Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടം നടന്നത് ദമാമിലെ അബ്‌ഖൈഖിൽ നിന്ന് 113 കിലോമീറ്റർ അകലെ ഹർദിൽ; കൊലപ്പെട്ടത് പാലക്കാട്, മൂവാറ്റുപുഴ, കണ്ണൂർ സ്വദേശികളായ സുഹൃത്തുക്കൾ; അപകടം ഉണ്ടായത് എതിരെ വന്ന ട്രെയിലർ കാറിലിടിച്ച്; മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു

അപകടം നടന്നത് ദമാമിലെ അബ്‌ഖൈഖിൽ നിന്ന് 113 കിലോമീറ്റർ അകലെ ഹർദിൽ; കൊലപ്പെട്ടത് പാലക്കാട്, മൂവാറ്റുപുഴ, കണ്ണൂർ സ്വദേശികളായ സുഹൃത്തുക്കൾ; അപകടം ഉണ്ടായത് എതിരെ വന്ന ട്രെയിലർ കാറിലിടിച്ച്; മൃതദ്ദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ദമാം: കഴിഞ്ഞ ദിവസം സൗദിയിലെ ദമാമിലുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ദമാമിലെ അബ്‌ഖൈഖിൽ നിന്നും 113 കിലോമീറ്റർ അകലെ ഹർദിൽ വെള്ളിയാഴ്‌ച്ച വൈകുന്നേരം 6.30തോടെയാണ് അപകടമുണ്ടായത്.പാലക്കാട് സ്വദേശി ഫിറോസ് ഖാൻ, മൂവാറ്റുപുഴ രണ്ടാറ്റിങ്കര സ്വദേശി അനിൽ തങ്കപ്പൻ, കണ്ണൂർ പാപ്പിനിശ്ശേരി പൂവാങ്കുളം തോട്ടം പുതിയപുരയിൽ സിയാദ് എന്നിവരാണ് മരിച്ചത്.

ഇവർ സുഹൃത്തുക്കളും എക്‌സൽ എഞ്ചിനീയറിങ് എന്ന കമ്പനിയിലെ ജീവനക്കാരുമാണ്. ഇവർ യാത്ര ചെയ്യുകയായിരുന്ന നിസാൻ കാറിൽ എതിർദിശയിൽ നിന്നും വന്ന ട്രെയിലർ ഇടിച്ചു കയറുകയായിരുന്നു. അൽഹസ്സ ഹറദ് റോട്ടിലെ പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൂവരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിക്കുകയായിരുന്നെന്നാണ് വിവരം. എതിരെ വന്ന ട്രെയിലർ അമിത വേഗതയിലായിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.

ഹറദിലുള്ള സുഹൃത്തിനെ കണ്ട ശേഷം ജോലി ആവശ്യത്തിനായി മടങ്ങി വരികയായിരുന്നു ഇവർ. യാത്രമധ്യേ ഇവർ സഞ്ചരിച്ചിരുന്ന കാർ കേട് വന്നതിനെ തുടർന്ന് അബ്ഖൈഖിലുള്ള സുഹൃത്തിന്റെ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുകയായിരുന്നു. ഈ കാറാണ് അപകടത്തിൽ പെട്ടത്. മൂവരുടെയും മൃതദേഹം അൽഹസ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടവിവരം അറിഞ്ഞ ഫിറോസ് ഖാന്റെ സ്‌പോൺസർ ആശുപത്രിയിൽ എത്തിയിരുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP