Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാലക്കാട് തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഏഴ് പേരും പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികൾ; അപകടത്തിൽപെട്ടത് നെന്മാറയിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ആംബുലൻസ്; അപകടത്തിൽപെട്ടവരെ പുറത്തെടുത്തത് ആംബുലൻസ് വെട്ടിപ്പൊളിച്ച്

പാലക്കാട് തണ്ണിശ്ശേരിയിൽ ആംബുലൻസും മീൻ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ ഏഴ് പേരും പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികൾ; അപകടത്തിൽപെട്ടത് നെന്മാറയിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ആംബുലൻസ്; അപകടത്തിൽപെട്ടവരെ പുറത്തെടുത്തത് ആംബുലൻസ് വെട്ടിപ്പൊളിച്ച്

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: മീൻ ലോറിയും ആബുലൻസും കൂട്ടിയിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം. നെന്മാറയിൽ നിന്നും പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ഇതിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. മരിച്ചവരിൽ ഏഴ് പേരും പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശികളാണ്. ഇവരിൽ നാസർ, ഫവാസ്, സുബൈർ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാലക്കാട് തണ്ണിശ്ശേരിയിൽ വെച്ച് ഞായറാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ട് കുഞ്ഞുങ്ങളുമുണ്ടെന്നാണ് സൂചന.

ആംബുലൻസ് ഡ്രൈവർ നെന്മാറ സ്വദേശി സുധീറാണ് എട്ടാമത്തെ ആൾ. ഇവർ നെല്ലിയാമ്പതിയിലേകക് വിനോദയാത്ര പോകുന്നതിനിടെ ഇവരുടെ കാർ അപകടത്തിൽപെട്ടിരുന്നു. ഉടൻ തന്നെ ഇവരെ നെന്മാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്നും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ആംബുലൻസ് മീൻ ലോറിയുമായി കൂട്ടിയിടിച്ചത്.

നെല്ലിയാമ്പതിയിലെ അപകടത്തിൽ ഇവർക്ക് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകട വിവരം അറിഞ്ഞ് നാട്ടിൽ നിന്ന് ചില ബന്ധുക്കൾ നെന്മാറയിൽ എത്തിയിരുന്നു. ബന്ധുക്കളിൽ രണ്ടുപേർ ഇവരോടൊപ്പം ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൂടെ വന്നിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് വിവരം.

ആംബുലൻസ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുക്കാൻ സാധിച്ചത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാവ് രാജേഷ്, പട്ടാമ്പി എംഎൽഎ ഷാഫി പറമ്പിൽ എന്നിവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP