Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുകെയിൽ കൊരട്ടി സ്വദേശി പക്ഷാഘാതം മൂലം മരിച്ചു; അത്താഴം കഴിഞ്ഞ് ടിവിയും കണ്ട് സോഫയിൽ കിടന്നുറങ്ങിയ ബെന്നിയെ രാവിലെ കണ്ടത് നിലത്തു കിടക്കുന്ന നിലയിൽ; ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ആദരാഞ്ജലികൾ അർപ്പിച്ച് യുകെ മലയാളി സമൂഹം

യുകെയിൽ കൊരട്ടി സ്വദേശി പക്ഷാഘാതം മൂലം മരിച്ചു; അത്താഴം കഴിഞ്ഞ് ടിവിയും കണ്ട് സോഫയിൽ കിടന്നുറങ്ങിയ ബെന്നിയെ രാവിലെ കണ്ടത് നിലത്തു കിടക്കുന്ന നിലയിൽ; ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ആദരാഞ്ജലികൾ അർപ്പിച്ച് യുകെ മലയാളി സമൂഹം

ബ്രിട്ടനിലെ വെയിൽസ് സ്വാൻസിയിലെ കൊരട്ടി തിരുമുടിക്കുന്നു സ്വദേശി ആയ പെരപ്പെടാൻ വീട്ടിൽ ബെന്നി പി കുട്ടപ്പൻ പക്ഷാഘാതം മൂലം മരണത്തിനു കീഴടങ്ങി. 53 വയസ് മാത്രമായിരുന്നു ബെന്നിയുടെ പ്രായം. 24 മണിക്കൂർ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് ബെന്നി മരണത്തിനു കീഴടങ്ങിയത്.

രാത്രി അത്താഴം കഴിഞ്ഞ് അൽപ നേരം ടിവി കാണുകയെന്നത് ബെന്നിയുടെ ശീലമായിരുന്നു. അടുത്ത ദിവസം ഓഫ് ഉള്ള ദിവസങ്ങളിൽ ടിവിയും കണ്ട് സോഫയിൽ തന്നെ കിടന്നുറങ്ങുകയും ചെയ്യും. അതുപോലെ സോഫയിൽ കിടന്നുറങ്ങുകയായിരുന്നു അന്നും ബെന്നി. രാവിലെ നഴ്സിങ് ഡ്യൂട്ടിക്കു പോകുവാൻ താഴേയ്ക്കു വന്ന ഭാര്യയായ ജിഷ കണ്ടത് ബെന്നി നിലത്തു വീണു കിടക്കുന്നതായിരുന്നു.

ഐസിയു നഴ്സ് ആയജിഷ ഭർത്താവിനു പരിചരണം കൊടുക്കുകയും ഒപ്പം തന്നെ എമർജൻസി സെർവീസിനെ വിളിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിന്റെ സഹായത്താൽ ആണ് ജീവൻ നിലനിർത്തുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇന്നലെ ബെന്നി മരണത്തിനു കീഴടങ്ങി. റെഡ്ഡിംഗിലുള്ള ഭാര്യാ സഹോദരൻ ജോഷിയും കുടുംബവും സംഭവം അറിഞ്ഞ ഉടനെ സ്വാൻസീയിൽ എത്തിയിരുന്നു. സംസ്‌കാരം നാട്ടിൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ 15 വർഷമായി സ്വാൻസീ മലയാളികൾക്കിടയിൽ നിറസാന്നിധ്യമായിരുന്നു ബെന്നി. സ്വാൻസീ മോറിസ്റ്റൺ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു. സ്വാൻസീയിലെ സർവ മലയാളികളും ഒപ്പം ഫാ. സിറിൽ തടത്തിൽ, ഇംഗ്ലീഷ് പള്ളി വികാരി കാനൻ ജൈസൺ എന്നിവർ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുവാനും കാര്യങ്ങൾ ക്രമപ്പെടുത്താനും സാദാ സമയവും ഒപ്പമുണ്ട്. മരണത്തിനു മുൻപായി രോഗീലേപന കൂദാശ ഫാ. സിറിൽ തടത്തിൽ ബെന്നിക്ക് നൽകിയിരുന്നു.

മൂന്ന് മക്കൾ ആണ് ബെന്നി - ജിഷ ദമ്പതികൾക്ക്. മൂത്ത മകൻ ആൽവിൻ എഞ്ചിനീയറിങ് പഠിക്കുന്നു. ഗ്ലാഡ്വിൻ ഏഴിലും ക്രിസ്ലിൻ മൂന്നിലും പഠിക്കുന്നു. സഹോദരങ്ങൾ: രാജു, മേരി, മോളി, സി. ജെസ്സി, മിനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP