Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലയാളികളായ ഡോക്ടർ ദമ്പതികളുടെ മകൻ അമേരിക്കയിൽ ട്രെയിൻതട്ടി മരിച്ചു; മാതാപിതാക്കൾ സ്‌കൂളിലാക്കി പോയ പതിനഞ്ചുകാരനായ ജോൺ സാബുവിനെ മരണം കൂട്ടിക്കൊണ്ടുപോയത് പഠനത്തിന് വേണ്ട ഫയൽ എടുക്കാൻ മറന്നതിനെ തുടർന്ന്; അപകടം നടന്നത് വീട്ടിൽ പോയി ഫയലെടുത്ത് തിരികെ എത്തുന്നതിനിടെ; സങ്കടം താങ്ങാനാകാതെ മലയാളി സമൂഹവും

മലയാളികളായ ഡോക്ടർ ദമ്പതികളുടെ മകൻ അമേരിക്കയിൽ ട്രെയിൻതട്ടി മരിച്ചു; മാതാപിതാക്കൾ സ്‌കൂളിലാക്കി പോയ പതിനഞ്ചുകാരനായ ജോൺ സാബുവിനെ മരണം കൂട്ടിക്കൊണ്ടുപോയത് പഠനത്തിന് വേണ്ട ഫയൽ എടുക്കാൻ മറന്നതിനെ തുടർന്ന്; അപകടം നടന്നത് വീട്ടിൽ പോയി ഫയലെടുത്ത് തിരികെ എത്തുന്നതിനിടെ; സങ്കടം താങ്ങാനാകാതെ മലയാളി സമൂഹവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ഹ്യൂലെറ്റിൽ ഭിഷഗ്വര ദമ്പതികളുടെ മകൻ ട്രെയിൻ തട്ടി മരിച്ചു. ഡോ. സാബുവിന്റെയും ഡോ. മേരി ജോണിന്റെയും ഇളയ പുത്രൻ ജോൺ സാബു (15) ആണ് മരിച്ചത്. ഹ്യൂലറ്റ് ഹൈസ്‌കൂളിൽ ടെൻത് ഗ്രേഡ് വിദ്യാർത്ഥിയായിരുന്നു.

നിർഭാഗ്യങ്ങളിലൂടെയുള്ള യാത്രയാണ് ജോണിനെ മരണത്തിലേക്ക് എത്തിച്ചത്. ദിവസവും റെയിൽറോഡിന് എതിർവശമുള്ള സ്‌കൂളിൽ ജോണിനെ ഇറക്കിയിട്ടാണ് മാതാപിതാക്കൾ ജോലിക്കു പോകാറുള്ളത്. സംഭവ ദിവസമായ സെപ്റ്റംബർ 6 വെള്ളിയാഴ്ചയും പതിവു പോലെ മകനെ സ്‌കൂളിൽ ഇറക്കിയിട്ട് മാതാപിതാക്കൾ ജോലിക്കു പോയി. പക്ഷേ സ്‌കൂൾ പടിക്കലെത്തിയ ജോൺ ക്ലാസിൽ അത്യാവശ്യം വേണ്ട ഫയൽ മറന്നു.

മാതാപിതാക്കളെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി വീട്ടിലേക്ക് ധൃതിയിൽ നടന്നു പോയി ഫയലെടുത്ത് തിരിച്ചുവന്ന ജോൺ ഏറെ തിടുക്കത്തിൽ റെയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് എതിരെ വന്ന ട്രെയിൻ തട്ടിയത്. റെയിൽറോഡ് ബാരിയർ കാണാതെ പോയതാണോ അവഗണിച്ചതാണോ എന്ന് തിട്ടപ്പെടുത്താനായിട്ടില്ല. ഡോ. സാബു ജോൺ ആര്യപ്പള്ളിൽ കുറവിലങ്ങാട് സ്വദേശിയാണ്. തിരുവല്ല സ്വദേശിയാണ് ഡോ. മേരി ജോൺ മല്ലപ്പള്ളിൽ.മൂത്ത പുത്രൻജേക്കബ്

ഇടവക വികാരി ഫാ. ജോൺ മേലേപ്പുറത്തിന്റെ കാർമികത്വത്തിൽ വസതിയിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയിൽ ഇടവക സമൂഹം കൂട്ടമായി പങ്കെടുത്തു. താങ്ങാനാവാത്ത വേദന ഹൃദയത്തിലൊതുക്കിയ മാതാപിതാക്കളെ ആശ്വസിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ട പ്രതീതിയായിരുന്നു. പ്രാർത്ഥനയിൽ പിടിച്ചു നിൽക്കുക എന്ന് ആശ്വസിപ്പിക്കാനെ ഏവർക്കും കഴിഞ്ഞുള്ളൂ.

ഇടവകയിലെ സൺഡേ സ്‌കൂൾ അദ്ധ്യാപികയാണ് മാതാവ് ഡോ. മേരി ജോൺ. ഏറെ തിരക്കുള്ള നെഫ്റോളജിസ്റ്റാണെങ്കിലും ആധ്യാത്മിക കാര്യങ്ങൾക്ക് നമ്മൾ ശ്രമിച്ചാൽ സമയം കണ്ടെത്താനാകും എന്ന് വിദ്യാർത്ഥികളെ ഉപദേശിച്ചിരുന്ന പ്രിയപ്പെട്ട ഡോക്ടർ ടീച്ചർക്ക് നേരിട്ട ദുഃഖം യുവജനങ്ങളിലും അഗാധമായ മുറിവായി. പ്രാർത്ഥനാ ശുശ്രൂഷയിൽ യുവജനങ്ങൾ കൂട്ടമായി പങ്കെടുത്തത് അവരുടെ സ്വഭാവ രൂപീകരണത്തിൽ സൺഡേ സ്‌കൂൾ അദ്ധ്യാപികയെന്ന നിലയിൽ ഡോ. മേരി ചെലുത്തിയ സ്വാധീനത്തിന്റെ തെളിവുമായി.

സെപ്റ്റംബർ 9 തിങ്കളാഴ്ച വൈകുന്നേരം 5.30 മുതൽ ഒമ്പതുവരെ പാർക് ഫ്യൂണറൽ ഹോമിൽ വേക് സർവീസ് (2175 ജെറീക്കോ ടേൺപൈക്, ന്യൂഹൈഡ് പാർക്, ന്യൂയോർക്ക് 11040). പിറ്റേന്ന് സെപ്റ്റംബർ 10 ന് സംസ്‌കാര ശുശ്രൂഷകൾ ഓൾഡ് ബെത്ത്പേജിലുള്ള സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ. തുടർന്ന് സെന്റ് ചാൾസ് സെമിത്തേരിയിൽ സംസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP