Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമേരിക്കയുടെ മുൻ പ്രഥമ വനിത നാൻസി റീഗൻ അന്തരിച്ചു; ഓർമ്മയാകുന്നത് ഹോളിവുഡിലെ മുൻ സൂപ്പർ താരം

അമേരിക്കയുടെ മുൻ പ്രഥമ വനിത നാൻസി റീഗൻ അന്തരിച്ചു; ഓർമ്മയാകുന്നത് ഹോളിവുഡിലെ മുൻ സൂപ്പർ താരം

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് റോണാൾഡ് റീഗന്റെ ഭാര്യ നാൻസി റീഗൻ (94) അന്തരിച്ചു. റീഗൻ ലൈബ്രറിയാണ് മരണവിവരം പുറത്തുവിട്ടത്. ഹൃദയ സംബന്ധമായ അസുഖമാണ് മരണകാരണം. കലിഫോർണിയയിലെ സിമി വാലിയിലെ റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ലൈബ്രിറിയിൽ ഭർത്താവിന്റെ ശവകുടീരത്തിനു സമീപം തന്നെ നാൻസി റീഗനെയും സംസ്‌കരിക്കുമെന്നും റീഗൻ ലൈബ്രറി വക്താവ് ജൊവാൻ ഡ്രേക്ക് അറിയിച്ചു.

ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച നാൻസി റീഗന് ആറു വയസ്സുള്ളപ്പോൾ മാതാവ് എഡിത്, ന്യൂറോ സർജനായ ഡോ. ലോയൽ ഡേവിസിനെ വിവാഹം ചെയ്തു. തുടർന്ന് നാൻസിയും ഇവർക്കൊപ്പം ഷിക്കാഗോയിലാണ് വളർന്നത്. അഭിനേത്രിയായിരുന്നപ്പോൾ 1951ലാണ് അവർ റൊണാൾഡ് റീഗനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. 2004ലാണ് റൊണാൾഡ് റീഗൻ അന്തരിച്ചത്.

ആനി ഫ്രാൻസസ് റോബിൻസ് എന്നു പേരുള്ള നാൻസി 1921 ജൂലൈ ആറിനു ന്യൂയോർക്കിലാണു ജനിച്ചത്. നടി എഡിത് ലൂക്കെറ്റായിരുന്നു അമ്മ. 1949ൽ 'ദ ഡോക്ടർ ആൻഡ് ഗേൾ' എന്ന ചിത്രത്തിലൂടെയാണു ചലച്ചിത്ര അരങ്ങേറ്റം. 1957 ൽ പുറത്തിറങ്ങിയ' ഹെൽക്യാറ്റ്‌സ് ഓഫ് ദ നേവി'യാണ് അവസാന സിനിമ. പീന്നീട് റീഗൻ രാഷ്ട്രീയത്തിൽ സജീവമായപ്പോൾ നാൻസിയും തിളങ്ങി. മക്കൾ: പാറ്റി, റോൺ

അന്തരിച്ച അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ ആത്മാവിനെ താൻ ഇപ്പോഴും കാണാറുണ്ടെന്ന് റീഗന്റെ ഭാര്യ നാൻസി റീഗൻ. വാനിറ്റി ഫെയർ എന്ന മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അന്തരിച്ച റൊണാൾഡ് റീഗന്റെ പ്രേതത്തെ താൻ നിരന്തരമായി കാണാറുണ്ടെന്ന രഹസ്യം നാൻസി വെളിപ്പെടുത്തിയത്.

അമേരിക്കയുടെ നാൽപതാമത്തെ പ്രസിഡന്റായ റൊണാൾഡ് റീഗൻ 2004 ലാണ് മരിച്ചത്. മരിക്കുമ്പോൾ 93 വയസുണ്ടായിരുന്നു റീഗന്. സിനിമയുമായി ബന്ധപ്പെട്ട് ജോലിനോക്കുമ്പോഴാണ് റീഗൻ ആദ്യമായി നാൻസിയെ കാണുന്നത്. അവർ തമ്മിൽ പ്രണയബദ്ധരാവുകയും 1952 ൽ വിവാഹിതരാവുകയും ചെയ്തു. നീണ്ട 52 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് റീഗൻ മരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP