Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന എ.നന്ദകുമാർ അന്തരിച്ചു; പൊതു ദർശനം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് കോഴിക്കോട് ലളിതകലാ അക്കാദമിയിൽ  

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന എ.നന്ദകുമാർ അന്തരിച്ചു; പൊതു ദർശനം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് കോഴിക്കോട് ലളിതകലാ അക്കാദമിയിൽ   

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായിരുന്ന എ.നന്ദകുമാർ(63) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് കോഴിക്കോട് ലളിതകലാ അക്കാദമിയിൽ പൊതുദർശനത്തിന് വെക്കും.1956 ൽ പാലക്കാട് ജില്ലയിലെ കോതച്ചിറയിലാണ് ജനനം.

കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ദരബിരുദം നേടി. സാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനകൃതികൾ: എ.ആർ.റഹ്മാൻ- ജീവിതം, സംഗീതം, സിനിമ,'ഊണും ബോണസും ചില കൈപ്പിഴകളും', പ്രശ്‌നങ്ങളും പരിഹാരങ്ങളും, പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ട്രബിൾ ഷൂട്ടിങ് റിപ്പയർ ആൻഡ് മെയിന്റനൻസ്(കമ്പ്യൂട്ടർ കൃതികൾ).

'ഘടികാരം പറയുന്നതെന്താണ്' എന്ന ടെലിഫിലിമിന്റെ കഥയും തിരക്കഥയും സംഭാഷണവും നന്ദകുമാറിന്റേതാണ്. 'ദൃഢചിത്തമായ വാതിൽ' എന്ന ഹ്രസ്വകഥാചിത്രത്തിന്റെ രചനയും സംവിധാനവും നന്ദകുമാറാണ് നിർവഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP