1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

താമസ സ്ഥലത്ത് നിന്നും സൂപ്പർമാർക്കറ്റിലേക്ക് നടന്നു പോയ പത്തനംതിട്ട സ്വദേശിയായ മലയാളി നേഴ്‌സ് കുവൈറ്റിലെ സൽമയിൽ വച്ച് കാറിടിച്ച് കൊല്ലപ്പെട്ടു; ഒരാഴ്ച മുമ്പ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ച സിജോയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു; വിവരം അറിഞ്ഞ് കരഞ്ഞ് തളർന്ന് ഒന്നര വർഷം വർഷം മുമ്പ് വിവാഹിതനായ സിജോ സണ്ണിയുടെ നാട്ടിൽ കഴിയുന്ന ഗർഭിണിയായ ഭാര്യ

January 23, 2019

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി നേഴ്‌സ് വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട എലന്തൂർ സ്വദേശിയായ സിജോ സണ്ണി ഇടിക്കുളയാണ് മരിച്ചത്. കാൽനട യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. കാറിടിച്ചാണ് അപകടമുണ്ടായത്. ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ത...

ലിംഗായത്ത് പരമാചാര്യൻ ശിവകുമാരസ്വാമി അന്തരിച്ചു; സിദ്ധഗംഗ മഠാധിപതിയുടെ വിയോഗം 111-ാം വയസ്സിൽ; വിടവാങ്ങുന്നത് സമുദായാംഗങ്ങളുടെ മനസ്സിൽ ബസവേശ്വരന്റെ പുനർജന്മമായ സ്വാമി; അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

January 21, 2019

ബംഗളൂരു: ലിംഗായത്ത് പരമാചാര്യനും സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി നിര്യാതനായി. 111-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ വിയോഗം. കുറച്ചുദിവസമായി ആരോഗ്യ നില വഷളായി തുടരുകയായിരുന്നു. കർണാടക രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തിന്റെ പരമ...

എ.ആർ റഹ്മാനേയും ശിവമണിയേയും സംഗീത ലോകത്തിന് സമ്മാനിച്ച റൂട്ട്‌സ് ബാന്റിന്റെ സൃഷ്ടാവ് ഇനി ഓർമ്മ; വിഖ്യാത ഗിറ്റാറിസ്റ്റ് ജോൺ ആന്തണി അന്തരിച്ചത് റിഹേഴ്‌സലിനിടെയുള്ള ഹൃദയാഘാതത്തെ തുടർന്ന്; റോക്ക് ബാൻഡുകളിൽ ഗിത്താർ വിസ്മയം തീർത്ത് 30 വർഷം നിറഞ്ഞാടിയ അതുല്യ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സംഗീത ലോകം

January 21, 2019

തിരുവനന്തപുരം: സംഗീത ചക്രവർത്തിമാരായ എ.ആർ. റഹ്മാനേയും ശിവമണിയേയും സംഗീത ലോകത്തിന് സമ്മാനിച്ച അതുല്യപ്രതിഭയും ഗിത്താൻ മാന്ത്രികനുമായ ജോൺ ആന്തണി (62) ഇനി ഓർമ്മ. കർണാട്രിക്‌സ് ഫ്യൂഷൻ ബാൻഡ് സ്ഥാപകൻ കൂടിയായ ജോൺ പൂജപ്പുരയിലുള്ള തന്റെ 'മാന്റർലി' എന്ന വസതിയി...

പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ട് കർഷക തൊഴിലാളികൾ മരിച്ചു; മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിൽ; ഞെട്ടിക്കുന്ന സംഭവം തിരുവല്ലയിൽ

January 19, 2019

തിരുവല്ല: പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ട് കർഷക തൊഴിലാളികൾ മരിച്ചു. പാടത്തുവെച്ച് കീടനാശിനി ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ടവരാണ് മരിച്ചത്. തിരുവല്ല വേങ്ങലയിലാണ് സംഭവം. സനൽകുമാർ, ജോണി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം നിന്ന് ജോലി ചെയ്ത മൂന്ന് പ...

സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതിയിൽ കാൻസർ ബാധിതനായി ചികിത്സയിൽ ഇരിക്കെ; സംഗീതം നൽകിയത് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിങ് തുടങ്ങിയ ചിത്രങ്ങൾക്ക്

January 17, 2019

ചെന്നൈ: സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു. കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ നീലാങ്കരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംസ്‌കാരം ഇന്ന് വൈകിട്ട് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും. ഇൻ ഹരിഹർ...

'മറുകരയിൽ നാം കണ്ടീടും, സ്വർണത്തെരുവിൽ വീണ്ടും' ; ഉറക്കത്തിൽ മരണപ്പെട്ട സഹോദരൻ ജിഫിന്റെ മൃതദ്ദേഹത്തിന് മുന്നിൽ നെഞ്ചുപൊട്ടി പാടിയ ജിഫിലിയും യാത്രയായി; സഹോദരൻ മരിച്ച അതേ മുറിയിൽ സമാന രീതിയിൽ മരണം; ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് നിഗമനം; സഹോദരങ്ങളുടെ അകാല വേർപാടിൽ കരളുരുകുന്ന വേദനയോടെ പ്രവാസി മലയാളി കുടുംബം

January 16, 2019

ചെങ്ങന്നൂർ: ഉറക്കത്തിൽ മരിച്ച ജിഫിന്റെ മൃതദ്ദേഹത്തിന് മുൻപിലിരുന്ന് നിറകണ്ണുകളോടെയാണ് ജിഫിലി (24) ആ പാട്ട് പാടിയത്. 'മറുകരയിൽ നാം കണ്ടീടും സ്വർണതെരുവിൽ വീണ്ടും....'താൻ കരളുരുകി പാടിയത് ഏതാനും നാൾ കഴിഞ്ഞപ്പോൾ അതേപടി സംഭവിക്കുകയായിരുന്നു. ജിഫിൻ മരിച്ച്...

കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ കറുകടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാറ്ററിങ് തൊഴിലാളിയായ യുവാവ് മരിച്ചു

January 15, 2019

കോതമംഗലം: കൊച്ചി - ധനുഷ് കോടി ദേശീയ പാതയിൽ കറുകടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കാറ്ററിങ്ങ് തൊഴിലാളിയായ യുവാവ് മരിച്ചു.  ത്യക്കാരിയൂർ എച്ചിത്തൊണ്ട് കുറുപ്പംചേരിയിൽ സജിയുടെ മകൻ ജിഷ്ണു (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11-ടെയായിരുന്നു അപകടം. കോതമംഗലത്...

സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു; സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാന്റെ അന്ത്യം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ; വിടവാങ്ങുന്നത് വെള്ളിത്തിരയിൽ ഇടത് വസന്തം വിരിയിച്ച ചലച്ചിത്രകാരൻ; ഒറ്റപ്പാലം ലോക്‌സഭയിലേക്ക് മുൻ രാഷ്ട്രപതി കെ ആർ നാരായണനെതിരെ മത്സരിച്ച് തോറ്റത് രണ്ട് തവണ; ഓർമ്മയാകുന്നത് നവസിനിമാ വിപ്ലവത്തിന്റെ അമരത്ത് നിന്ന കമ്മ്യൂണിസ്റ്റ് നായകൻ

January 14, 2019

ചെന്നൈ: സിനിമാ സംവിധായകൻ ലെനിൻ രാജേന്ദ്രൻ(67) അന്തരിച്ചു. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായ ലൈനിൻ രാജേന്ദ്രൻ ഇടത് സഹയാത്രികനാണ്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു മരണം. കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ലെനിൻ രാജേന്ദ്രൻ ദീർഘനാളായി...

രാഹുൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും അഖിലേഷ് സഞ്ചരിച്ച പൾസർ ബൈക്കും മുഖാമുഖം കൂട്ടിയിടിച്ചു; പൊലിഞ്ഞത് പെരിങ്ങോത്തെ നാട്ടുകാരുടെ പ്രിയപ്പെട്ട രണ്ട് യുവാക്കളുടെ ജീവൻ; നാടിനെ നടുക്കിയ അപകടത്തിന് കാരണവും അമിത വേഗത തന്നെ

January 14, 2019

കണ്ണൂർ: പെരിങ്ങോത്തെ രണ്ട് യുവാക്കളുടെ മരണത്തിൽ നാട് നടുങ്ങി. ജില്ലയിലെ മലയോര മേഖലയിൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ മുഖ്യ ആശ്രയമായിരുന്നു. ടൈൽസ് ജോലിക്കാരനായ പെരിങ്ങോം കരിക്കോട് മാടപ്പാട്ട് അഖിലേഷ് (23), പെരിങ്ങോം എടാടൻ രാഹുൽ രമേഷ് (...

ജമ്മുവിൽ പാക്ക് സൈനികർ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ച മലയാളി മേജർ ശശിധരൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; ചക്ര കസേരയിലിരുന്ന ഭാര്യ തൃപ്തിയോടൊപ്പം അമ്മയും സഹോദരിയും ധീര ജവാന്റെ മൃതദ്ദേഹത്തിന് മുന്നിൽ വിങ്ങിപ്പൊട്ടിയപ്പോൾ നിറ കണ്ണുകളോടെ രാജ്യം

January 14, 2019

പുണെ: ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയോട് ചേർന്ന് പാക്ക് ഭീകരർ സ്ഥാപിച്ച് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വീരമൃത്യു വരിച്ച മലയാളി മേജർ ശശിധരൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. പുണെയിലെ വൈകുണ്ഠ ശ്മശാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംസ്‌കാര ചടങ്ങുകൾ....

ഭക്ഷണത്തിന് ശേഷം ഉറങ്ങിയ സഹോദരന്റെ ജീവനെടുത്തത് സൈലന്റ് അറ്റാക്ക്; അപ്രതീക്ഷിത വേർപാടിന്റെ വേദനയിൽ നിന്ന് കുടുംബം തിരിച്ചെത്തുമ്പോൾ ഹൃദയാഘാതം മൂലം സഹോദരിയുടേയും മരണം; ജിബിന് പിന്നാലെ ജിഫിനും യാത്രയായി; സൗദിയിലെ മലയാളികളെ കരയിച്ച് യുവതിയുടെ ആക്‌സമിക വിയോഗം

January 14, 2019

ദമാം: സഹോദരൻ ജിഫിൻ മരിച്ചു മാസങ്ങൾ പിന്നിടും മുമ്പ് സഹോദരിയും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് സൂചന. ജിഫിലിന് 24 വയസായിരുന്നു. വിവാഹിതയാണ്. ചെങ്ങന്നൂർ സ്വദേശി എക്കലയിൽ ജിഫിൻ എം ജോർജാണ് ഹൃദയാഘാതം മൂലം അൽകോബാറിലെ താമസസ്ഥലത്ത് രണ്ട് മാസം മുമ്പ് മര...

ഗാന്ധിയനും പ്രഭാഷകനുമായ കെ.പി.എ റഹീം കുഴഞ്ഞ് വീണ് മരിച്ചു; സംഭവം മാഹി പുത്തലം ക്ഷേത്രത്തിൽ ഗാന്ധി സ്മൃതിയാത്രാ സമാപന ചടങ്ങിൽ പ്രസംഗിക്കവേ

January 13, 2019

കണ്ണൂർ: പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ.പി. എ. റഹീം (69) പ്രസംഗ മധ്യേ കുഴഞ്ഞ് വീണു മരിച്ചു. ഗാന്ധി സ്മൃതിയാത്രാ സമാപന ചടങ്ങിൽ മാഹിയിൽ സംസാരിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മാഹി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായ...

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു; ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു

January 12, 2019

തിരുവനന്തപുരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബിഎസ് രാജീവ് അന്തരിച്ചു. വഞ്ചിയൂർ ,പേരൂർകട ഏരിയാ കമ്മറ്റികളുടെ യുടെ സെക്രട്ടറിയായിരുന്നു. കേരള സർവകലാശാലയുടെ സിൻഡിക്കേറ്റ് അംഗമായി പ്രവർത്തിച്ചിരുന്നു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം .ക്...

തേനീച്ചയുടെ കുത്തേറ്റ് പതിമൂന്നുകാരിക്ക് ദാരുണാന്ത്യം; സംഭവം മൂവാറ്റുപുഴയിൽ; അപകടമുണ്ടായത് വീട്ടിൽ തേനീച്ചകൃഷി നടത്തുന്ന ഭാഗത്ത്; നീർവീക്കത്തോടൊപ്പം ശ്വാസംമുട്ടലുണ്ടായത് സ്ഥിതി വഷളാക്കി

January 12, 2019

മൂവാറ്റുപുഴ : തേനീച്ചയുടെ കുത്തേറ്റ് സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ ബെന്നിയുടെ മകൾ അലീന ബെന്നി (13) ആണ് മരിച്ചത്. വീടിന് മുൻപിൽ കളിച്ചുകൊണ്ടിരിക്കേ വ്യാഴാഴ്‌ച്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. കഴുത്തില...

റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റിന്റെ ഇന്ത്യൻ മുൻ മേധാവിയും മലയാളിയുമായ മീര എച്ച് സന്ന്യാൽ അന്തരിച്ചു; ആം ആദ്മിയോടൊപ്പം ചേർന്ന് പൊതു രംഗത്ത് പ്രവർത്തിച്ചുവരവേ മുംബൈയിൽ വച്ച് മരണം; രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ

January 12, 2019

മുംബൈ: ബാങ്കിങ് രംഗത്തെ ഉന്നത സ്ഥാനത്ത് നിന്നും പൊതുപ്രവർത്തന രംഗത്തേക്കിറങ്ങി ശ്രദ്ധ നേടിയ മലയാളി മീര എച്ച് സന്ന്യാൽ(57) അന്തരിച്ചു. റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റിന്റെ ഇന്ത്യയിലെ മേധാവി സ്ഥാനത്ത് നിന്നും രാജിവെച്ച ശേഷമായിരുന്നു ആം ആദ്മിയിലൂടെ മീര പ...

MNM Recommends