Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടൻ സദാശിവ് അമാരാപുർകർ അന്തരിച്ചു; ഓർമ്മയായത് ഹിന്ദി-മറാത്താ സിനിമകളിലെ സജീവ സാന്നിധ്യം

നടൻ സദാശിവ് അമാരാപുർകർ അന്തരിച്ചു; ഓർമ്മയായത് ഹിന്ദി-മറാത്താ സിനിമകളിലെ സജീവ സാന്നിധ്യം

മുംബയ്: ഹിന്ദി-മറാത്ത നടൻ സദാശിവ് അമരാപുർകർ (64) അന്തരിച്ചു, ശ്വാസകോശ അണുബാധയെ തുടർന്ന് മുംബയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം നാളെ ജന്മനാടായ അഹമ്മദ് നഗറിൽ നടത്തും. ഭാര്യയും മകളുമുണ്ട്.

1980-90 കാലഘട്ടത്തിൽ ഹിന്ദി സിനിമകളിലെ നിറ സാന്നിദ്ധ്യമായിരുന്ന അമരാപുർകർ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
രണ്ടുതവണ ഫിലിംഫെയർ അവാർഡിന് അർഹനായിട്ടുണ്ട്. അർധസത്യ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള മഹാരാഷ്ട്രാ സർക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 1983 മുതൽ സിനിമയിൽ സജീവമായിരുന്നു. ഹിന്ദി, മറാത്തി, ഒറിയ, ബംഗാളി ഭാഷകളിലായി മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു.

1984ൽ അർദ്ധ് സത്യ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയർ അവാർഡും സഡക് എന്ന സിനിമയിലെ അഭിനയത്തിന് 1991ൽ മികച്ച വില്ലനുള്ള അവാർഡും നേടി. ആംഖേൻ, ഇഷ്‌ക്, കൂലി നന്പർ1, ഗുപ്ത്:ദ ഹിഡൻ ട്രൂത്ത് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. പിന്നീടാണ് മറാത്തി സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. മറാത്താ നാടകത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.

2013ൽ ഇറങ്ങിയ ബോംബെ ടാക്കീസ് എന്ന സിനിമയിലാണ് ബോളിവുഡിൽ ഒടുവിൽ അഭിനയിച്ചത്. ജീവിതത്തിന്റെ അവസാന നാളുകളിൽ സാമൂഹ്യ സേവനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP