Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹൈഡൽ പദ്ധതിയുടെ മാനേജരായി ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെ ജല കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക്; മുല്ലപ്പെരിയാർ അണക്കെട്ടിലെടുത്തത് സുപ്രാധാന തീരുമാനങ്ങൾ; വിരമിച്ച ശേഷം കുടുതലും പ്രവർത്തിച്ചത് ഐക്ക്യരാഷ്ട്ര സംഘനയ്ക്ക് വേണ്ടി; കേന്ദ്ര ജല കമ്മിഷൻ മുൻ ചെയർമാൻ ഡോ. കെ.സി.തോമസ് വിടപറയുമ്പോൾ

ഹൈഡൽ പദ്ധതിയുടെ മാനേജരായി ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടെ ജല കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക്; മുല്ലപ്പെരിയാർ അണക്കെട്ടിലെടുത്തത് സുപ്രാധാന തീരുമാനങ്ങൾ; വിരമിച്ച ശേഷം കുടുതലും പ്രവർത്തിച്ചത് ഐക്ക്യരാഷ്ട്ര സംഘനയ്ക്ക് വേണ്ടി; കേന്ദ്ര ജല കമ്മിഷൻ മുൻ ചെയർമാൻ ഡോ. കെ.സി.തോമസ് വിടപറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര ജല കമ്മിഷൻ മുൻ ചെയർമാൻ തിരുവല്ല വള്ളംകുളം നെല്ലാട്ട് കണ്ടത്തിൽ കുടുംബാംഗം ഡോ. കെ.സി.തോമസ് (97) കവടിയാർ ജവഹർനഗറിലെ അപ്പാർട്‌മെന്റിൽ അന്തരിച്ചു. സംസ്‌കാരം നടത്തി. 1978 മുതൽ 1980 വരെ അദ്ദേഹം കമ്മിഷൻ ചെയർമാൻ ആയിരിക്കെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്‌ത്തിയതും അണക്കെട്ട് ബലപ്പെടുത്താൻ നിർദ്ദേശം നൽകിയതും. പിന്നീടു ജലനിരപ്പ് 145 അടിയാക്കാൻ തീരുമാനിച്ചതും ഇദ്ദേഹത്തിന്റെ കാലത്തു തന്നെ.

മുല്ലപ്പെരിയാർ ഡാമിലെ ചോർച്ചയുമായി ബന്ധപ്പെട്ട് 1979ൽ അന്നത്തെ പീരുമേട് എംഎൽഎ സി.എ.കുര്യൻ നിരാഹാരം ആരംഭിച്ചതിനെത്തുടർന്നാണ് മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ്‌കോയയുടെ അഭ്യർത്ഥന മാനിച്ച് ഡോ. കെ.സി.തോമസിനെ പ്രധാനമന്ത്രി മുല്ലപ്പെരിയാറിൽ അയച്ചത്.

തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയാണ്. 1945ൽ യുഎസിലെ കർനഗി മെലൻ സർവകലാശാലയിൽ നിന്ന് സ്‌കോളർഷിപ്പോടെ സിവിൽ എൻജിനീയറിങ്ങിൽ എംഎസ്‌സി ബിരുദം നേടി. തുടർന്ന് പിഎച്ച്ഡിയും. ഹിമാചൽ പ്രദേശിലെ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനായിരുന്നു.

കേന്ദ്ര വാട്ടർ എൻജിനീയറിങ് സർവീസിലായിരുന്ന ഡോ. തോമസ് ഭൂട്ടാനിലെ ഹൈഡൽ പദ്ധതിയുടെ മാനേജരായി ഡപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നതിനിടയാണു ജല കമ്മിഷൻ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. ചെയർമാൻ സ്ഥാനത്തു നിന്നു വിരമിച്ച ശേഷം ഐക്യരാഷ്ട്ര സംഘടനയ്ക്കു വേണ്ടി പ്രവർത്തിച്ചു. പല ഡാമുകളുടെയും കൺസൽറ്റന്റായിരുന്നു. അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനീയേഴ്‌സ്, ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്‌സ് എന്നിവയിൽ അംഗവുമായിരുന്നു. ഭാര്യ: സൂസി തോമസ്. മക്കൾ: ജേക്കബ്, സൂസൻ, മിന്നി, ടോം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP