Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും അഖിലേഷ് സഞ്ചരിച്ച പൾസർ ബൈക്കും മുഖാമുഖം കൂട്ടിയിടിച്ചു; പൊലിഞ്ഞത് പെരിങ്ങോത്തെ നാട്ടുകാരുടെ പ്രിയപ്പെട്ട രണ്ട് യുവാക്കളുടെ ജീവൻ; നാടിനെ നടുക്കിയ അപകടത്തിന് കാരണവും അമിത വേഗത തന്നെ

രാഹുൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും അഖിലേഷ് സഞ്ചരിച്ച പൾസർ ബൈക്കും മുഖാമുഖം കൂട്ടിയിടിച്ചു; പൊലിഞ്ഞത് പെരിങ്ങോത്തെ നാട്ടുകാരുടെ പ്രിയപ്പെട്ട രണ്ട് യുവാക്കളുടെ ജീവൻ; നാടിനെ നടുക്കിയ അപകടത്തിന് കാരണവും അമിത വേഗത തന്നെ

രഞ്ജിത്ത് ബാബു

കണ്ണൂർ: പെരിങ്ങോത്തെ രണ്ട് യുവാക്കളുടെ മരണത്തിൽ നാട് നടുങ്ങി. ജില്ലയിലെ മലയോര മേഖലയിൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത് രണ്ട് കുടുംബങ്ങളുടെ മുഖ്യ ആശ്രയമായിരുന്നു.

ടൈൽസ് ജോലിക്കാരനായ പെരിങ്ങോം കരിക്കോട് മാടപ്പാട്ട് അഖിലേഷ് (23), പെരിങ്ങോം എടാടൻ രാഹുൽ രമേഷ് (22) എന്നിവരാണ് ബൈക്കുകൾ കൂട്ടിയിടിച്ചുള്ള അപകടത്തിൽ തൽക്ഷണം മരിച്ചത്. ഇരുവരും ജോലി സ്ഥലത്തേക്ക് ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. രാഹുൽ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കും അഖിലേഷ് സഞ്ചരിച്ച പൾസർ ബൈക്കും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരണമടഞ്ഞു.

സ്ഥിരമായി ജോലിക്കു പോകുന്ന സ്വഭാവക്കാരനായിരുന്നു മരിച്ച അഖിലേഷും രാഹുലും. ജോലിസ്ഥലത്ത് വേഗത്തിലെത്താൻ വേണ്ടിയുള്ള ഓട്ടത്തിൽ ഇരുവരുടേയും ബൈക്കുകൾ അമിത വേഗതയിലായിരുന്നുവെന്ന് അപകടസ്ഥലത്തെ ദൃക്സാക്ഷികൾ പറയുന്നു. പൊന്നമ്പാറ മാതമംഗലം റോഡ് കവലയിൽ വച്ചാണ് ബൈക്കുകൾ കൂട്ടിയിടിച്ചത്.

കൂട്ടിയിടിച്ചതിന്റെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. സന്തോഷ്, ബിന്ദു, ദമ്പതികളുടെ മകനാണ് അഖിലേഷ്. ഏക സഹോദരൻ ആകാശ്. രമേശന്റേയും ബിന്ദുവിന്റേയും മകനാണ് രാഹുൽ. രഹ്ന ഏക സഹോദരിയാണ്. ഇരുവരുടേയും മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP