Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മംഗളൂരുവിൽ സെമിനാറിൽ പങ്കെടുക്കാനായി പോയത് മരണത്തിലേക്കുള്ള യാത്രയായി; ജെയ്‌നി ഷാജിയുടേയും വൈദിക വിദ്യാർത്ഥിയായ ജിതിന്റേയും ജീവനെടുത്തത് ടാങ്കർ ലോറി ഡ്രൈവറുടെ അശ്രദ്ധ; പരിക്കേറ്റ ഷർവിൻ ഗുരുതരാവസ്ഥയിലും; മംഗളൂരു നെല്യാടിക്കു സമീപം വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചതിന് കാരണം ടാങ്കർ ലോറി ഡ്രൈവറുടെ അശ്രദ്ധ

മംഗളൂരുവിൽ സെമിനാറിൽ പങ്കെടുക്കാനായി പോയത് മരണത്തിലേക്കുള്ള യാത്രയായി; ജെയ്‌നി ഷാജിയുടേയും വൈദിക വിദ്യാർത്ഥിയായ ജിതിന്റേയും ജീവനെടുത്തത് ടാങ്കർ ലോറി ഡ്രൈവറുടെ അശ്രദ്ധ; പരിക്കേറ്റ ഷർവിൻ ഗുരുതരാവസ്ഥയിലും; മംഗളൂരു നെല്യാടിക്കു സമീപം വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചതിന് കാരണം ടാങ്കർ ലോറി ഡ്രൈവറുടെ അശ്രദ്ധ

സ്വന്തം ലേഖകൻ

മംഗളൂരു: നെല്യാടിക്കു സമീപം വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചതിന് കാരണം ടാങ്കർ ലോറി ഡ്രൈവറുടെ അശ്രദ്ധ. ബൽത്തങ്ങാടി ഉജിറെ എസ്ഡിഎം കോളജ് ഓഫ് നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസിലെ അസി. പ്രഫസർ കുമ്പനാട് നെല്ലിമല നെല്ലാനിക്കൽ കുടുംബാംഗം ജെയ്നി ഷാജി(43), ഇവിടെ പരിശീലനം നടത്തുന്ന പത്തനംതിട്ട കുമ്പഴ നെടുമനാൽ പുതുപ്പറമ്പിൽ പുത്തൻവീട്ടിൽ ബ്രദർ ഡോ. ജിതിൻ ജേക്കബ് (27) എന്നിവരാണു മരിച്ചത്. ജെയിനിയുടെ മകൻ ഷർവിനെ (14) ഗുരുതരമായ പരുക്കുകളോടെ ദർലക്കട്ട കെ.എസ്.ഹെഗ്ഡെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നെല്യാഡി ആസ്ഥാനമായുള്ള വ്യവസായി യു പി വർഗീസിന്റെ ബന്ധുക്കളായിരുന്നു മരിച്ചവർ. കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഷർവിന്റെ നിലയും ഗുരുതരമാണ്. മംഗളൂരുവിൽ ഒരു സെമിനാറിൽ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടം. ഇന്നലെ രാവിലെ 6.45ന് ഉപ്പിനങ്ങാടി ദാദ്രോഡിയിൽ ഇവർ സഞ്ചരിച്ച കാറും മംഗളൂരുവിൽ നിന്നു ബെംഗളൂരുവിലേക്കു പോവുകയായിരുന്ന ടാങ്കർ ലോറിയും ഇടിക്കുകയായിരുന്നു.

കാഞ്ചനയിലെ എലീറ്റ് റബർ ഫാക്ടറി ഉടമ ഊന്നുകല്ലുങ്കേൽ വി.യു.ഷാജിയുടെ ഭാര്യയാണു ജെയ്നി. പിതാവ്: ജോൺ നെല്ലാനിക്കൽ. മാതാവ്: ജോളി. മക്കൾ: ജസ്വിൻ (ഉജിറെ എസ്ഡിഎം പിയു കോളജ് പ്ലസ് വൺ വിദ്യാർത്ഥി), ഷർവിൻ (ബഥനി സ്‌കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥി). സഹോദരി: ജനനി (കാനഡ). ബഥനി ആശ്രമം വൈദിക വിദ്യാർത്ഥിയാണ് ജിതിൻ. ജേക്കബ് വർഗീസ്-മേഴ്സി ദമ്പതികളുടെ മകനാണ്. മിഥുൻ, ആൽബിൻ എന്നിവർ സഹോദരങ്ങൾ.

ജിതിന്റെ സംസ്‌കാരം ഇന്ന് 3ന് തിരുവനന്തപുരം നാലാഞ്ചിറ ബഥനി ആശ്രമ ചാപ്പലിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ കാർമികത്വത്തിൽ നടക്കും. ജെയ്നിയുടെ മൃതദേഹം മംഗളൂരു ജില്ലാ ഗവൺമെന്റ് വെൻലോക് ആശുപത്രി മോർച്ചറിയിൽ .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP