Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെന്നിന്ത്യൻ നടിയും നർത്തകിയുമായ ജ്യോതിലക്ഷ്മി അന്തരിച്ചു; മരണം അർബുദബാധയെ തുടർന്നു ചെന്നൈയിൽ

തെന്നിന്ത്യൻ നടിയും നർത്തകിയുമായ ജ്യോതിലക്ഷ്മി അന്തരിച്ചു; മരണം അർബുദബാധയെ തുടർന്നു ചെന്നൈയിൽ

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി ജ്യോതിലക്ഷ്മി അന്തരിച്ചു. 63 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

മലയാളം, തെലുങ്ക്, തമിഴ് കന്നഡ, എന്നീ ഭാഷകളിലായി ഏകദേശം മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച നടി മികച്ചൊരു നർത്തകി കൂടിയായിരുന്നു. മുറപ്പെണ്ണ് ആണ് ജ്യോതിലക്ഷ്മിയുടെ ആദ്യ മലയാള ചിത്രം. കുഞ്ഞാലിമരക്കാർ, ആലിബാബയും 41 കള്ളന്മാരും, തടവറ എന്നിവയാണ് മറ്റ് പ്രധാന മലയാള ചിത്രങ്ങൾ.

പത്താം വയസിൽ ടിആർ രാമണ്ണയുടെ പെരിയ ഇടത്തു പെണ്ണ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജ്യോതിലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. എംജിആറും സരോജാദേവിയുമായിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.

ഒരു കാലത്ത് ഐറ്റം ഡാൻസിലൂടെ പ്രേക്ഷകരുടെ ഹരമായിരുന്നു ഈ നടി. രജനീകാന്ത് നായകനായ മുത്തു, വിക്രം നായകനായ സേതു എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജിവി പ്രകാശ് നായകനായി എത്തിയ തൃഷ ഇല്യാനാ നയൻതാര എന്ന തമിഴ് ചിത്രത്തിലാണ് ജ്യോതിലക്ഷ്മി അവസാനമായി അഭിനയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP