Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അംബരചുംബികളെ പടുത്തുയർത്തിയ സീസർ പെല്ലി ഇനി ഓർമ്മ; വിവിധ രാജ്യങ്ങളിൽ വൻ സൗധങ്ങൾ നിർമ്മിച്ച വാസ്തു ശില്പി സീസർ പെല്ലി വിട പറഞ്ഞത് തന്റെ 92മത്തെ വയസ്സിൽ

അംബരചുംബികളെ പടുത്തുയർത്തിയ സീസർ പെല്ലി ഇനി ഓർമ്മ; വിവിധ രാജ്യങ്ങളിൽ വൻ സൗധങ്ങൾ നിർമ്മിച്ച വാസ്തു ശില്പി സീസർ പെല്ലി വിട പറഞ്ഞത് തന്റെ 92മത്തെ വയസ്സിൽ

മറുനാടൻ മലയാളി ബ്യൂറോ

ബ്യൂനസ് ഐറിസ്: ലോകം എന്നും സ്മരിക്കുന്ന വന്മന്ദിരങ്ങൾ വിവിധ രാജ്യങ്ങളിൽ നിർമ്മിച്ച വാസ്തുശിൽപി സീസർ പെല്ലി അന്തരിച്ചു. 92 വയസ്സായിരുന്നു. മലേഷ്യയിലെ ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്‌സ്, ന്യൂയോർക്കിലെ വേൾഡ് ഫിനാൻഷ്യൽ സെന്റർ തുടങ്ങിയവ നിർമ്മിച്ച പെല്ലി അർജന്റീന സ്വദേശിയാണ്.

പെട്രോനാസ് ടവേഴ്‌സ് 1998ൽ പണി തീരുമ്പോൾ ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്നു 452 മീറ്റർ. ലോകമാകെ ഒട്ടേറെ തീയറ്ററുകൾക്കും സാംസ്‌കാരികകേന്ദ്രങ്ങൾക്കും രൂപം കൊടുത്തു. യേൽ യൂണിവേഴ്‌സിറ്റി ആർക്കിടെക്ചർ വിഭാഗം ഡീൻ ആയിരുന്നു. ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അർജന്റീനയിൽ ജനിച്ച അദ്ദേഹം പിന്നീട് അമേരിക്കൻ പൗരത്വം സ്വീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സാംസ്കാരിക കെട്ടിടങ്ങൾക്കും അദ്ദേഹം രൂപം കൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP