Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

29കാരിയായ ദന്തഡോക്ടർ കുളിമുറിയിൽ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; സംഭവം പെരുമ്പാവൂർ തോട്ടുവ ധന്വന്തരി ക്ഷേത്രത്തിന് സമീപം; പുഴയിൽ കുളിക്കാൻ പോയ ഭർതൃപിതാവും മൂന്ന് വയസുകാരിയായ മകളും തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ ജഡം; കുളിമുറിക്കുള്ളിൽ നിന്നും ബ്ലേഡ് കണ്ടെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്

29കാരിയായ ദന്തഡോക്ടർ കുളിമുറിയിൽ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; സംഭവം പെരുമ്പാവൂർ തോട്ടുവ ധന്വന്തരി ക്ഷേത്രത്തിന് സമീപം; പുഴയിൽ കുളിക്കാൻ പോയ ഭർതൃപിതാവും മൂന്ന് വയസുകാരിയായ മകളും തിരിച്ചെത്തിയപ്പോൾ കണ്ടത് യുവതിയുടെ ജഡം; കുളിമുറിക്കുള്ളിൽ നിന്നും ബ്ലേഡ് കണ്ടെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ്

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: 29കാരിയായ ഡോക്ടറെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ ധന്വന്തരി ക്ഷേത്രത്തിന് സമീപം താമസിച്ചു വരുന്ന നെടുങ്കണ്ടത്തിൽ പ്രീതി (29) ആണ് മരണമടഞ്ഞത്. പ്രീതിയുടെ കഴുത്തിന് മുറിവേറ്റ് ചോര വാർന്ന നിലയിലായിരുന്നു. മൃതദ്ദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈകിട്ട് ഭർത്തൃപിതാവ് തൊട്ടടുത്ത പുഴയിൽ കുളിക്കാൻ പോയപ്പോൾ പ്രീതിയുടെ മൂന്നു വയസുകാരി മകളെയും ഒപ്പം കൂട്ടിയിരുന്നു.

ഇവർ പുറത്തു നിന്നും മുൻവശത്തേ കതക് അടച്ചിട്ട ശേഷമാണ് തൊട്ടടുത്ത പുഴയിൽ കുളിക്കാൻ പോയത്. മടങ്ങിയെത്തിയപ്പോഴാണ് കുളിമുറിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന പ്രീതിയെ കാണുന്നത്. വിളിച്ചിട്ട് അനക്കമില്ലാത്തതിനെത്തുടർന്ന് വിവരം അയൽവാസികളെ അറിയിക്കുകയായിരുന്നു. വിവരം അറിയിച്ചതു പ്രകാരം വൈകിട്ട് 7 മണിയോടെ പൊലീസ് സ്ഥലത്തെത്തി.

റൂറൽ എസ്‌പി രാഹുൽ.ആർ.നായർ സ്ഥലത്തെത്തി തെളിവെടുത്തു. ഒരു ബ്ലെയിഡ് കുളിമുറിക്കുള്ളിൽ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിയാലെ മരണം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്നും എസ്‌പി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP