Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദോഹയിൽ കോവിഡ് സ്ഥിരീകരിച്ച മലപ്പുറത്ത് കാരന് ന്യൂമോണിയയും ബാധിച്ചു; 40വർഷത്തിലധികമായി ദോഹയിൽ താമസിക്കുന്ന സെയ്താലിക്കുട്ടിയുടെ മരണം ദോഹയിലുള്ള മക്കളും കുടുംബവും നാട്ടിൽ പോയ സമയത്ത്

ദോഹയിൽ കോവിഡ് സ്ഥിരീകരിച്ച മലപ്പുറത്ത് കാരന് ന്യൂമോണിയയും ബാധിച്ചു; 40വർഷത്തിലധികമായി ദോഹയിൽ താമസിക്കുന്ന സെയ്താലിക്കുട്ടിയുടെ മരണം ദോഹയിലുള്ള മക്കളും കുടുംബവും നാട്ടിൽ പോയ സമയത്ത്

ജംഷാദ് മലപ്പുറം

മലപ്പുറം: ദോഹയിൽ കോവിഡ് സ്ഥിരീകരിച്ച മലപ്പുറത്ത് കാരന് ന്യൂമോണിയയും ബാധിച്ചു. 40വർഷത്തിലധികമായി ദോഹയിൽ താമസിക്കുന്ന സെയ്താലിക്കുട്ടിയുടെ മരണം ദോഹയിലുള്ളമക്കളും കുടുംബവും നാട്ടിൽപോയ സമയത്ത്. ദോഹയിൽ കോവിഡ് സ്ഥിരീകരിച്ച മലപ്പുറം തിരൂർ സ്വദേശി മരിച്ചു. തിരൂർ പുതിയങ്ങാടി കാഞ്ഞിക്കോത്ത് സെയ്താലിക്കുട്ടി(69)ആണ് മരിച്ചത്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉംസൈദിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ന്യൂമോണിയയും ബാധിച്ചിരുന്നു.

തുടർന്ന് വക്രയിലെ ഹമദ് ആശുപത്രിയിലും രോഗം മൂർച്ഛിച്ചതോടെ ദോഹ ഹമദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ 40വർഷത്തിലധികമായി ദോഹയിലെ ക്യൂ.സി.സി കമ്പനിയിൽ പി.ആർ.ഒ ആയി ജോലിചെയ്തുവരികയായിരുന്നു. ദോഹയിലെ ടെക്നോ മൊബൈലിൽ ജോലിചെയ്യുന്ന മകനും കുടുംബവും ഇപ്പോൾ നാട്ടിലാണ്. ഭാര്യ: സാറ ഉമ്മ. മക്കൾ: ശിഹാബുദ്ദീൻ(ദോഹ), സക്കീന, ഫൗസിയ, നുഷീദ, സഫിയ. സഹോദരങ്ങൾ കുഞ്ഞിബാവ ഇപ്പോൾ ഖത്തറിൽതന്നെയാണ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ദോഹയിൽതന്നെ ഖബറടക്കും.

അതേ സമലം മൂന്നു മലപ്പുറം സ്വദേശികളും ഒരു കൊല്ലം സ്വദേശിയും 24മണിക്കൂറിനുള്ളിൽ ഇന്നലെ ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.ു. മലപ്പുറം രാമപുരം ബ്ലോക്ക് പടിയിലെ പരേതനായ അഞ്ചു കണ്ടിതലക്കൽ മുഹമ്മദിന്റെ മകൻ (അഞ്ചരക്കണ്ടി) അബ്ദുൽ സലാം എന്ന എ.കെ.സലാം (58), കോട്ടക്കൽ ഒതുക്കുങ്ങൽ പൊട്ടിക്കല്ല് സ്വദേശി അഞ്ചു കണ്ടൻ അഹമ്മദ് മുൻശിയുടെ മകൻ ഇല്യാസ്(49), മുതുവല്ലൂർ പാറക്കുളം പാലശേരി പറശീരി പരേതനായ ഇബ്രാഹീം കുട്ടി ഹാജിയുടെ മകൻ പതിയംതൊടി ഉമ്മർകുട്ടി എന്ന കുഞ്ഞാൻ(53) എന്നിവരാണ് മരിച്ച മലപ്പുറം സ്വദേശികൾ.

ഇവർക്ക് പുറമെ കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീനും(42)മരിച്ചു. ഒരാഴ്ചയായി ചികിത്സയിലായിരുന്ന ഇൽയാസ് തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP