Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിസിസിഐ പ്രസിഡന്റ് ജഗ്മോഹൻ ഡാൽമിയ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ക്രിക്കറ്റിന് ദിശാബോധം നൽകിയ സംഘാടകൻ

ബിസിസിഐ പ്രസിഡന്റ് ജഗ്മോഹൻ ഡാൽമിയ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ക്രിക്കറ്റിന് ദിശാബോധം നൽകിയ സംഘാടകൻ

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൺ ബോർഡ് പ്രസിഡന്റ് ജഗ്‌മോഹൻ ഡാൽമിയ (75) അന്തരിച്ചു. ബി.എം. ബിർല ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടർന്ന് മൂന്നുദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് അദ്ദേഹത്തിന്റെ നില നില മെച്ചപ്പെടുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഇന്നലെ ആശുപത്രി അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഇന്ന് വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നു കാട്ടിയത് ഡാൽമിയയാണ്. ക്രിക്കറ്റ് മാർക്കറ്റിംഗിന്റെ സാധ്യതകൾക്ക് ഇന്ത്യയെ ഒഴിച്ചുകൂടാനാകില്ലെന്ന് തെളിയിച്ചതും ഡാൽമിയയുടെ മികവായിരുന്നു.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമായി നിലകൊണ്ട ക്രിക്കറ്റ് ഭരണത്തിന്റെ കുത്തക പൊളിച്ചതും ഡാൽമിയയുടെ മികവാണ്. സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷ്മൺ എന്നീ ക്രിക്കറ്റർമാരുടെ ഉദയവും ലോക ശക്തിയായി ഇന്ത്യ മാറിയതുമെല്ലാം ഡാൽമിയയുടെ കാലത്താണ്. അടി്സ്ഥാന സൗകര്യത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിച്ച ഡാൽമിയ വിവാദങ്ങളിലും ചെന്നു പെട്ടു.

1940 ൽ കൊൽക്കത്തയിൽ ജനിച്ച ഡാൽമിയ സ്‌കോട്ടിഷ് ചർച്ച് കോളജിലാണ് പഠനം പൂർത്തിയാക്കിയത്. ക്‌ളബ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറായാണ് അദ്ദേഹം ക്രിക്കറ്റ് കരിയർ തുടങ്ങിയത്. പിന്നീട് അച്ഛന്റെ കെട്ടിടനിർമ്മാണ ബിസിനസിലെത്തി. 1979 ൽ ബിസിസിഐ അംഗമായ ഡാൽമിയ 1983 ൽ അതിന്റെ ട്രഷററായി. 200104 വർഷത്തിൽ ബിസിസിഐ പ്രസിഡന്റും 19972000 ൽ ഐസിസി പ്രസിഡന്റുമായിരുന്നു ഡാൽമിയ.

2006ൽ സാമ്പത്തിക ക്രമക്കേട് ആരോപിച്ചു ബിസിസിഐയിൽനിന്നു പുറത്താക്കപ്പെട്ട ഡാൽമിയ ശ്രീനിവാസൻ വിവാദത്തെത്തുടർന്ന് 2015 ൽ വീണ്ടും പ്രസിഡന്റായി തിരിച്ചെത്തി. 1987, 96 വർഷങ്ങളിൽ നടന്ന ലോകകപ്പിന്റെ സംഘാടനത്തിലെ പ്രധാന അണിയറശിൽപ്പിയായിരുന്നു അദ്ദേഹം. അനാരോഗ്യത്തെത്തുടർന്ന് കുറച്ചുനാളായി ബിസിസിഐയുടെ ദൈനംദിനഭരണകാര്യങ്ങളിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP