Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കിയിൽ സ്വകാര്യ ബസ് ഉൾപ്പെട്ട അപകടത്തിൽ പൊലിഞ്ഞത് അഞ്ചു ജീവൻ; ടവേര കാറുമായി കൂട്ടിയിടിച്ചു കൊല്ലപ്പെട്ടവരിൽ ഒന്നര വയസുകാരനും; കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപ്പെട്ടതു മുരുക്കാശേരിയിൽ നിന്നു മടങ്ങവെ

ഇടുക്കിയിൽ സ്വകാര്യ ബസ് ഉൾപ്പെട്ട അപകടത്തിൽ പൊലിഞ്ഞത് അഞ്ചു ജീവൻ; ടവേര കാറുമായി കൂട്ടിയിടിച്ചു കൊല്ലപ്പെട്ടവരിൽ ഒന്നര വയസുകാരനും; കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപ്പെട്ടതു മുരുക്കാശേരിയിൽ നിന്നു മടങ്ങവെ

കട്ടപ്പന: ഇടുക്കി തങ്കമണി പുഷ്പഗിരിയിൽ സ്വകാര്യ ബസും കാറുമായി കൂട്ടിയിടിച്ച് അഞ്ചു മരണം. കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡിൽ കൊച്ചു പറമ്ബിൽ ഷൈജു(45), അച്ചാമ്മ(70), ഷൈജുവിന്റെ മകൻ ഇവാൻ (ഒന്നര), ജെയിൻ(34), ഡ്രൈവർ സിജോ (26) എന്നിവരാണു മരിച്ചത്.

മുരുക്കാശ്ശേരിയിൽ ബന്ധുവീട്ടിൽ നിന്നു മടങ്ങവെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്. സ്വകാര്യ ബസും  ഇവർ സഞ്ചരിച്ച കാറും കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ച ഷൈജുവിന് കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം റേഷൻ കടയുണ്ട്. മൃതദേഹങ്ങൾ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലേക്കു മാറ്റി. ഇതിൽ മൂന്നുപേർ സംഭവസ്ഥലത്തുവച്ചും രണ്ടുപേർ ആശുപത്രിയിലും മരിച്ചു. മൂന്നുകുട്ടികൾ ഉൾപ്പെടെ ആറു പേർ ചികിൽസയിലാണ്.

പതിനൊന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറ് പൂർണമായും തകർന്നു.

റോഡിന്റെ വീതിക്കുറവും അമിത വേഗതയുമാണ് അപകടകാരണമായി കരുതുന്നത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. പിന്നീട് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP