Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പലപ്പുഴയിൽ പൊലീസ് വാഹനം അപകടത്തിൽ പെട്ട് മൂന്ന് മരണം; മരിച്ചവരിൽ വനിതാ സിവിൽ പൊലീസ് ഓഫീസറും ഡ്രൈവറും മറ്റൊരു സ്ത്രീയും; അപകടം കാണാതായ ഹസീനയെ തിരികെ കൊണ്ടുവരുമ്പോൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിൽ ഇടിച്ച്

അമ്പലപ്പുഴയിൽ പൊലീസ് വാഹനം അപകടത്തിൽ പെട്ട് മൂന്ന് മരണം;  മരിച്ചവരിൽ വനിതാ സിവിൽ പൊലീസ് ഓഫീസറും ഡ്രൈവറും മറ്റൊരു സ്ത്രീയും; അപകടം കാണാതായ ഹസീനയെ തിരികെ കൊണ്ടുവരുമ്പോൾ സഞ്ചരിച്ച കാർ ടാങ്കർ ലോറിയിൽ ഇടിച്ച്

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: അമ്പലപ്പുഴയിലെ കരൂരിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട് മൂന്ന് പേർ മരിച്ചു. വനിതാ സിവിൽ പൊലീസ് ഓഫീസർ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. കൊട്ടിയത്ത് നിന്നും കാണാതായ ഹസീനയെ കണ്ടെത്തി തിരിച്ച് വരുമ്പോഴായിരുന്നു അപകടം.

സ്വകാര്യ കാറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഹസീന(30) ശ്രീകല(30) കാറോടിച്ചിരുന്ന ഡ്രൈവർ നൗഫൽ എന്നിവരാണ് മരിച്ചത് . ഗുരുതരമായി പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ നിസാറിനെ ഗുരുതര പരുക്കുകളോടെ എറമാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അങ്കമാലിയിൽ നിന്ന് ഹസീനയെ കണ്ടെത്തി വരും വഴി ആലപ്പുഴ-അമ്പലപ്പുഴ ദേശീയ പാതയിൽ കരൂരിൽ പുറക്കാട് ഗവ.എൽ.പി സ്‌കൂളിന് സമീപത്ത് വെച്ച് വെള്ളിയാഴ്ച പുലർച്ചെ നാലു മണിക്കാണ് അപകടം.

കാർ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹസീനയും ശ്രീകലയും ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP