Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ; കഴുത്തിൽ കുരുക്കിട്ടു തൂങ്ങിയ നിലയിൽ എഎസ്ഐ ബാബുവിനെ വീട്ടിൽ പുലർച്ചെ കണ്ടത് ഭാര്യ; കടുത്ത ജോലി സമ്മർദ്ദതത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് സുഹൃത്തുക്കൾ

ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ; കഴുത്തിൽ കുരുക്കിട്ടു തൂങ്ങിയ നിലയിൽ എഎസ്ഐ ബാബുവിനെ വീട്ടിൽ പുലർച്ചെ കണ്ടത് ഭാര്യ; കടുത്ത ജോലി സമ്മർദ്ദതത്തെ തുടർന്നുള്ള ആത്മഹത്യയെന്ന് സുഹൃത്തുക്കൾ

പ്രകാശ് ചന്ദ്രശേഖർ

ആലുവ: ആലുവയിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. കുട്ടമശ്ശേരി പുൽപ്ര വീട്ടിൽ പി.സി ബാബു (50) വിനെ ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. തടിയിട്ട പറമ്പ് സ്റ്റേഷനിലെ എ. എസ്‌ഐ ആയിരുന്നു. ഭാര്യയാണ് പുലർച്ചെ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിയ നിലയിൽ ബാബുവിനെ കാണുന്നത്. ഉടൻ ആശുപത്രയിൽ എത്തിച്ചു. 27 വർഷമായി സർവീസിൽ കയറിട്ട്. സിഐ സ്റ്റേഷനായി മാറിയ തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ സിഐയുമായി ചെറിയ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് പരിഹരിച്ചിരുന്നു എന്നുമാണ് അടുത്ത സുഹൃത്തുക്കൾ അടുപ്പക്കാരുമായി പങ്കിട്ട വിവരം.

കടുത്ത ജോലി സമ്മർദ്ദത്തിലാണ് താനെന്ന് ഇയാൾ പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മെഡിക്കൽ ലീവിൽ ആയിരുന്നു ബാബു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP