Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ വിദഗ്ധൻ ആനന്ദ് കൗശിക് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്; വിട പറഞ്ഞത് ചെറിയ പ്രായത്തിനുള്ളിൽ അറിയപ്പെടുന്ന കലാകാരനായി വളർന്ന പ്രതിഭ

വീണ വിദഗ്ധൻ ആനന്ദ് കൗശിക് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്; വിട പറഞ്ഞത് ചെറിയ പ്രായത്തിനുള്ളിൽ അറിയപ്പെടുന്ന കലാകാരനായി വളർന്ന പ്രതിഭ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വീണ വിദഗ്ധനായ ആനന്ദ് കൗശിക് (36) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖം മൂലമാണ് മരണം. തിരുവനന്തപുരം ടെക്നോപാർക്കിൽ യുഎസ്‌ടി ഗ്ലോബൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ ആർക്കിടെക്ടായി ജോലി ചെയ്തിരുന്ന ആനന്ദിനെ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് ശനിയാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ ഏഴരയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു.

വീണവിദ്വാൻ അനന്തപത്മനാഭന്റെ മകനാണ് അന്തരിച്ച ആനന്ദ് കൗശിക്. അച്ഛനിൽ നിന്നു തന്നെ വീണ അഭ്യസിച്ച ആനന്ദ് കൗശിക് ചെറിയ പ്രായത്തിനുള്ളിൽ അറിയപ്പെടുന്ന കലകാരനായി വളർന്നിരുന്നു. അച്ഛനൊപ്പം ഫ്യൂഷൻ അവതരിപ്പിച്ചിരുന്നു. തിരുപ്പതി, ഗുരുവായൂർ, തൃശൂർ തിരുവമ്പാടി ക്ഷേത്രങ്ങളിലെ സംഗീതോത്സവങ്ങളിൽ പതിവായി കച്ചേരി അവതരിപ്പിച്ചിരുന്ന ആനന്ദ് സ്വാതി സംഗീതസഭയുടെ പരിപാടികളിലും സജീവമായിരുന്നു. അമേരിക്കയിലടക്കം വീണക്കച്ചേരി അവതരിപ്പിച്ചു. മനോരമ മ്യൂസിക്കിനു വേണ്ടി ഇരുവരും ചേർന്നു ചെയ്ത ആനന്ദം, വന്ദേമാതരം ഫ്യൂഷൻ ആൽബം ശ്രദ്ധേയമായിരുന്നു. ആകാശവാണിയിലെ ബി ഹൈ ഗ്രേഡ് കലാകാരനായിരുന്നു.

തിരുവനന്തപുരം കൈമനത്തെ വീട്ടിൽ 8 വർഷമായി വീണ പഠിപ്പിച്ചിരുന്നു. ആഴ്ചയിൽ 2 ദിവസം വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ഓൺലൈൻ വഴി വീണ അഭ്യസിപ്പിച്ചിരുന്നു. അമ്മ: സ്വാതി തിരുനാൾ സംഗീത സ്കൂളിൽ നിന്ന് ബിരുദം നേടിയ ഉഷ. ഭാര്യ: സംഗീതജ്ഞ സുബ്ബലക്ഷ്മി (ദീപ). മകൾ: അനന്തശ്രീ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP