Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കായംകുളം കൊച്ചുണ്ണിയും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയതും കാമറയിൽ പകർത്തിയ സി. രാമചന്ദ്ര മേനോൻ അന്തരിച്ചു; മലയാള, തമിഴ് സിനിമകൾക്കു പുതിയ ദൃശ്യഭാഷ പകർന്ന ഛായാഗ്രാഹകന്റെ അന്ത്യം കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ; സംസ്‌കാരം ബുധനാഴ്ച

കായംകുളം കൊച്ചുണ്ണിയും നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയതും കാമറയിൽ പകർത്തിയ സി. രാമചന്ദ്ര മേനോൻ അന്തരിച്ചു; മലയാള, തമിഴ് സിനിമകൾക്കു പുതിയ ദൃശ്യഭാഷ പകർന്ന ഛായാഗ്രാഹകന്റെ അന്ത്യം കോഴിക്കോട് ചാലപ്പുറത്തെ വസതിയിൽ; സംസ്‌കാരം ബുധനാഴ്ച

കോഴിക്കോട്: നിങ്ങളെന്ന കമ്യൂണിസ്റ്റാക്കിയതടക്കം നിരവധി മലയാളം, തമിഴ് ചിത്രങ്ങളുടെ ഛായാഗ്രാഹനായ സി. രാമചന്ദ്ര മേനോൻ(88) അന്തരിച്ചു. കോഴിക്കോട് ചാലപ്പുറത്തെ സഹാദരിയുടെ ഭവനത്തിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിൽ നൂറ്റിയൻപതിലധികം സിനിമകൾക്കും തമിഴിൽ പത്തിലധികം സിനിമകൾക്കും അദ്ദേഹം ഛായാഗ്രാഹണം നിർവ്വഹിച്ചിട്ടുണ്ട്.

പി. ഭാസ്‌കരന്റെ ഉമ്മാച്ചു, ഐ.വി.ശശിയുടെ ഈറ്റ, ശ്രീകുമാരൻ തമ്പിയുടെ ഗാനം,കുഞ്ചാക്കോയുടെ ഒതേനന്റെ മകൻ, തോപ്പിൽ ഭാസിയുടെ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി, ശശികുമാറിന്റെ കായംകുളം കൊച്ചുണ്ണി തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ക്യാമറ പകർത്തിയതാണ്. കുഞ്ചാക്കോ, പി.ഭാസക്രൻ, ഐ.വി.ശശി, ഹരിഹരൻ, ശശികുമാർ,ശ്രീകുമാരൻ തമ്പി എന്നിവർ നിറഞ്ഞു നിന്ന ഒരു സിനിമകാലം ഏതാണ്ട് മുഴുവനായി പകർത്തിയത് രാമചന്ദ്രമേനോനാണ്.

സംസ്‌കാരം ബുധനാഴ്‌ച്ച രാവിലെ പത്തുമണിയോടെ മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ നടക്കും. പരേതയായ മാലതി രാമചന്ദ്രൻനാണു ഭാര്യ. മക്കൾ: മായ ഹരിഗോവിന്ദ് (ദുബായ്), ഡോ.ഗൗതം മേനോൻ (ഡീൻ,സോഷ്യൽ വർക്‌സ് വിഭാഗം, ഷിക്കാഗോ ലയോള സർവ്വകലാശാല). മരുമക്കൾ: ചെങ്ങലത്ത് ഹരിഗോവിന്ദ് (ചാർട്ടേർഡ് അക്കൗണ്ടന്റ്, അമേരിക്ക), ഡോ.മൗറീൻ റൂബിൻ (യൂണിവേഴ്‌സിറ്റി ഓഫ് നെവേഡ,അമേരിക്ക). സഹോദരി: സരസ്വതി നായർ. പ്രശസ്ത താന്ത്രികാചാര്യനും ആർ.എസ്.എസ് നേതാവുമായ മാധവജി പിതൃസഹോദര പുത്രനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP