Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിവാഹഭ്യർത്ഥന നിരസിച്ചു; ഫോണിൽ ഇരുപത്തിയഞ്ച് തവണ വിളിച്ചു എടുത്തില്ല;യുതിയുടെ വീടിനു മുന്നിൽ യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

വിവാഹഭ്യർത്ഥന നിരസിച്ചു; ഫോണിൽ ഇരുപത്തിയഞ്ച് തവണ വിളിച്ചു എടുത്തില്ല;യുതിയുടെ വീടിനു മുന്നിൽ യുവാവ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു

ജയ്പൂർ: പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ പൊലിഞ്ഞത് ഒരു ജീവൻ. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്നു യുവതിയുടെ വീടിനു മുന്നിൽ യുവാവ് ആത്മഹത്യ ചെയ്തു. ഖാൻപൂർ സ്വദേശിയായ ഹേമന്ദ് കുമറാണു പെൺകുട്ടിയുടെ വീടിനു മുന്നിൽ എത്തി ആത്മഹത്യ ചെയ്തത്.

ഇയാൾ പെൺകുട്ടിയുടെ വീടിനു മുന്നിൽ എത്തി തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു. സംഭവ സമയം പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നില്ല.പെൺകുട്ടിയുടെ സഹോദരൻ മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഹേമന്ദിനെ കാണുകയായിരുന്നു.

തുടർന്നു പൊലീസിൽ അറിയിച്ചു. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാൻ ഹേമന്ദ് ശ്രമിച്ചിരുന്നു. എന്നാൽ കാണാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ ഫോണിലേയ്ക്ക് 25 തവണ വിളിച്ചു എന്നാൽ പെൺകുട്ടി ഫോൺ എടുത്തില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടു നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP