Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈനിൽ മലയാളി ഡോക്ടർമാരെ മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രഥമിക നിഗമനം; കണ്ടെത്തിയത് ബന്ധുക്കളായ യുവതിയുവാക്കളുടെ മൃതദേഹം

ബഹ്‌റൈനിൽ മലയാളി ഡോക്ടർമാരെ മരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രഥമിക നിഗമനം; കണ്ടെത്തിയത് ബന്ധുക്കളായ യുവതിയുവാക്കളുടെ മൃതദേഹം

മറുനാടൻ ഡെസ്‌ക്‌

മനാമ: ബഹ്‌റൈനിൽ സർക്കാർ ആശുപത്രിയിൽ മലയാളി ഡോക്ടർമാരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷ ഡോക്ടറേയും ഒരു വനിതാ ഡോക്ടറേയും മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. ബന്ധുക്കളും സഹപാഠികളുമായ ഇരുവരേയും ശനിയാഴ്ച രാത്രിയാണ് ബുഖ്വാരയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തരും (34) പത്തനംതിട്ട സ്വദേശി ഡോ. ഷംലിനാ മുഹമ്മദ് സലീമും (34) ഒരേ ആശുപത്രിയിലെ അനസ്‌തെറ്റിസ്റ്റുമാരാണ്. ഇവർ കഴിഞ്ഞ മൂന്നു ദിവസമായി ജോലിക്ക് ഹാജരായിരുന്നില്ലെന്നു പറയുന്നു. ശനിയാഴ്ച രാത്രി ഡോ. ഇബ്രാഹിമിന്റെ ഭാര്യ വീട്ടിലെത്തി വാതിലിൽ മുട്ടിയിട്ട് തുറക്കാത്തതിനെത്തുടർന്ന് പൊലീസിനെ അറിയിച്ചു.

പൊലീസെത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ രണ്ടുപേരുടേയും മൃതദേഹങ്ങൾ സൽമാനിയാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മരണകാരണം അറിവായിട്ടില്ല. ഇബ്രാഹിമിന് ഭാര്യയും ഒരു മകനുമുണ്ട്. ഷംലീനയുടെ ഭർത്താവും ഇതേ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. നാലു വയസ്സുള്ള മകളുണ്ട്.

ഷംലീനയുടെ പിതാവ് ബഹ്‌റൈനിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. നാട്ടിൽനിന്ന് ഇരുവരുടേയും ബന്ധുക്കൾ ഇന്നലെ ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹങ്ങൾ നാട്ടിലേക്കയക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP