Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും മലയാളിയുമായ ബിഎം കുട്ടി അന്തരിച്ചു; അന്ത്യം ഇന്നു പുലർച്ചെ കറാച്ചിയിൽ; തിരൂൽ ജനിച്ച ബിഎം കുട്ടി പാക്കിസ്ഥാനിലെത്തിയത് ആറു പതിറ്റാണ്ടു മുൻപ്

ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും മലയാളിയുമായ ബിഎം കുട്ടി അന്തരിച്ചു; അന്ത്യം ഇന്നു പുലർച്ചെ കറാച്ചിയിൽ; തിരൂൽ ജനിച്ച ബിഎം കുട്ടി പാക്കിസ്ഥാനിലെത്തിയത് ആറു പതിറ്റാണ്ടു മുൻപ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ഇന്ത്യ-പാക് സമാധാന പ്രസ്ഥാനത്തിന്റെ നേതാവും രാഷ്ട്രീയ പ്രവർത്തകനും മുതിർന്ന പത്രപ്രവർത്തകനുമായ ബി എം കുട്ടി( ബിയ്യത്ത് മൊഹിയുദ്ദീൻ കുട്ടി) അന്തരിച്ചു. ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. 1930 ൽ തിരൂരിൽ ജനിച്ച ബി എം കുട്ടി ആറ് പതിറ്റാണ്ടിലധികമായി പാക്കിസ്ഥാനിൽ വിവിധ രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമായിരുന്നു.

ജി ബി ബിസഞ്ചോ ബലൂചിസ്താൻ ഗവർണറായിരുന്നപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവിൽ, പാക്കിസ്ഥാൻ പീസ് കോയലിഷൻ(പിപിഎൽ) സെക്രട്ടറി ജനറലും പാക്കിസ്ഥാൻ ലേബർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടറുമാണ്. പാക്കിസ്ഥാൻ മെഡിക്കൽ അസോസിയേഷൻ ആറു പതിറ്റാണ്ടായി പാക് സമൂഹത്തിനു നൽകിയ സേവനങ്ങളെ മുൻനിർത്തി ആദരിച്ചിട്ടിട്ടുണ്ട്. 'സിക്സ്റ്റി ഇയേഴ്സ് ഇൻ സെൽഫ് എക്സൈൽ എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രഫി' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.

പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷൻ പ്രവർത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലർത്തി ഇടതുപക്ഷ ആഭിമുഖ്യമുള്ള പാക്കിസ്ഥാനി അവാമി ലീഗ്, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി, പാക്കിസ്ഥാൻ നാഷണൽ പാർട്ടി എന്നിവയിൽ പ്രവർത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP