Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു; അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ച്; വിട പറഞ്ഞത് രാഷ്ട്രീയക്കാരെ വിറപ്പിച്ച കാർക്കശ്യക്കാരനായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷണർ; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്തെന്ന് രാഷ്ട്രീയക്കാരെ പഠിപ്പിച്ചതും ശേഷൻ; വോട്ടർമാർക്ക് ചിത്രമടങ്ങിയ തിരിച്ചറിൽ കാർഡ് നൽകിയത് അടക്കം നിരവധി പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയ ക്രാന്തദർശിയായ ഉദ്യോഗസ്ഥന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം

മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു; അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വെച്ച്; വിട പറഞ്ഞത് രാഷ്ട്രീയക്കാരെ വിറപ്പിച്ച കാർക്കശ്യക്കാരനായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷണർ; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്തെന്ന് രാഷ്ട്രീയക്കാരെ പഠിപ്പിച്ചതും ശേഷൻ; വോട്ടർമാർക്ക് ചിത്രമടങ്ങിയ തിരിച്ചറിൽ കാർഡ് നൽകിയത് അടക്കം നിരവധി പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കിയ ക്രാന്തദർശിയായ ഉദ്യോഗസ്ഥന്റെ വിയോഗം രാജ്യത്തിന് തീരാനഷ്ടം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഇന്ത്യൻ തെഞ്ഞെടുപ്പു കമ്മീഷന് സ്വന്തമായി അഡ്രസുണ്ടാക്കി കൊടുത്ത മുൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടി എൻ ശേഷൻ അന്തരിച്ചു വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. 87 വയസായിരുന്നു. ദ്വീർഘകമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രാഷ്ട്രീയക്കാരെ വിറപ്പിച്ച കാർക്കശ്യത്തിന് ഉടമായായിരുന്ന തെരഞ്ഞെടുപ്പു കമ്മീഷണറായിരുന്നു ടി എൻ ശേഷൻ.

ടി.എൻ. ശേഷൻ രാജ്യത്തെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായത് 1990 -'96 കാലഘട്ടത്തിലാണ്. 1995 ബാച്ചിലെ തമിഴ്‌നാട് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്തെന്ന് രാഷ്ട്രീയക്കാരെ പഠിപ്പിച്ചത് ശേഷനായിരുന്നു. വോട്ടർമാർക്ക് ചിത്രമടങ്ങിയ തിരിച്ചറിൽ കാർഡ് നൽകിയത് ശേഷന്റെ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌ക്കാരമാണ്. ഇതോടെ രാജ്യത്ത് കള്ളവോട്ടുകൾ ചെയ്തിരുന്നത് വ്യാപകമായി കുറയ്ക്കാനായി.

തിരഞ്ഞെടുപ്പ് കമ്മിഷന് എന്തൊക്കെ അധികാരമുണ്ടെന്ന് എല്ലാവരേയും നന്നായി അദ്ദേഹം ബോധ്യപ്പെടുത്തി. ചെലവിന്റെ കണക്ക് കൃത്യമായി സമർപ്പിച്ചേ മതിയാവൂ എന്ന് നിർബന്ധം പിടിച്ചതും ശേഷൻ തന്നെയാണ്. നിയമം അനുസരിക്കാത്തവർക്കെതിരേ അദ്ദേഹം നടപടിയെടുത്തു. ഇന്ന് കാണുന്ന തുടർച്ചകളെല്ലാം അദ്ദേഹത്തിന്റെ പരിഷ്‌ക്കാരങ്ങളുടെ ഭാഗമാണ്. ഈ ധീരമായ നിലപാടുകൾക്ക് അദ്ദേഹത്തിന് മഗ്സാസെ അവാർഡ് ലഭിച്ചു.

1990 -ൽ ഇന്ത്യയുടെ പത്താമത്തെ ചീഫ് ഇലക്ഷൻ കമീഷണറായി സ്ഥാനമേറ്റ്, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇലക്ഷൻ കമ്മീഷന് വളരെ വ്യക്തമായൊരു സ്വരം ഉണ്ടാക്കിക്കൊടുത്തു അദ്ദേഹം. പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യ ആകെ ആടിയുലഞ്ഞ തൊണ്ണൂറുകളിൽ പോലും തന്റെ സിംഹപ്രതാപത്തിന് കോട്ടം തട്ടാതെ നിലനിർത്താൻ അദ്ദേഹത്തിനായിരുന്നു. അന്നൊക്കെ അദ്ദേഹത്തെപ്പറ്റി രാഷ്ട്രിക്കാർ പറഞ്ഞത് രണ്ടു പേരെ മാത്രമേ ഭയമുള്ളൂ എന്നായിരുന്നു. ഒന്ന്, ദൈവത്തെ. രണ്ട്, ടി എൻ ശേഷനെ. ചിലപ്പോൾ അവർ ദൈവത്തേക്കാളധികം ടി എൻ ശേഷനെ ഭയപ്പെട്ടിരുന്നു. അത്രയ്ക്കുണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതാപം അക്കാലത്ത്.

ശേഷൻ സീനിൽ വരുന്നതിനു മുമ്പും നമ്മുടെ നാട്ടിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉണ്ടായിരുന്നു. 1950 ആദ്യത്തെ കമ്മീഷണറായ സുകുമാർ സെൻ മുതൽ ശേഷനു തൊട്ടുമുമ്പ് ഒരേയൊരു മാസത്തേക്ക് ആ പൊള്ളുന്ന കസേരയിലിരുന്ന വി എസ് രമാദേവി വരെ ഒമ്പതു പേർ. അതാതുകാലങ്ങളിൽ ഭരണത്തിലിരിക്കുന്ന സർക്കാരുകളുടെ ഹിതമനുസരിച്ച് അവരുടെ വിരൽത്തുമ്പിൽ ചലിച്ചിരുന്ന തോൽപ്പാവകളായിരുന്നു അവരെല്ലാം. ആ പതിവു തെറ്റിദ്ധ ഉദ്യോഗസ്തനായിരുന്നു ശേഷൻ.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പദവിയിലേക്ക് നിയമിക്കപ്പെടുന്നതിനു മുമ്പ് ശേഷൻ ഒരു ഐ എ എസ് ഉദ്യോഗസ്ഥന് സ്വപ്നം കാണാനാവുന്ന ഏറ്റവും ഉയർന്ന പദവിയായ 'കാബിനറ്റ് സെക്രട്ടറി' റാങ്കിലായിരുന്നു.അദ്ദേഹം ഏത് വകുപ്പിൽ ജോലിചെയ്താലും ആ വകുപ്പുമന്ത്രിയുടെ പ്രതിച്ഛായ താമസിയാതെ മെച്ചപ്പെട്ടിരുന്നു. ഇതേ ടി എൻ ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായപ്പോൾ മുമ്പ് സൽപേരുണ്ടാക്കിക്കൊടുത്ത് സന്തോഷിപ്പിച്ച മന്ത്രിമാരെ ഒന്നില്ലാതെ മുഷിപ്പിച്ചു.


ഇന്ത്യൻ തിരഞ്ഞെടുപ്പുകളിൽ മാതൃകാപെരുമാറ്റച്ചട്ടം കർശനമായി നടപ്പിലാക്കിത്തുടങ്ങിയത് ശേഷന്റെ കാലത്താണ്. അർഹതപ്പെട്ട വോട്ടർമാർക്കെല്ലാം നിർബന്ധമായും വോട്ടർ ഐഡി നൽകി. തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവിടാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ച പരിഷ്‌ക്കാരം കൊണ്ടുവന്നതും അദ്ദേഹമായിരുന്നു. നിരീക്ഷകരും മറ്റു കമ്മീഷൻ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന് പുറത്തുനിന്നാക്കി. സുതാര്യവും കാര്യക്ഷമവും കർശനവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് ഇങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ മേന്മകൾ.

1936 -ൽ പാലക്കാട് ജില്ലയിലെ തിരുനെല്ലായിലായിരുന്നു ശേഷന്റെ ജനനം. ബി ഇ എം സ്‌കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജിൽ ഇന്റർമീഡിയറ്റ്. അക്കാലത്തെ ശേഷന്റെ സഹപാഠിയായിയിരുന്നു, പിൽക്കാലത്ത് മെട്രോമാൻ എന്നപേരിൽ പ്രസിദ്ധനായ ഇ ശ്രീധരൻ. രണ്ടുപേർക്കും അന്ന് ആന്ധ്രയിലെ കാക്കിനാഡയിലുള്ള ജവഹർലാൽ നെഹ്‌റു ടെക്നിക്കൽ യൂണിവേഴ്‌സിറ്റിയിൽ എഞ്ചിനീയറിങ്ങിന് ഒരുമിച്ചാണ് അഡ്‌മിഷൻ കിട്ടിയത്. ശ്രീധരൻ അവിടെ ചേർന്ന് പഠിക്കാൻ തീരുമാനിച്ചപ്പോൾ, ശേഷൻ അത് വേണ്ടെന്നുവെച്ച് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഫിസിക്സിൽ ബിരുദം നേടിയശേഷം മൂന്നുവർഷം കൂടി പരിശ്രമിച്ച് സിവിൽ സർവീസ് നേടിയെടുത്തു. പിന്നീട് 1968 -ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്നും എഡ്വേഡ് മെയ്‌സൺ സ്‌കോളർഷിപ്പോടെ പബ്ലിക് അഡ്‌മിനിസ്ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടി.

ഐ എ എസ് പരീക്ഷ എഴുതാനുള്ള പ്രായം ആയിട്ടില്ലായിരുന്നതുകൊണ്ട് 1954-ൽ തന്റെ ഇരുപതാം വയസ്സിൽ തന്റെ അഭിരുചി ഒന്ന് പരീക്ഷിക്കാനായി അദ്ദേഹം ഐ പി എസ് പരീക്ഷയെഴുതി. ഫലം വന്നപ്പോൾ ഇന്ത്യയിൽ ഒന്നാം റാങ്ക്! അടുത്ത വർഷം അദ്ദേഹം ഐഎസും ഉയർന്ന റാങ്കോടെ പാസായി. തുടർന്ന് സർക്കാർ സർവീസിൽ പലസ്ഥാനങ്ങളിലും സേവനമനുഷ്ഠിച്ചു. ഒടുവിൽ കാബിനറ്റ് സെക്രട്ടറി വരെ ആയ ശേഷമാണ് 1990 -ൽ അദ്ദേഹം ചീഫ് ഇലക്ഷൻ കമ്മീഷണറാവുന്നത്. 1997-ൽ സർവീസിൽ നിന്നും പെൻഷനായ ശേഷം ഇന്ത്യൻ പ്രസിഡന്റാവാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അദ്ദേഹം കെ ആർ നാരായണനോട് പരാജയപ്പെടുകയാണുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP