Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിപൻ ചന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രകാരന്മാരിലെ പ്രമുഖൻ

ബിപൻ ചന്ദ്ര അന്തരിച്ചു; വിടവാങ്ങിയത് ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക ചരിത്രകാരന്മാരിലെ പ്രമുഖൻ

ന്യൂഡൽഹി: പ്രമുഖ ചരിത്രകാരൻ ബിപൻ ചന്ദ്ര അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് പുലർച്ചെ ആറിന് ഗുഡ്ഗാവിലെ വസതിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗശയ്യയിലായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്ട്രിയ സാമ്പത്തിക ചരിത്രം എഴുതിയ ചരിത്രകാരന്മാരിൽ പ്രമുഖനായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനങ്ങളുമായും ഗാന്ധിസവുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ രചനകൾ നടത്തിയിട്ടുണ്ട്. മാർക്‌സിയൻ തത്വങ്ങളിൽ വിശ്വസിച്ചിരുന്ന ചരിത്രകാരനാണ് അദ്ദേഹം. ജനാധിപത്യത്തിന്റെ നാമത്തിൽ, ഇന്ത്യ സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യൻ ഇടതുപക്ഷം: ഒരു വിമർശനം എന്നിവയാണ് പ്രധാന കൃതികൾ.

1928ൽ ഹിമാചൽ പ്രദേശിലെ കാംഗ്രയിലാണ് അദ്ദേഹം ജനിച്ചത്. ലാഹോറിലെ ഫോർമാൻ ക്രിസ്ത്യൻ കോളേജിലും അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലും അദ്ദേഹം വിദ്യാർത്ഥിയായിരുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1993ൽ യുജിസി അംഗമായിട്ടുണ്ട്. 1985ൽ ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ പ്രസിഡന്റായിട്ടുണ്ട്. ഡൽഹി ജെഎൻയുവിൽ ചരിത്രവിഭാഗം മേധാവിയായിരുന്നു. 2004 മുതൽ 2012 വരെ നാഷണൽ ബുക്ക് ട്രസ്റ്റ് ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP