലത്ത് വ...

ഷൂട്ടിങിനിടെ കുഴഞ്ഞു വീണ് നടൻ കുഞ്ഞു മുഹമ്മദ് അന്തരിച്ചു; സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിങിനിടെ കുഴഞ്ഞ് വീണ കുഞ്ഞു മുഹമ്മദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

September 12, 2018

ഷൂട്ടിങിനിടെ കുഴഞ്ഞു വീണ് നടൻ കുഞ്ഞു മുഹമ്മദ് അന്തരിച്ചു. സത്യൻ അന്തിക്കാട് ചിത്രം 'ഞാൻ പ്രകാശനിൽ അഭിനയിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു. കമലിന്റെ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന കു...

ഇല്ല, ശുഭവാർത്തയില്ല: നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രാർത്ഥന വിഫലമായി; ട്രെയിനിൽ വച്ച് കാണാതായ സൈനികൻ അനീഷ് കുമാറിന്റെ മൃതദേഹം നാഗ്പൂരിൽ ട്രാക്കിൽ നിന്ന് കണ്ടെടുത്തു; വാതിലിൽ നിന്ന് വീണതാകാമെന്ന് പ്രാഥമിക നിഗമനം

September 08, 2018

പത്തനംതിട്ട: ഒരു ശുഭവാർത്തയ്ക്ക് വേണ്ടിയാണ് ആ സൈനികന്റെ ഭാര്യയും ബന്ധുക്കളും കാത്തിരുന്നത്. പക്ഷേ, അവർക്ക് കിട്ടിയത് ദുഃഖവാർത്തയാണ്. വീട്ടിലേക്കുള്ള യാത്രാമധ്യേ തീവണ്ടിയിൽ നിന്ന് കാണാതായ സൈനികൻ അടൂർ മണ്ണടി ആർദ്ര ഭവനിൽ വി.അനീഷ്‌കുമാറി(37)ന്റെ മൃതദേഹം ...

കാനഡയിൽ മലയാളി വിദ്യാർത്ഥി മുങ്ങിമരിച്ചു; പഠനത്തിന്റെ ഭാഗമായുള്ള സർവേ ക്യാംപിൽ പങ്കെടുക്കവേ തടാകത്തിൽ വീണു മരിച്ചത് തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു: മരണം സംഭവിച്ചത് അൻപതിലേറെ വിദ്യാർത്ഥികൾക്കൊപ്പം ഫ്‌ളോട്ടിങ് ഡെക്കിൽ പിടിച്ചുനിൽക്കുമ്പോൾ കൈ വഴുതി വെള്ളത്തിലേക്ക് വീണ്

September 08, 2018

ടൊറന്റോ: കാനഡയിൽ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. പഠനത്തിന്റെ ഭാഗമായുള്ള സർവേ ക്യാമ്പിൽ പങ്കെടുക്കവെ തിരുവനന്തപുരം സ്വദേശി ആനന്ദ് ബൈജു (18) ആണു തടാകത്തിൽ വീണു മരിച്ചത്. യൂണിവേഴ്‌സിറ്റി ഓഫ് ടൊറന്റോയിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി തിരുവന...

ഒരു ബൈക്കിൽ മൂന്നു കൂട്ടുകാരുടെ ആഘോഷയാത്ര; എതിരേ വന്ന സ്‌കൂൾ ബസുമായി കൂട്ടിയിടിച്ച് പത്താം ക്ലാസുകാരൻ മരിച്ചു; മറ്റു രണ്ടുപേരും ഗുരുതരാവസ്ഥയിൽ; കലഞ്ഞൂരിലെ അപകടം ബൈക്കിന്റെ അമിതവേഗം മൂലം

September 07, 2018

പത്തനംതിട്ട: ലൈസൻസ് പോലുമില്ലാത്ത വിദ്യാർത്ഥികളുടെ കൈവശം ഇരുചക്രവാഹനം കൊടുത്ത് സ്‌കൂളിലേക്ക് വിടുന്ന രക്ഷിതാക്കൾക്ക് വീണ്ടും പാഠമായി ഒരു അപകടമരണം. ഒരു ബൈക്കിൽ മൂന്നുപേർ ചേർന്ന് പായും വഴി എതിരേ വന്ന സ്‌കൂൾ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ...

നടി ശ്വേത മേനോന്റെ അച്ഛൻ ടി വി നാരായണൻ കുട്ടി അന്തരിച്ചു; സംസ്‌കാരം ഞായറാഴ്‌ച്ച രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പിൽ

September 01, 2018

കൊച്ചി: നടി ശ്വേത മേനോന്റെ പിതാവ് ടി വി നാരായണൻ കുട്ടി (87) കൊച്ചിയിൽ അന്തരിച്ചു. വ്യോമ സേനയിൽ ഫ്‌ളൈറ്റ് ലെഫ്ടനന്റ് ആയിരുന്നു.  സംസ്‌കാരം നാളെ രാവിലെ വളാഞ്ചേരിയിലെ വീട്ടു വളപ്പിൽ....

ചലച്ചിത്ര നടനും ടിഡിപി മുൻ എംപിയുമായിരുന്ന നന്ദമൂരി ഹരികൃഷ്ണ അന്തരിച്ചു; മരണം വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ; കൊല്ലപ്പെട്ടത് ടിഡിപി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എൻടി രാമറാവുവിന്റെ മകൻ

August 29, 2018

ഹൈദരാബാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന തെലുങ്ക് നടനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റ ഭാര്യ സഹോദരനുമായ നന്ദമൂരി ഹരികൃഷ്ണ അന്തരിച്ചു. 61 വയസായിരുന്നു. മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി (ടിഡിപി) സ്ഥാപകനുമ...

പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് വീട്ടമ്മ മരിച്ചു; അപകടമുണ്ടായത് ഭർത്താവിനും ചെറുമകനുമൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ; ബൈക്കിൽ നിന്ന് തെറിച്ച് വീണ നഫീസയുടെ തലയിൽ പിക്കപ്പ് വാൻ കയറി ഇറങ്ങി; മരണം സംഭവസ്ഥലത്ത് തന്നെ

August 29, 2018

കോഴിക്കോട്: പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ കുട്ടിഹസ്സന്റെ ഭാര്യ നഫീസ (55) ആണ് മരിച്ചത്. കുട്ടിഹസനും ഇദ്ദേഹത്തിന്റെ മകൻ സിറാജിന്റെ മകൻ അജ്മാൻ (4) നും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി...

പ്രശസ്ത സംവിധായകൻ കെ.കെ ഹരിദാസ് അന്തരിച്ചു; വിട പറഞ്ഞത് വധു ഡോക്ടറാണ്, കല്യാണ പിറ്റേന്ന്, കിണ്ണം കട്ടകള്ളൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

August 26, 2018

തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാ സംവിധയകൻ കെ.കെ ഹരിദാസ് അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയണ്. 1994 മുതലാണ് ഇദ്ദേഹം സിനിമാ സംവിധാന രംഗത്ത് സജീവമായത്. 1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത 'ഭാര്യ ഒരു മന്ത്രി' എന്ന ചിത്രത്തിൽ സംവിധായസഹായിയായി. തുടർന്ന് ...

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ജോൺ മക്കെയ്ൻ അന്തരിച്ചു; മരണം അർബുദ ബാധയെ തുടർന്ന്; വിയറ്റ്‌നാം യുദ്ധ ഹീറോ വിടപറഞ്ഞത് 81ാം വയസിൽ

August 26, 2018

വാഷിങ്ടൺ: 2008ലെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും യുഎസ് സെനറ്ററുമായിരുന്ന ജോൺ മക്കെയ്ൻ അന്തരിച്ചു. 81ാം വയസിലാണ് യുഎസ് യുദ്ധ ഹീറോ വിട പറഞ്ഞത്. തലച്ചോറിൽ അർബുദ ബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്‌ച്ച രാത്ര...

ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് ട്രെയിനിൽ നിന്നും വീണു മരിച്ചു; അപകടം ഉണ്ടായത് ഗുജറാത്തിൽ നിന്നും മടങ്ങി വരവേ എറണാകുളം പുല്ലേപ്പടിയിൽ വെച്ച്; സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികിൽ നിൽക്കവേയാണ് വാതിൽ അടിച്ച് പുറത്തേക്ക് തെറിച്ചുവെന്ന് നിഗമനം; മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ; വിട പറഞ്ഞത് സഭയിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തി

August 24, 2018

ചെങ്ങന്നൂർ: ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് (80)ട്രെയിനിൽ നിന്നും വീണു മരിച്ചു. ഗുജറാത്തിൽ നിന്നും ട്രെയിനിൽ നിന്നു മടങ്ങിവരവേ കൊച്ചി പുല്ലേപ്പടിയിൽ വെച്ച് അദ്ദേഹം അപകടത്തിൽ പെടുകയായിരുന്നു. ട്രെയിനിൽ നിന്നും തെറിച്ചു വീ...

പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. കെ.എസ്. ഡേവിഡ് അന്തരിച്ചു; വിപുലമായ സൗഹൃദവൃന്ദത്തിന് ഉടമയായ മനഃശാസ്ത്രജ്ഞന്റെ അന്ത്യം വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കേ; നിരവധി പുസ്തകങ്ങളുടെ രചയിതാവും ഇടത് സഹയാത്രികനായ ഡേവിഡിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കൾ

August 24, 2018

കൊച്ചി: പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. കെ.എസ്. ഡേവിഡ് (70) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് വ...

MNM Recommends