പ്രശസ്ത സംവിധായകൻ കെ.കെ ഹരിദാസ് അന്തരിച്ചു; വിട പറഞ്ഞത് വധു ഡോക്ടറാണ്, കല്യാണ പിറ്റേന്ന്, കിണ്ണം കട്ടകള്ളൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ
August 26, 2018 | 12:54 PM IST | Permalink

സ്വന്തം ലേഖകൻ
തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാ സംവിധയകൻ കെ.കെ ഹരിദാസ് അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയണ്. 1994 മുതലാണ് ഇദ്ദേഹം സിനിമാ സംവിധാന രംഗത്ത് സജീവമായത്. 1982ൽ രാജു മഹേന്ദ്ര സംവിധാനം ചെയ്ത 'ഭാര്യ ഒരു മന്ത്രി' എന്ന ചിത്രത്തിൽ സംവിധായസഹായിയായി. തുടർന്ന് ബി. കെ. പൊറ്റക്കാട്, റ്റി. എസ്. മോഹൻ, തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനൻ എന്നിവരുടെ സഹായിയായി. 18 വർഷം അസോസിയേറ്റ് ഡയറക്റ്ററായി തുടർന്നു. പ്രശസ്ത സംവിധായകരുടെ 48-ഓളം ചിത്രങ്ങളിലാണ് അസൊസിയേറ്റ് ആയി ജോലി ചെയ്തത്.
നിസാർ സംവിധാനം ചെയ്ത 'സുദിനം' ആയിരുന്നു അവസാനം അസോസിയേറ്റ് ആയി പ്രവർത്തിച്ച ചിത്രം. 1994ൽ സ്വതന്ത്രസംവിധായകനായി. ജയറാം നായകനായ 'വധു ഡോക്റ്ററാണ്' ആണ് ആദ്യ ചിത്രം. സിനിമകൾക്ക് വിചിത്രമായ പേരുകളാണ് ഇടാറ്. മിക്കവാറും എറണാകുളം പശ്ചാത്തലമാക്കിയാണ് സിനിമകൾ എടുക്കാറ്. സംഗീതസംവിധായകൻ കണ്ണൂർ രാജൻ സഹോദരീഭർത്താവ് ആണ്.
പ്രധാന ചിത്രങ്ങൾ വധു ഡോക്ടറാണ്, കല്യാണ പിറ്റേന്ന്, കിണ്ണം കട്ടകള്ളൻ, പഞ്ചപാണ്ഡവർ, കാക്കക്കും പൂച്ചക്കും കല്യാണം കൊക്കരക്കോ, വെക്കേഷൻ, ജോസേട്ടന്റെ ഹീറോ തുടങ്ങിവയാണ് പ്രധാന ചിത്രങ്ങൾ.
