Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേളത്തിന് പോകുന്നവഴി എതിർ ദിശയിൽ നിന്ന് വന്ന കാർ നിയന്ത്രണം തെറ്റി പാഞ്ഞ് കയറി; പ്രശസ്ത സോപാന സംഗീത വിദ്വാൻ ബേബി എം മാരാർക്ക് ദാരുണാന്ത്യം; പ്രിയപ്പെട്ട അദ്ധ്യാപകന്റെ മരണത്തിൽ നടുങ്ങി സംഗീത വിദ്യാർത്ഥികൾ; അപകടം നടന്നത് പൊൻകുന്നം പിപി റോഡിൽ

മേളത്തിന് പോകുന്നവഴി എതിർ ദിശയിൽ നിന്ന് വന്ന കാർ നിയന്ത്രണം തെറ്റി പാഞ്ഞ് കയറി; പ്രശസ്ത സോപാന സംഗീത  വിദ്വാൻ ബേബി എം മാരാർക്ക് ദാരുണാന്ത്യം; പ്രിയപ്പെട്ട അദ്ധ്യാപകന്റെ മരണത്തിൽ നടുങ്ങി സംഗീത വിദ്യാർത്ഥികൾ; അപകടം നടന്നത് പൊൻകുന്നം പിപി റോഡിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രശസ്ത സോപാനം സംഗീത വിദ്വാൻ ബേബി എം മാരാർ അപകടത്തിൽ കൊല്ല്‌പ്പെട്ടു. പൊൻകുന്നത്ത് കാറപകടത്തിൽ ആണ് പ്രശസ്ത സോപാന സംഗീത വിദ്വാനും വൈക്കം ക്ഷേത്ര കലാപീഠം ട്യൂട്ടർ ചിറക്കടവ് സ്വദേശിയുമായ ബേബി മരിച്ചത്. പി പി റോഡിൽ അട്ടിക്കൽ ആർടിഒ ഓഫീസിനു സമീപത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്. ഇന്ന് രാവിലെ പനമറ്റം പൂവത്തുങ്കൽ പ്രതിഷ്ഠാദിനത്തിന് മേളത്തിന് പോവുകയായിരുന്നു ബേബി മാരാർ. എതിർദിശയിൽ നിന്നും വന്ന കാർ റോങ് സൈഡിലേക്ക് പാഞ്ഞ് കയറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

എറണാകുളം സ്വദേശിയായ യുവാവ് ഓടിച്ച കാറാണ് അപകടത്തിന് കാരണമായത്.കാറിന്റെ ഡ്രൈവർ ഡ്രൈവിംഗിനിടെ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.പരിക്കേറ്റ ബേബിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതര പരിക്കുകൾ ഉള്ളതിനാൽ ഏറ്റുമാനൂർ മാതാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല . വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP