Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നൈയിൽ ഇന്റർവ്യൂവിന് പോയി തിരിച്ചെത്തിയ മകളെ വിളിക്കാൻ ബൈക്കിൽ പോയ ഗൃഹനാഥൻ അപകടത്തിൽ മരിച്ചു; അപകടം പെരുമ്പാവൂരിനു സമീപം മാറമ്പിള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച്

ചെന്നൈയിൽ ഇന്റർവ്യൂവിന് പോയി തിരിച്ചെത്തിയ മകളെ വിളിക്കാൻ ബൈക്കിൽ പോയ ഗൃഹനാഥൻ അപകടത്തിൽ മരിച്ചു; അപകടം പെരുമ്പാവൂരിനു സമീപം മാറമ്പിള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ചെന്നൈയിൽ ഇന്റർവ്യൂവിന് പോയി തിരിച്ച് ആലുവയിൽ ബസിനെത്തിയ മകളെ വിളിക്കാൻ ബൈക്കിൽ പോയ ഗൃഹനാഥൻ ബൈക്കപകടത്തിൽ മരിച്ചു. പരീക്കണ്ണി ചിറ്റേത്താഴത്ത് മൈക്കിൾ (49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പെരുമ്പാവൂരിനു സമീപം മാറമ്പിള്ളിയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം.

ബീടെക് ബിരുദധാരിയായ ഏക മകൾ നാൻസി ചെന്നൈയിൽ ഇന്റർവ്യൂവിനു പോയതായിരുന്നു. ശനിയാഴ്ച പുലർച്ച നാലിനു നാൻസി ബസിൽ ആലുവയിൽ എത്തി. തന്നെ കൂട്ടികൊണ്ടുപോകുവാൻ വീട്ടിൽ നിന്ന് പുറപ്പെട്ട പിതാവിനെ കാണാതായതിനെ തുടർന്ന് നാൻസി കുറുപ്പംപടിയിലുള്ള അമ്മാവൻ ഷിന്റോയെ വിളിച്ചു വരുത്തി.

ഇരുവരും ചേർന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് മാറമ്പിള്ളിയിൽ ആൾക്കൂട്ടം കണ്ട് അപകടം അറിയുന്നത്. കൂലിപ്പണിക്കാരനായിരുന്നു മൈക്കിൾ. സംസ്‌കാരം നടത്തി. ഭാര്യ: ഷാന്റി ഊന്നുകൽ കുളങ്ങരപ്പറമ്പിൽ കുടുംബാംഗമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP