Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സാഹസിക ബൈക്ക് റാലിക്ക് പുറപ്പെട്ട മലയാളി യുവാവ് രാജസ്ഥാനിൽ ദാഹിച്ചു മരിച്ചു; ബൈക്ക് റാലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെ വഴി തെറ്റി അലഞ്ഞത് കിലോമീറ്ററുകളോളം; മരണകാരണം നിർജലീകരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

സാഹസിക ബൈക്ക് റാലിക്ക് പുറപ്പെട്ട മലയാളി യുവാവ് രാജസ്ഥാനിൽ ദാഹിച്ചു മരിച്ചു; ബൈക്ക് റാലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെ വഴി തെറ്റി അലഞ്ഞത് കിലോമീറ്ററുകളോളം; മരണകാരണം നിർജലീകരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: രാജസ്ഥാനിൽ വച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. ബൈക്ക് റാലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് സാഹസിക ബൈക്ക് റൈഡർ കൂടിയായ യുവാവ് മരിച്ചത്. ബൈക്ക് റാലിയുടെ ഭാഗമായി രാജസ്ഥാനിലെത്തിയതായിരുന്നു കണ്ണൂർ സ്വദേശിയായ അസ്ബക്ക് മോൻ. റാലി നടക്കുന്നതിന് തലേ ദിവസം ജയ്‌സാൽമീറിലും പരിസരപ്രദേശത്തും അസ്ബക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്നു. ഇതിനിടെ ഇയാൾക്ക് വഴി തെറ്റുകയും കിലോ മീറ്ററുകളോളം ബൈക്കിൽ അലയേണ്ടതായും വന്നു. ഇതിനിടെ ക്ഷീണവും കടുത്ത ദാഹവും മൂലം ഇയാൾ തളർന്ന് വീണ് മരിക്കുകയായിരുന്നെന്നാണ് വിവരം.

രാജസ്ഥാനിൽ ആരംഭിക്കാനിരുന്ന 'ഇന്ത്യാ ബാജാ 'ഓഫ് റോഡ് റാലിയിൽ പങ്കെടുക്കാനാണ് അസ്ബക്ക് മോൻ പുറപ്പെട്ടത്. പൊലീസ് സഹായത്തോടെ റാലിയുടെ സംഘാടകർ നടത്തിയ അന്വേഷണത്തെ തുടർന്ന് ജയ്സാൽമീറിന് 200 കിലോമീറ്ററകലെ ഷാ ഗഡ് ബുൽജ് പ്രദേശത്തുവച്ചാണ് അസ്ബാകിനെ കണ്ടെത്തുന്നത്. നിർജലീകരണമാണ് അസ്ബാകിന്റെ മരണകാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി പൊലീസ് സൂപ്രണ്ട് ജഗ്ദീശ് ചന്ദ്ര ശർമ പറയുന്നു.

ദാഹവും തളർച്ചയും അനുഭവപ്പെട്ടതിനെത്തുടർന്ന് അസ്ബാക് ബൈക്കിൽ നിന്നും താഴെ വീണിട്ടുണ്ടാകാമെന്നും ജലാംശം നഷ്ടപ്പെട്ട് മരിച്ചതാകാമെന്നും പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു.കണ്ണൂർ സ്വദേശിയായ അസ്ബാക് റാലിയിൽ പങ്കെടുക്കാനായി ബാംഗ്ലൂരിൽ നിന്നും രാജസ്ഥാനിലെത്തുകയായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് പാമ്പാടിയിൽ നിന്നുള്ള എഞ്ചിനീയറിങ് വിദ്യാർത്ഥി ബൈക്ക് റേസ് ചലഞ്ചിനിടയിൽ കർണാടകയിലെ ചിത്രാദുർഗയിൽ വച്ച് അപകടത്തിൽ കൊല്ലപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP