Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എൻട്രൻസ് പരിശീലനത്തിന് പോയിവരുന്നതിനിടെ കിളിയന്തറ പുഴയിൽ കുളിക്കാനിറങ്ങി: രണ്ടുവിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഇരിട്ടിയിലെ സംഭവം നാട്ടുകാരറിഞ്ഞത് ഒപ്പമുണ്ടായിരുന്ന രണ്ടുകൂട്ടുകാരുടെ നിലവിളി കേട്ട്; മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ

എൻട്രൻസ് പരിശീലനത്തിന് പോയിവരുന്നതിനിടെ കിളിയന്തറ പുഴയിൽ കുളിക്കാനിറങ്ങി: രണ്ടുവിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഇരിട്ടിയിലെ സംഭവം നാട്ടുകാരറിഞ്ഞത് ഒപ്പമുണ്ടായിരുന്ന രണ്ടുകൂട്ടുകാരുടെ നിലവിളി കേട്ട്; മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഇരിട്ടി കിളിയന്തറ പുഴയിൽ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം. ഉണൂൽ സ്വദേശിയും അങ്ങാടിക്കടവ് ഡോൺബോസ്‌ക്കോ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി എമിൽ സെബാൻ (19), വള്ളിത്തോട് സ്വദേശി കോഴിക്കോട് എൻട്രൻസ് കോച്ചിങ് കേന്ദ്രത്തിൽ പഠനം നടത്തി വരുന്ന ആനന്ദ് റാഫി (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്. അയ്യംകുന്ന് പഞ്ചായത്തിലെ ചരൾ മേഖലയിൽ നിന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.വള്ളിത്തോടിലെ റാഫിയുടെ മകനാണ് മരിച്ച ആനന്ദ് റാഫി. അയിക്കര കുന്നേൽ ദേവസ്സിയുടെ മകനാണ് എമിൽ സെബാസ്റ്റ്യൻ.

ഇരിട്ടിയിൽ നിന്നും എത്തിയ ഫയർ ആൻഡ് റെസ്‌ക്യൂ സേന പുഴയിൽ ഏറെ നേരം തിരച്ചിൽ നടത്തിയ ശേഷമാണ് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തിയത്. നാല് വിദ്യാർത്ഥികളാണ് പുഴയിലിറങ്ങിയത്. കൂട്ടുകാർ മുങ്ങിത്താഴുന്നതു കണ്ട് നിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം പുഴയിലിറങ്ങിയത്. പാറക്കൂട്ടവും ചെളിയും കാരണം നാട്ടുകാർക്ക് രക്ഷാ പ്രവർത്തനം നടത്താൻ പ്രയാസമായി. അതേ തുടർന്ന് ഫയർ ഫോഴ്സിനെ വിളിക്കുകയായിരുന്നു. ഇരുവരുടേയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടു പോയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP