Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ഫുട്ബോൾ താരം ചുനി ഗോസ്വാമി അന്തരിച്ചു; അന്ത്യം ഹൃദയസ്തംഭനത്തെ തുടർന്ന്; വിടവാങ്ങുന്നത് 62ൽ ഏഷ്യൻ ഗെയിംസിയിൽ ഇന്ത്യക്കായി സ്വർമം നേടിയ നായകൻ; ആദരിജ്ഞലി അർപ്പിച്ച് കായികലോകം

മറുനാടൻ ഡെസ്‌ക്‌

കൊൽക്ക: പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം ചുനി ഗോസ്വാമി അന്തരിച്ചു. കൊൽക്കത്തയിൽ വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. 1962-ൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.

ചുനി ഗോസ്വാമിയുടെ അന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നത് 1957ൽ ആണ്. 1964 വരെയുള്ള കാലത്ത് ഇന്ത്യക്കുവേണ്ടി 50 മാച്ചുകൾ കളിച്ചിട്ടുണ്ട്. മോഹൻ ബഗാനുവേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

ഏഷ്യൻ ഗയിംസിൽ 1964ലെ ടൂർണമെന്റിൽ ചുനി ഗോസ്വാമിയുടെ നേതൃത്വത്തിൽ ഇന്ത്യ റണ്ണേഴ്സ് അപ് ആവുകയും ചെയ്തിരുന്നു. ബർമയ്ക്കെതിരെയാണ് അന്ന് ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടത്. 1964ൽ 27-ാം വയസ്സിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു.

ക്രിക്കറ്റ് താരവുമായിരുന്നു ചുനി ഗോസ്വാമി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1962 മുതൽ 1973 വരെയുള്ള കാലത്ത് ബംഗാളിനുവേണ്ടി കളിച്ചിട്ടുണ്ട്. 1966ൽ വെസ്റ്റ് ഇൻഡീസ് ടീമിനെ തോൽപിച്ച ഈസ്റ്റ് സോൺ ടീമിൽ അംഗമായിരുന്നു. ഈ ടൂർണമെന്റിൽ അദ്ദേഹം എട്ട് വിക്കറ്റ് നേടിയിരുന്നു. 1971-72 കാലത്ത് ബംഗാൾ രഞ്ജി ടീമിന്റെ ക്യാപ്റ്റനായിരുന്നു.

പത്മശ്രീ, അർജുന അവർഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. ബസന്തിയാണ് ഭാര്യ. മകൻ: സുദീപ്തോ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP