1 usd = 71.89 inr 1 gbp = 91.81 inr 1 eur = 81.44 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.20 inr

Nov / 2018
16
Friday

സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ലീ ക്വാൻ യു അന്തരിച്ചു; വിട പറഞ്ഞത് ആധുനിക സിംഗപ്പൂരിന്റെ ശിൽപ്പി

March 23, 2015

സിംഗപ്പൂർ: സിംഗപ്പൂരിന്റെ മുൻ പ്രധാനമന്ത്രിയായ ലീ ക്വാൻ യു(91) അന്തരിച്ചു. ആധുനിക സിംഗപ്പൂരിന്റെ ശിൽപ്പിയായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം ന്യൂമോണിയ ബാധയെ തുടർന്ന് ഇന്ന് പുലർച്ചെ 3.15 ഓടെയായിരുന്നു. ചെറിയ തുറമുഖ നഗരമായിരുന്ന സിംഗപ്പുരിനെ ഇന്നത...

യൂസഫലി കേച്ചേരി അന്തരിച്ചു; വിടവാങ്ങിയത് ലാളിത്യം കൊണ്ട് മലയാളിയുടെ മനംകവർന്ന കവിയും സിനിമാ പാട്ടെഴുത്തുകാരനും; നീലത്താമരയുടെ സംവിധായകനും

March 21, 2015

കൊച്ചി: കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി(81) അന്തരിച്ചു.  വൈകിട്ട് അഞ്ചരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനുവരി 24 മുതൽ ചികിൽസയിലായിരുന്നു . സംസ്‌കൃതഭാഷയിൽ ചലച്ചിത്രഗാനങ്ങൾ രചിച്ച ഒരേയൊരു ഇന്ത്യൻ കവിയാണ് യൂസഫലി. നൂറ്റന്പതോള...

അക്കരക്കാഴ്‌ച്ചയിലെ വൈദികൻ സിനിമാ ഷൂട്ടിങ് കഴിഞ്ഞു മടങ്ങവേ വിമാനത്തിൽ വച്ച് ഹൃദയാഘാതത്താൽ മരിച്ചു; അന്തരിച്ച ജോസഫ് ന്യൂയോർക്കിലെ എസ്‌ബിഐ ഉദ്യോഗസ്ഥൻ

March 19, 2015

ന്യൂജേഴ്‌സി: പ്രവാസി മലയാളികളുടെ ജീവിതകഥ അക്കരക്കാഴ്‌ച്ചകൾ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവർന്ന സീരിയൽ നടൻ അന്തരിച്ചു. ജോസഫ് മാത്യു കുറ്റോലമഠം(61)മാണ് വിമാനയാത്രക്കിടെ ഉണ്ടായ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്. അമേരിക്കയിലെ ന്യൂ ഓർലിയൻസിൽ നിന്ന് ഷാർലറ...

അച്ഛന്റെ സ്പർശം എന്നും അറിയാൻ കൊതിച്ച ടെക്‌നോപാർക്കിലെ എഞ്ചിനിയറായ മകൾ കരൾ പകുത്തു നൽകി; എന്നിട്ടും ജില്ലാ ജഡ്ജി ചെറിയാന്റെ ജീവിതം പാതിവഴിയിൽ നിലച്ചുപോയി

March 18, 2015

കോട്ടയം: മകളുടെ കരൾ പകുത്തെടുത്ത് മാറ്റി വച്ചിട്ടും ഫലമുണ്ടായില്ല. കരൾരോഗ ബാധയെത്തുടർന്നു കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം ജില്ലാ ജഡ്ജി കുഴിക്കാല വലിയ പറമ്പിൽ വി സി. ചെറിയാൻ (റോയ്54) അന്തരിച്ചു. എട്ട് ദിവസമായിഅബോധാവസ്ഥയിലായിരുന...

ഔട്ട്‌ലുക്ക് വാരികയുടെ സ്ഥാപക പത്രാധിപർ വിനോദ് മേത്ത അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യൻ മാദ്ധ്യമ രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട മാദ്ധ്യമപ്രവർത്തകൻ

March 08, 2015

ന്യൂഡൽഹി: രാജ്യത്തെ തലമുതിർന്ന മാദ്ധ്യമപ്രവർത്തകനും ഔട്ട്‌ലുക്ക് വാരികയുടെ സ്ഥാപക പത്രാധിപരുമായ വിനോദ് മേത്ത(72) അന്തരിച്ചു. ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു അന്ത്യം. ഇന്ത്യൻ മാദ്ധ്യമ രംഗത്ത് വലിയ മാറ്റങ്ങൾക്ക് നേതൃത്വം...

സ്പീക്കർ ജി കാർത്തികേയൻ അന്തരിച്ചു; വിടപറഞ്ഞത് കോൺഗ്രസിലെ ആദർശവാനായ ഗർജിക്കുന്ന സിംഹം: സംസ്ഥാനത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം

March 07, 2015

ബംഗളുരു: കേരള രാഷ്ട്രീയത്തിലെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയായ സ്പീക്കർ ജി കാർത്തികേയൻ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. കരളിലെ കാൻസർ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സ്പീക്കറുടെ അന്ത്യം ഇന്ന് രാവിലെ 10.40ന് ബംഗളുരുവിലെ ഹെൽത്ത് കെയർ ഗ്ലോബൽ ...

സിനിമ എഡിറ്റിങ്ങിന് ദേശീയ പുരസ്‌കാരം നേടിയ ടി ഇ കിഷോർ അന്തരിച്ചു; വിട പറഞ്ഞത് 'ആടുകള'ത്തിന്റെ എഡിറ്റർ

March 06, 2015

ചെന്നൈ: ദേശീയ അവാർഡ് ജേതാവായ തമിഴ് ഫിലിം എഡിറ്റർ ടി ഇ കിഷോർ (37) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് മൂന്നു ദിവസം മുമ്പാണ് കിഷോറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വെട്രിമാരന്റെ പുതിയ ചിത്രത്തിന്റെ ചർച്ച നടക്കുന്നത...

നയതന്ത്രകാര്യ വിദഗ്ധൻ നൈനാൻ കോശി അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ; വിടപറഞ്ഞത് രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായിരുന്ന ബഹുമുഖ പ്രതിഭ

March 04, 2015

തിരുവനന്തപുരം: നയതന്ത്രകാര്യ വിഗദ്ധർ നൈനാൻ കോശി അന്തരിച്ചു. 81 വയസായിരുന്നു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും എഴുത്തുകാര...

ഛർദ്ദിക്കാനായി ബസിൽനിന്നും തലപുറത്തിട്ട ഇട്ട എട്ടുവയസ്സുകാരി ലോറിയിടിച്ച് മരിച്ചു

March 01, 2015

അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ബസിൽ യാത്ര ചെയ്ത എട്ടുവയസുകാരിക്ക് ലോറിയിടിച്ച് ദാരുണ മരണം. അച്ഛന്റെ മടിയിലിരുന്ന് യാത്രചെയ്യവേ ഛർദ്ദിക്കാനായി തല വെളിയിലിട്ട കുരുന്നാണ് തലയിൽ ലോറിയിടിച്ച് മരിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശികളുമായ സലിൻസെലീന ദമ്പതി...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപ്പെട്ട് സീരിയൽ നടൻ മരിച്ചു; വിട പറഞ്ഞത് ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ശരത് കുമാർ

February 26, 2015

കൊല്ലം: വാഹനാപകടത്തിൽ സീരിയൽ നടൻ മരിച്ചു. പാരിപ്പള്ളി കിഴക്കനേലയിൽ ശശി മന്ദിരത്തിൽ ശരത്കുമാർ (23)ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴിന് കൊട്ടിയത്തിനു സമീപം മൈലക്കാട് വച്ചായിരുന്നു അപകടം. ശരത് സഞ്ചരിച്ച ബൈക്ക് മൈലക്കാട് വളവിൽ വച്ച് നിയന്ത്രണം തെറ്റി ടിപ്പറി...

വെള്ളിത്തിരയിൽ അൽഭുതങ്ങൾ കാട്ടിയ വിൻസന്റ് മാഷ് വിടവാങ്ങി; ഓർമ്മയാകുന്നത് നീലക്കുയിലിന്റെ ഛായാഗ്രാഹകനും ഭാർഗ്ഗവീ നിലയത്തിന്റെ സംവിധായകനും

February 25, 2015

ചെന്നൈ: സിനിമാ സംവിധായകനും ക്യാമറാമാനുമായി എ വിൻസന്റ് (86)അന്തരിച്ചു. രാവിലെ 10.55ന് ചെന്നൈ ചെപ്പേട്ടിലെ പ്രശാന്ത് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈയിൽ നടക്കും. എ വിൻസന്റ് അഥവാ അലോഷ്യസ് വിൻസന്റ് 1960കളിൽ ഛായാഗ്രാഹകനായി സിനിമാ ലോകത്ത...

അന്ധതയെ അറിവിന്റെ വെളിച്ചം കൊണ്ട് അതിജീവിച്ചു; ഇച്ഛാശക്തിയുടെ പ്രതീകമായി ജീവിച്ച നവാസ് നിസാർ ഇനി ഓർമ്മ; വിട പറഞ്ഞത് അന്താരാഷ്ട്ര വിഷയങ്ങളിലെ ടെലിവിഷൻ ചർച്ചകളിലെ നിറസാന്നിധ്യം

February 21, 2015

കോഴിക്കോട്: അന്ധതയെ ഇച്ഛാശക്തികൊണ്ടും അറിവിന്റെ വെളിച്ചം കൊണ്ടു നേരിട്ട് വിജയിച്ച നവാസ് നിസാർ(31) ഓർമ്മയായി. അന്താരാഷ്ട്ര വിഷയങ്ങളിലെ ടെലിവിഷൻ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. തൃശൂരിൽ എസ്.കെ.എസ്.എഫിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴ...

തെലുങ്ക് സിനിമാ ഇതിഹാസം രാമനായിഡു അന്തരിച്ചു; ഓർമ്മയാകുന്നത് ഗിന്നക്‌സ് ബുക്കിലിടം നേടിയ നിർമ്മാതാവ്‌

February 18, 2015

ഹൈദരാബാദ്: ഏറ്റവും കൂടുതൽ സിനിമ നിർമ്മച്ചതിന്റെ ഗിന്നക്‌സ് റിക്കോർഡിന് ഉടമയായ രാമ നായിഡു(79) അന്തരിച്ചു. പ്രോസ്റ്റേറ്റ് കാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരിഞ്ഞ് ഹൈദരാബാദിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ചലച്ചിത്ര രാഷ്ട്രീയ ...

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് എം എ അബ്ദുൾ ഖാദർ മുസ്‌ലിയാർ അന്തരിച്ചു; വിടപറഞ്ഞത് പ്രഗത്ഭ പണ്ഡിതനും ഉജ്ജ്വല വാഗ്മിയും

February 18, 2015

തൃക്കരിപ്പൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റും കാന്തപുരം വിഭാഗം സുന്നി നേതാവുമായ എം.എ അബ്ദുൾ ഖാദർ മുസ്‌ലിയാർ (94) അന്തരിച്ചു. ഇന്നലെ രാത്രി വാർധക്യ സഹജമായ അസുഖത്തെ തുടന്ന് രാത്രി എട്ടു മണിയോടെ തൃക്കരിപ്പൂർ കൈക്കോട്ടുകടവിലെ വസതിയിലായിരുന്നു അന്ത...

കൗമുദി ചാനൽ പ്രവർത്തകൻ കല്ലാറിൽ മുങ്ങിമരിച്ചു; അന്ത്യം സുഹൃത്തുക്കൾക്കൊപ്പമുള്ള ഉല്ലാസയാത്രയിൽ

February 15, 2015

തിരുവനന്തപുരം: കൗമുദി ടെലിവിഷൻ ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർ നിഖിൽ ദേവ് അന്തരിച്ചു. ഇരുപത്തിയൊമ്പത് വയസായിരുന്നു. സഹപ്രവർത്തകർക്കൊപ്പം നെടുമങ്ങാട് കല്ലാറിൽ എത്തിയ നിഖിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ആലപ്പുഴയാണ് സ്വദേശം. സംസ്‌കാരം പിന്...

MNM Recommends