Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൃഷി ശാസ്ത്രജ്ഞൻ ഡോ.കെ.വി.അഹമ്മദ് ബാവപ്പയുടെ അന്ത്യം 90ാം വയസിൽ; മരിച്ചത് തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടർ; തേങ്ങ മനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അഹമ്മദിന്റെ അന്ത്യം കേര ഗവേഷണത്തിൽ നിരവധി സംഭാവനകൾ നൽകി

കൃഷി ശാസ്ത്രജ്ഞൻ ഡോ.കെ.വി.അഹമ്മദ് ബാവപ്പയുടെ അന്ത്യം 90ാം വയസിൽ; മരിച്ചത് തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ആദ്യ ഡയറക്ടർ; തേങ്ങ മനുഷ്യൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അഹമ്മദിന്റെ അന്ത്യം കേര ഗവേഷണത്തിൽ നിരവധി സംഭാവനകൾ നൽകി

മറുനാടൻ ഡെസ്‌ക്‌

കുമരനല്ലൂർ;കാർഷിക രംഗത്തെ ഗവേഷണത്തിൽ നിരവധി മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ കാർഷിക ശാസ്ത്രജ്ഞൻ പാലക്കാട് കപ്പൂർ മാരായംകുന്നിൽ കാരോത്ത് വില്ല ഡോ. കെ.വി അഹമ്മദ് ബാവപ്പ ഹാജി (90) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം.കബറടക്കം ഇന്ന് 9നു മാരായംകുന്ന് പള്ളിയിൽ. കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ, ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടെ കൺസൽറ്റന്റുമായിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക, ഇന്തൊനീഷ്യ, ഫിലിപ്പീൻസ്, വിയറ്റ്‌നാം, ഫിജി, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ ഐക്യരാഷ്ട്ര സംഘടനയ്ക്കു വേണ്ടി പ്രവർത്തിച്ചു.

കർഷകൻ കൂടിയായ ബാവപ്പയുടെ മാരായംകുന്നിലെ 20 ഏക്കർ കൃഷി കർഷകർക്കും ഗവേഷകർക്കുമുള്ള മാതൃക കൂടിയായിരുന്നു. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തെ മികച്ച ഗവേഷണ സ്ഥാപനമായി വളർത്തുന്നതിൽ മുഖ്യപങ്കു വഹിച്ച അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തെങ്ങ്, കവുങ്ങ് എന്നിവയുടെ അത്യുത്പാദനശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചു.

തേങ്ങ മനുഷ്യൻ എന്ന അപരനാമത്തിലാണ് ഡോ.അഹമദ് ബാവപ്പ സഹപ്രവർത്തകർക്കിടയിൽ അറിയപ്പെട്ടത്. കേര ഗവേഷണത്തിൽ നിരവധി സംഭാവനകൾ നൽകി. ലോക ബാങ്ക്, യുനെസ്‌കോ തുടങ്ങിയ രാജ്യാന്തര സംഘടനകളുമായി ബന്ധപ്പെട്ട് കാർഷിക വിപണനരംഗത്ത് പ്രവർത്തിച്ചിരുന്നു. കർഷകമേഖലയുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പട്ടാമ്പി നെല്ലു ഗവേഷണകേന്ദ്രത്തിൽ ഗവേഷകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം.

കപ്പൂർ ദാറുൽ ഉലൂം ഇസ്ലാമിക് കൾച്ചറൽ സെന്റർ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : നഫീസ. മക്കൾ: ജമാലുദ്ദീൻ (ദുബൈ), ഫാത്തിമത്ത് സുഹറ, സൈദ് അഹമ്മദ് (ബിസിനസ് എടപ്പാൾ), ഷംസുദ്ദീൻ (ഒമാൻ), സാലിഹ് (ദുബൈ), സുബൈദ (സിങ്കപ്പൂർ). മരുമക്കൾ: സാജിത ബാനു, ജമീല, ഡോ. അഹമ്മദ് ബഷീർ, ഫസീല, ഷമീം, താഹിർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP