Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിമലയാറ്റിലെ കടവിൽ കാൽ കഴുകാൻ ഇറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു; മരണമടഞ്ഞത് 14കാരനായ ആഷിൽ സാബു എബ്രഹാം; ആറ്റിൽ വീണ മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയത് സഹപാഠികൾ; അപകടം സ്‌കൂളിൽ നിന്ന് മടങ്ങും വഴി

മണിമലയാറ്റിലെ കടവിൽ കാൽ കഴുകാൻ ഇറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു; മരണമടഞ്ഞത് 14കാരനായ ആഷിൽ സാബു എബ്രഹാം; ആറ്റിൽ വീണ മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തിയത് സഹപാഠികൾ; അപകടം സ്‌കൂളിൽ നിന്ന് മടങ്ങും വഴി

എസ്.രാജീവ്

തിരുവല്ല : സ്‌കൂളിൽ നിന്നും മടങ്ങും വഴി സഹപാഠികൾക്കൊപ്പം മണിമലയാറ്റിലെ കടവിൽ കാൽ കഴുകാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മറ്റൊരാളെ സഹപാഠികൾ രക്ഷപെടുത്തി. മഞ്ഞാടി കൊമ്പാടി ഉതിമൂട്ടിൽ വീട്ടിൽ സാബു ഏബ്രഹാം - ലില്ലിക്കുട്ടി ദമ്പതികളുടെ ഏക മകനും ഇരുവെള്ളിപ്പറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിയുമായ ആഷിൽ സാബു ഏബ്രഹാം ( 14 ) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെ തിരുമൂലപുരം നാറാണത്ത് കടവിലായിരുന്നു സംഭവം.

സഹപാഠികളായ ഏഴു പേർക്കൊപ്പം നദിക്കടവിൽ നിന്ന് കാൽ കഴുകുന്നതിനിടെ കാൽ വഴുതി ആഷിൽ നദിയിലേക്ക് വീഴുകയായിരുന്നു. ആഷിലിനൊപ്പം നദിയിൽ വീണ നിരഞ്ജനെയാണ് സഹപാഠികൾ ചേർന്ന് രക്ഷപെടുത്തിയത്. ആഷിൽ മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്തുക്കൾ ബഹളം കൂട്ടി. ബഹളം കേട്ടെത്തിയ നാട്ടുകാരിൽ ചിലർ ചേർന്ന് നദിയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് സംഭവ സ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് സംഘം നടത്തിയ തെരച്ചിലിൽ കടവിന് സമീപത്ത് നിന്നും അഞ്ചരയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. മരിച്ച ആഷിലിന്റെ പിതാവ് സാബു ഏബ്രഹാം തിരുവല്ല വാട്ടർ അഥോറിറ്റി ഓഫീസിലെ പമ്പ് ഓപ്പറേറ്ററാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP