1 usd = 72.86 inr 1 gbp = 95.60 inr 1 eur = 85.72 inr 1 aed = 19.83 inr 1 sar = 19.42 inr 1 kwd = 240.73 inr

Sep / 2018
24
Monday

പ്രശസ്ത സംവിധായകൻ കെ.കെ ഹരിദാസ് അന്തരിച്ചു; വിട പറഞ്ഞത് വധു ഡോക്ടറാണ്, കല്യാണ പിറ്റേന്ന്, കിണ്ണം കട്ടകള്ളൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

August 26, 2018

തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാ സംവിധയകൻ കെ.കെ ഹരിദാസ് അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയണ്. 1994 മുതലാണ് ഇദ്ദേഹം സിനിമാ സംവിധാന രംഗത്ത് സജീവമായത്. 1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത 'ഭാര്യ ഒരു മന്ത്രി' എന്ന ചിത്രത്തിൽ സംവിധായസഹായിയായി. തുടർന്ന് ...

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ജോൺ മക്കെയ്ൻ അന്തരിച്ചു; മരണം അർബുദ ബാധയെ തുടർന്ന്; വിയറ്റ്‌നാം യുദ്ധ ഹീറോ വിടപറഞ്ഞത് 81ാം വയസിൽ

August 26, 2018

വാഷിങ്ടൺ: 2008ലെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും യുഎസ് സെനറ്ററുമായിരുന്ന ജോൺ മക്കെയ്ൻ അന്തരിച്ചു. 81ാം വയസിലാണ് യുഎസ് യുദ്ധ ഹീറോ വിട പറഞ്ഞത്. തലച്ചോറിൽ അർബുദ ബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്‌ച്ച രാത്ര...

ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് ട്രെയിനിൽ നിന്നും വീണു മരിച്ചു; അപകടം ഉണ്ടായത് ഗുജറാത്തിൽ നിന്നും മടങ്ങി വരവേ എറണാകുളം പുല്ലേപ്പടിയിൽ വെച്ച്; സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികിൽ നിൽക്കവേയാണ് വാതിൽ അടിച്ച് പുറത്തേക്ക് തെറിച്ചുവെന്ന് നിഗമനം; മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ; വിട പറഞ്ഞത് സഭയിൽ നിർണായക സ്വാധീനമുണ്ടായിരുന്ന വ്യക്തി

August 24, 2018

ചെങ്ങന്നൂർ: ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് (80)ട്രെയിനിൽ നിന്നും വീണു മരിച്ചു. ഗുജറാത്തിൽ നിന്നും ട്രെയിനിൽ നിന്നു മടങ്ങിവരവേ കൊച്ചി പുല്ലേപ്പടിയിൽ വെച്ച് അദ്ദേഹം അപകടത്തിൽ പെടുകയായിരുന്നു. ട്രെയിനിൽ നിന്നും തെറിച്ചു വീ...

പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. കെ.എസ്. ഡേവിഡ് അന്തരിച്ചു; വിപുലമായ സൗഹൃദവൃന്ദത്തിന് ഉടമയായ മനഃശാസ്ത്രജ്ഞന്റെ അന്ത്യം വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കേ; നിരവധി പുസ്തകങ്ങളുടെ രചയിതാവും ഇടത് സഹയാത്രികനായ ഡേവിഡിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ സുഹൃത്തുക്കൾ

August 24, 2018

കൊച്ചി: പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. കെ.എസ്. ഡേവിഡ് (70) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 11.20ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് വ...

മാധ്യമപ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു; അന്ത്യം പുലർച്ചെ ഡൽഹി അപ്പോളോ ആശുപത്രിയിൽ; സംസ്‌കാരം ഒരുമണിക്ക് ലോധി ശ്മശാനത്തിൽ

August 23, 2018

ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകൻ കുൽദീപ് നയ്യാർ അന്തരിച്ചു. 95 വയസായിരുന്നു. പുലർച്ചെ ഒരു മണിയോടെ ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹിയിൽ നടത്തും. പത്രപ്രവർത്തകൻ , പത്രാധിപർ, ബ്ര...

സാഹസിക ബൈക്ക് റാലിക്ക് പുറപ്പെട്ട മലയാളി യുവാവ് രാജസ്ഥാനിൽ ദാഹിച്ചു മരിച്ചു; ബൈക്ക് റാലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെ വഴി തെറ്റി അലഞ്ഞത് കിലോമീറ്ററുകളോളം; മരണകാരണം നിർജലീകരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

August 20, 2018

ജയ്പൂർ: രാജസ്ഥാനിൽ വച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. ബൈക്ക് റാലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് സാഹസിക ബൈക്ക് റൈഡർ കൂടിയായ യുവാവ് മരിച്ചത്. ബൈക്ക് റാലിയുടെ ഭാഗമായി രാജസ്ഥാനിലെത്തിയതായിരുന്നു കണ്ണൂർ സ്വദേശിയായ അസ്ബക്ക് മോൻ. റാലി നടക്കുന്നതിന് തലേ ...

ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാൻ അന്തരിച്ചു; അന്ത്യം സ്വിറ്റ്‌സർലന്റിൽ വച്ച് ; യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതൽ 2006 വരെ പ്രവർത്തിച്ചു

August 18, 2018

ബേൺ: ഐക്യ രാഷ്ട്ര സംഘനയുടെ മുൻ സെക്രട്ടറി ജനറലും നൊബേൽ പുരസ്‌കാര ജേതാവുമായ കോഫി അന്നാൻ (80) അന്തരിച്ചു. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതൽ 2006 വരെ അദ്ദേഹം പ്രവർത്തിച്ചു. ഘാനയിലെ കുമാസിയിൽ 1938 ഏപ്രിൽ എട്ടിനാണ് കോഫി അന്നാൻ ജനിച്ചത്. 1962ൽ ...

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയി അന്തരിച്ചു; വിട പറഞ്ഞത് ബിജെപിയെ ആദ്യമായി ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേറ്റിയ കരുത്തനായി നേതാവ്; 'ഭാരതരത്‌നം' നൽകി രാജ്യം ആദരിച്ച മഹാനേതാവിന്റെ വിയോഗം ഒരു പതിറ്റാണ്ട് മറവിയെ പുൽകി കഴിഞ്ഞ ശേഷം; കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഇഷ്ടപ്പെട്ട പ്രിയനേതാവിന്റെ വിയോഗത്തിൽ തേങ്ങി ഭാരതം

August 16, 2018

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ബിജെപിയുടെ സമുന്നതനായ നേതാവുമായ എ ബി വാജ്പേയി (94)അന്തരിച്ചു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി(എയിംസ്)ൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ശ്വാസനാളിയിലെ അണുബാധ വൃക്കരോഗങ്ങൾ എന്നിവയെ തുടർന്ന് ജൂൺ 11നാ...

വിൻഡീസിനെതിരെ ചരിത്ര വിജയം നേടിയ ടീമിന്റെ നായകൻ; ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പരിശീലകനായിരുന്ന ഇന്ത്യക്കാരൻ; മുൻ ക്രിക്കറ്റർ അജിത്ത് വഡേക്കർ അന്തരിച്ചു

August 16, 2018

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ക്യാപ്റ്റനും പരിശീലകനുമായ അജിത്ത് വഡേക്കർ (77) അന്തരിച്ചു. ബുധനാഴ്ച മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. നായകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ഇന്...

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. എ.കെ ഏബ്രഹാം അന്തരിച്ചു; കേരളത്തിലെ ആദ്യ ഓപ്പൺ ഹാർട്ട് സർജറി യൂണിറ്റും കാർഡിയാക്ക് പേസിങ് യൂണിറ്റും ആരംഭിക്കാൻ നൽകിയത് മികച്ച നേതൃത്വം; സാധാരണക്കാർക്ക് ചികിത്സാ രംഗത്ത് ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയ പ്രതിഭ

August 15, 2018

കൊച്ചി : പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. എ.കെ ഏബ്രഹാം(81) അന്തരിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 1.35നായിരുന്നു അന്ത്യം. ചികിത്സാ രംഗത്ത് സാധാരണക്കാർക്കായി ഇന്റർനെറ്റ് സൗകര്യം ഏർപ്പെ...

വിട പറഞ്ഞത് കുഞ്ചൻ നമ്പ്യാർ സാഹിത്യ ശാഖയിലെ അവസാന കണ്ണി; ഹാസ്യ കവിതാ കുലപതിയുടെ മരണത്തിൽ വേദനിച്ച് കേരളം; ചെമ്മനം ചാക്കോ വിധിക്ക് കീഴടങ്ങിയത് ഇന്നലെ രാത്രി

August 15, 2018

കൊച്ചി: മലയാളത്തിൽ ഹാസ്യത്തിന് മുൻതൂക്കം നൽകി സാഹിത്യ രംഗത്തിന് അതുല്യമായ സംഭാവനകൾ നൽകിയ കവിതാ കുലപതി ചെമ്മനം ചാക്കോ(92) ഇനി ഓർമ്മ. ചെമ്മനം ചാക്കോയെ കേരളക്കര കുഞ്ചൻ നമ്പ്യാർ സാഹിത്യശാഖയിലെ അവസാന കണ്ണിയായാണ് നെഞ്ചിലേറ്റിയിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്...

മാർക്‌സിസ്റ്റ് ചിന്തകനായ സമീർ അമീൻ വിട പറഞ്ഞു; മരണം മസ്തിഷ്‌കത്തിൽ ഉണ്ടായ ട്ര്യുമറിനെ തുടർന്ന്; നഷ്ടമായത് എഴുത്തും മാർക്‌സിസ്റ്റ് ചിന്താഗതിയും ഒരു പോലെ കാത്തു സൂക്ഷിച്ച മഹത് വ്യക്തിത്വത്തെ

August 14, 2018

പാരീസ്: മാർക്സിസ്റ്റ് ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും സൈദ്ധാന്തികനുമായ സമീർ അമിൻ(86) വിട പറഞ്ഞു. മസ്തിഷ്‌ക ട്യൂമറിനെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്നു. പാരിസിൽ വച്ചായിരുന്നു സമീറിന്റെ അന്ത്യം. സെനഗലിലെ തേർഡ് വേൾഡ് ഫോറം ഇൻ ഡേകറിലും കെയ്റോ ഇൻ...

ബഹ്‌റൈനിൽ മലയാളി ഡോക്ടർമാരെ മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രഥമിക നിഗമനം; കണ്ടെത്തിയത് ബന്ധുക്കളായ യുവതിയുവാക്കളുടെ മൃതദേഹം

August 13, 2018

മനാമ: ബഹ്‌റൈനിൽ സർക്കാർ ആശുപത്രിയിൽ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷ ഡോക്ടറേയും ഒരു വനിതാ ഡോക്ടറേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. ബന്ധുക്കളും സഹപാഠികളുമായ ഇരുവരേയും ശനിയാഴ്ച രാത്രിയാണ് ബുഖ്വാരയിലെ ...

ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു; അന്ത്യം കൊൽക്കത്തയിൽ; വിട വാങ്ങുന്നത് പാർലമെന്ററി രാഷ്ട്രീയത്തിലെ ശക്തനായ ഇടത് നേതാവ്; കാലയവനികയ്ക്കുള്ളിൽ മറയുന്നത് സിപിഎമ്മിൽ തിരിച്ചെത്താനുള്ള മോഹം ബാക്കിയാക്കി; ദേശീയ രാഷ്ട്രീയത്തിലെ അതിശക്തന്റെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ

August 13, 2018

കൊൽക്കത്ത: മുൻ ലോക്‌സഭ സ്പീക്കറും സിപിഎം നേതാവുമായിരുന്ന സോമ്‌നാഥ് ചാറ്റർജി (89) അന്തരിച്ചു. കൊൽക്കത്തയിലായിരുന്നു അന്ത്യം.കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് വീട്ടിൽനിന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇന്നലെ കൂടുതൽ ഗുരുതരമായി മാറുകയാ...

നടനും സംഗീതജ്ഞനുമായ ഹരിനാരായണൻ അന്തരിച്ചു; അന്ത്യം കോഴിക്കോട്ട്

August 11, 2018

കോഴിക്കോട്: നടനും സംഗീതജഞ്‌നുമായ ഹരിനാരായണൻ അന്തരിച്ചു. 57 വയസ്സായിരുന്നു. ശ്വാസതടസ്സത്തെത്തുടർന്ന് ബേപ്പൂരിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.ജോൺ എബ്രഹാമിന്റെ അമ്മ അറിയാൻ ആണ് ആദ്യചിത്രം. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി എന്ന സിനിമയിലൂടെ ഈ...

MNM Recommends