Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് ഷാർജയിൽ മലയാളി മരിച്ചു; തൃശ്ശൂർ പുതിയകാവ് സ്വദേശി അബ്ദുൾ റസാഖിന്റെ മരണം വെള്ളിയാഴ്‌ച്ച രാത്രിയോടെ; ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗൾഫിൽ നടക്കും

കോവിഡ് ബാധിച്ച് ഷാർജയിൽ മലയാളി മരിച്ചു; തൃശ്ശൂർ പുതിയകാവ് സ്വദേശി അബ്ദുൾ റസാഖിന്റെ മരണം വെള്ളിയാഴ്‌ച്ച രാത്രിയോടെ; ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗൾഫിൽ നടക്കും

സ്വന്തം ലേഖകൻ

തൃശ്ശൂർ: മതിലകം പുതിയകാവ് സ്വദേശി കൊവിഡ് ബാധിച്ച് ഷാർജയിൽ മരിച്ചു. പുതിയകാവ് പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയയുടെയും മകൻ അബ്ദുൾ റസാഖ് (ഷുക്കൂർ -49) ആണ് മരിച്ചത്. ഷാർജയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായിരുന്നു അബ്ദുൾ റസാഖ്.

നേരത്തേ മുതൽ പ്രമേഹ ബാധിതനായിരുന്നു. റമദാൻ വ്രതം അനുഷ്ഠിച്ച് വരുന്നതിനിടയിൽ ശരീര വേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ദുബായ് അൽബറഹ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു മരണം. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഗൾഫിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP